ഷുഗര്‍ കുറയണോ? ഇങ്ങനെ നടക്കാന്‍ ശീലിക്കൂ

നടത്തം ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന വ്യായാമമാണ്. എന്നാല്‍ കേട്ടോളൂ നടത്തവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ഷുഗര്‍ കുറയാന്‍ നടത്തം സഹായിക്കുമെന്ന് കരുതി എന്നും രാവിലെയും വൈകിട്ടും അങ്ങ് നടന്നേക്കാമെന്ന് കരുതേണ്ട. അതിന് ചില രീതികളൊക്കെയുണ്ട്.

ഷുഗര്‍ ഉള്ളവര്‍ നടത്തത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണത്തിന് ശേഷം അല്‍പ്പസമയം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണം കഴിച്ചതിന് ശേഷം ഒരിക്കലും ഇരുന്ന് വിശ്രമിക്കരുത് പകരം 30 മിനിറ്റെങ്കിലും നടക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നടത്തം. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിന് എളുപ്പത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.

ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസുകളായി വിഘടിക്കുകയും ഇത് ഷുഗര്‍ ലവല്‍ വര്‍ദ്ധനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായതും സമീകൃതമായതുമായ ഭക്ഷണം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണത്തിന് ശേഷമുളള നടത്തത്തിന്റെ ഫലപ്രാപ്തി ഓരോ വ്യക്തിക്കും വ്യത്യാസമായിരിക്കും. ഇത് മനസിലാക്കാന്‍ ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്.

തളര്‍ച്ചയും ക്ഷീണവും മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കാന്‍ നടത്തം സഹായിക്കും. ഇന്നത്തെക്കാലത്ത് മാനസികമായി ദുര്‍ബലരാണ് ആളുകള്‍. അതുകൊണ്ടുതന്നെ രാവിലെയോ വൈകിട്ടോ അല്‍പ്പസമയം നടക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

i-SLIM: Flat Tummies , Good Fat In – Bad Fat Out

ഔഷധ സസ്യങ്ങളുടെ ചേരുവകൾ അടങ്ങിയ ഈ സമികൃതാഹാരം കഴിക്കുന്നതിലൂടെ അമിതാഹാരം നിയന്ത്രിക്കാനും ശരീരത്തിലെ അമിത കൊഴുപ്പിനെ തടയാനും സഹായിക്കുന്നു. ഐ – സ്ലിമ്മിന്റെ പ്രധാന ചേരുവകളായി വിറ്റാമിനുകളും ധാതുക്കളും പ്രത്യേകതരം ഔഷധസസ്യങ്ങളും ഉപയോഗിച്ചിരുന്നു.
”ശരീരത്തിന് ആവശ്യമായ പോഷകങൾ നൽകിക്കൊണ്ട് ശാസ്ത്രീയമായി ശരീര ഭാരം നിയന്ത്രിക്കുന്നു”

 

BENEFITS :-

* കുടവയർ കുറക്കുന്നു.
* ഊർജം വർദ്ധിപ്പിക്കുന്നു.
* ദഹനം സുഖകരമാകുന്നു.
* അമിത ഭക്ഷണം നിയന്ത്രിക്കുന്നു.
* ശരിയായ പോഷകങ്ങൾ നൽകുന്നു.
* ചീത്ത കൊഴുപ്പിനെ കത്തിച്ചുകളയുന്നു.
* ശരിയായ ശരീര ഭാരം നിലനിർത്തുന്നു.
* ആരോഗ്യകരമായ പേശികളെ നിലനിർത്തുന്നു.
* ഉപാചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു.
* ആരോഗ്യകരമായ LIPID പരിപാലിക്കുന്നു.

ചേരുവകൾ :-

SALACIA RETICULATA: ഏകനായകം
COLEUS FORSKOHLII : പനികൂർക്ക
ASHWAGANDHA : അമുക്കുരം
KAPIKACHHU : നായ്കുരന്നം
CORIANDER : മല്ലി
SESAMUM INDICUM : എള്ള്
OATS : ഓട്സ്
RAGI : റാഗി
CUMIN : ജീരകം
SOY PROTEIN : സോയാ പ്രോട്ടിൻ
WHEY PROTEIN : വേ പ്രോട്ടിൻ

FOUR FLAVOURS :-
1. Mango
2. Vanilla
3. Chocolate
4. Orange

ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.

* Clinical Trail Registry of India
* Indian Council of Medical Research
* USFDA
* WORLD HEALTH ORGANISATION

CERTIFICATION :

* AYUSH Premium
* Halal
* Kosher
* FDA Approval (U.S. Food and Drug Administration)

💚100℅ Natural 0℅ Side effect

അമിതമായി വേവിച്ച മുട്ട കഴിക്കുന്നത് ഹൃദ്‍രോഗ സാധ്യത വര്‍ദ്ധിപ്പിക്കും? മുട്ട സുരക്ഷിതമായി എങ്ങനെ പാകം ചെയ്യാം

പ്രോട്ടീന്‍ സമ്പുഷ്ടമായതുകൊണ്ടുതന്നെ മുട്ടയ്ക്ക് ഭക്ഷണത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാലും മുട്ടയില്‍ കൊളസ്‌ട്രോള്‍ കൂടിയുള്ളതുകൊണ്ട് ഹൃദ്‍രോഗ ആശങ്കയുമായി ബന്ധപ്പെട്ട് മുട്ട സംശയത്തിന്റെ നിഴലിലാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മുട്ടയിലെ കൊളസ്‌ട്രോള്‍ അത്ര പ്രശ്‌നക്കാരനല്ലെന്ന് പറയുന്നുണ്ടെങ്കിലും മുട്ട എങ്ങനെ പാകം ചെയ്യുന്നു എന്നതില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.

പാചകം മുട്ടയിലെ കൊളസ്‌ട്രോളിനെ ബാധിക്കുന്നതെങ്ങനെ

ഒരു വലിയ മുട്ടയില്‍ 186 മില്ലിഗ്രാം ഡയറ്ററി കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ദിവസേനെ ഒരു മുട്ട കഴിക്കുന്നത് മിക്ക ആളുകളിലും സുരക്ഷിതമാണെങ്കിലും മുട്ട കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അവ പാകം ചെയ്യുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിഡൈസ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും ഇന്‍ഫ്‌ളമേഷനും ഉണ്ടാക്കും. അതുകൊണ്ട് ഇത് ഹൃദ്‍രോഗ സാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഓക്‌സിസ്റ്റോളിനെ പേടിക്കുന്നത് എന്തിന്

ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘനേരം മുട്ട പാകം ചെയ്യുമ്പോള്‍ ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞല്ലോ. ഇത് രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ധമനികളില്‍ കാഠിന്യമുണ്ടാവുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

മുട്ട സുരക്ഷിതമായി പാകം ചെയ്യേണ്ടത് എങ്ങനെ
  • കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യുന്നത് ഓക്‌സിസ്റ്റോളുകളുടെ രൂപീകരണം കുറയ്ക്കാന്‍ സഹായിക്കും
  • മുട്ട ഫ്രൈ ചെയ്യുമ്പോള്‍ ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. ഉദാ (വെളിച്ചെണ്ണ, അവക്കാഡോ ഓയില്‍, ഒലിവ് ഓയില്‍) പോലെയുളളവ.
  • മുട്ട അമിതമായി വേവിക്കാതിരിക്കുക. ഇത് ഓക്‌സിഡേഷന്റെ അപകട സാധ്യത കുറയ്ക്കുകയും മുട്ടയുടെ പോഷക ഗുണം നിലനിര്‍ത്തുകയും ചെയ്യും.
  • മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ക്കാം. ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റ് ഓക്‌സിഡന്റുകള്‍ ഉണ്ടാക്കുന്നു

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ? ഇന്ന് ലോക സ്ട്രോക്ക് ദിനം

സ്ത്രീകളെയും പുരുഷന്മാരെയും പലരോ​ഗങ്ങളും ബാധിക്കാനുള്ള സാധ്യത സമാനമാണ്. എന്നാൽ സ്‌ട്രോക്കിനുള്ള അപകടസാധ്യതയും ലക്ഷണങ്ങളും പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നത്തിൻ്റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്ന് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ,സ്ട്രോക്ക് എന്നിങ്ങനെ മരണ കാരണങ്ങളിൽ സ്ട്രോക്ക് നാലാം സ്ഥാനത്താണ്. എന്നിരുന്നാലും, സ്ത്രീകൾക്കിടയിലെ മരണത്തിൻ്റെ മൂന്നാമത്തെ പ്രധാന കാരണമാണിത്. 2023-ലെ സ്ട്രോക്ക് മരണങ്ങളിൽ 60 ശതമാനവും സംഭവിച്ചത് സ്ത്രീകള്‍ക്കാണ്.

സ്ത്രീകളിൽ സ്ട്രോക്കിനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതലായിരിക്കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്.

 

ആർത്തവവിരാമത്തിനു ശേഷമുള്ള മാറ്റങ്ങൾ, പ്രായമാകുന്തോറും രക്തക്കുഴലുകളുടെ ശോഷിപ്പ്, ആർത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന ചില അവസ്ഥകൾ , ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ
പ്രീക്ലാംപ്സിയ/എക്ലാംപ്സിയ: (ഗർഭധാരണത്തിനു ശേഷം വർഷങ്ങളോളം സ്ത്രീക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കാം.)
സെറിബ്രോവാസ്കുലർ ഡിസോർഡേഴ്സ്: സ്ത്രീകൾക്ക് അനൂറിസം, സബ്അരക്നോയിഡ് രക്തസ്രാവം എന്നിവ കൂടുതലാണ്, ഇത് തലച്ചോറിനും അതിനെ മൂടുന്ന നേർത്ത ടിഷ്യൂകൾക്കും ഇടയിലുള്ള ഭാഗത്ത് രക്തസ്രാവം ഉണ്ടാകുന്നു. ഇത് സ്ട്രോക്കിനുള്ള ഒരു അധിക അപകട ഘടകമാണ്.

പ്രഭാവലയം ഉള്ള മൈഗ്രെയിനുകൾ: ഈ അവസ്ഥ ഒരു സ്ത്രീക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയിലധികം വർദ്ധിപ്പിക്കും.
രക്താതിമർദ്ദം: ഉയർന്ന രക്തസമ്മർദ്ദം ഏറ്റവും സാധാരണമായതും ചികിത്സിക്കാവുന്നതുമായ – സ്ട്രോക്കിനുള്ള അപകട ഘടകങ്ങളിൽ ഒന്നാണ്.
ഏട്രിയൽ ഫൈബ്രിലേഷൻ: സ്ത്രീകൾക്ക് പൊതുവെ ഏട്രിയൽ ഫൈബ്രിലേഷൻ (AFib അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയ മിടിപ്പ്) പുരുഷന്മാരേക്കാൾ കൂടുതലാണ്. വലിയ എംബോളിക് സ്ട്രോക്കുകൾക്കുള്ള ഒരു പ്രധാന അപകട ഘടകമാണ് AFib. വാസ്തവത്തിൽ, AFib ഉള്ളത് ഒരു വ്യക്തിക്ക് സ്ട്രോക്കിനുള്ള അപകടസാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.

ലക്ഷണങ്ങൾ
മരവിപ്പ് അല്ലെങ്കിൽ ബലഹീനത,വ്യക്തമായ കാരണമില്ലാതെ കടുത്ത തലവേദന, കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയവ ഇതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ ശ്വസിക്കാൻ ബുദ്ധിമുട്ട്, ബോധക്ഷയം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ. ആകെ ബലഹീനത അനുഭവപ്പെടൽ, പെട്ടെന്നുള്ള പെരുമാറ്റ മാറ്റങ്ങൾ അല്ലെങ്കിൽ പ്രക്ഷോഭം എന്നിവയും ഉണ്ടാകാം.വ്യക്തമായ കാരണമില്ലാതെ കടുത്ത തലവേദന
കാഴ്ച പ്രശ്നങ്ങൾ തുടങ്ങിയവ ഇതിൻ്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്ത്രീകൾക്ക് പലപ്പോഴും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ
ശ്വസിക്കാൻ ബുദ്ധിമുട്ട്
ബോധക്ഷയം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ
ആകെ ബലഹീനത അനുഭവപ്പെടൽ,
പെട്ടെന്നുള്ള പെരുമാറ്റ മാറ്റങ്ങൾ അല്ലെങ്കിൽ പ്രക്ഷോഭം,ഛർദ്ദി അല്ലെങ്കിൽ ഓക്കാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പുരുഷന്മാരും സ്ത്രീകളും അവരുടെ ലക്ഷണങ്ങളോട് പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതിൽ പുരുഷന്മാർ കുപ്രസിദ്ധരാണ്. അവർ ലക്ഷണങ്ങൾ വലിയ പ്രാധാന്യം നൽകാറില്ല. മറുവശത്ത്, സ്ത്രീകൾ അവരുടെ ലക്ഷണങ്ങളെ അംഗീകരിക്കുന്നു. എന്നാൽ ഈ ലക്ഷണങ്ങൾക്ക് മറ്റ് കാരണങ്ങൾ നൽകി ചികിത്സ വൈകിപ്പിക്കാറാണ് പതിവ്. ഉദാഹരണത്തിന് ഒരു സ്ത്രീ തൻ്റെ രക്തസമ്മർദ്ദം ഉയർന്നതായി കണ്ടതുകൊണ്ട് പരിചരണം തേടാറില്ല. എന്തെങ്കിലും കാരണംകൊണ്ട് വിഷമിച്ചതുകൊണ്ടോ, അല്ലെങ്കിൽ പുതിയ മരുന്ന് കഴിക്കാൻ തുടങ്ങിയതുകൊണ്ടോ, നന്നായി ഉറങ്ങാത്തതിനാൽ ബലഹീനത അനുഭവപ്പെടുന്നുവെന്നോ ആണ് ഇവർ പറയുക. ഇതിന് കാരണം ഇവരുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ വിഷമിക്കുകയില്ലേ എന്നോർത്തിട്ടാവാം. അല്ലെങ്കിൽ ചിലപ്പോൾ, ഗുരുതരമായ ഒരു മെഡിക്കൽ രോഗനിർണയം കൈകാര്യം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല, അവരെ നിരവധി ആളുകൾ അവരെ ആശ്രയിക്കുന്നു എന്നെല്ലാം ഓർത്തുകൊണ്ട് മന:പ്പൂർവ്വം ചികിത്സ വൈകിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഏതൊരു അസുഖത്തെയും നിയന്ത്രിക്കുന്നത് പോലെ സ്‌ട്രോക്കിനെയും നിയന്ത്രിക്കാം . ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും, അപകടസാധ്യത ഘടകങ്ങൾ തിരിച്ചറിയുകയും നന്നായി ചികിത്സിക്കുകയും ചെയ്താൽ ഏതൊരാൾക്കും സ്ട്രോക്ക് സാധ്യത 80 ശതമാനം കുറയും. ശരീരത്തിൽ കാണുന്ന വിവിധ ലക്ഷണങ്ങൾക്ക് കൃത്യമായ വൈദ്യസഹായം തേടലും ഇതിൻ്റെ ഭാഗം തന്നെയാണ്. അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും മാത്രമല്ല, ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇപ്പോഴുള്ളതിനേക്കാൾ മികച്ച സമയമില്ല.

രാവിലെ എണീറ്റ് ഒരു കപ്പ് ചായ കുടിക്കാത്തവർ ആരാണ്; ഈ ചേരുവകൾ ചേർത്താൽ ജോറാകും

രാവിലെ ഉണർന്നെണിറ്റ് രാത്രി ഉറങ്ങുന്നതിനിടയിൽ ഒരു കപ്പ് ചായ കുടിക്കാത്തവർ അപൂർവ്വമായിരിക്കും. ചിലർ ദിവസേന രണ്ടും, മൂന്നും, നാലും ചിലർ അതിലും കൂടുതൽ തവണയും ചായ കുടിക്കുന്ന ശീലക്കാരാവും. ഇന്ത്യയിൽ രാവിലെ കുടിക്കുന്ന ഒരു കപ്പ് ചായക്ക് ഒരു സാംസ്കാരിക തലം കൂടിയുണ്ട്. പക്ഷേ, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ്റെ അളവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്. അസിഡിറ്റിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യം പോലുമുണ്ട്. ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് ആരോഗ്യകരമായ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? രാവിലെ ചായയുടെ കൂടെ ഈ ചേരുവകൾ ചേർത്തുകുടിച്ചാൽ രുചി മാത്രമല്ല ആരോ​ഗ്യവും മെച്ചപ്പെടുത്താം.

കറുവപ്പട്ട ചേർത്ത് ചായ ഉണ്ടാക്കുന്നത് വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. കറുവാപ്പട്ടയിൽ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളുണ്ട്, ഇത് ചായയെ ആരോഗ്യകരമാക്കുന്നു. കറുവപ്പട്ട ചായ കുടിക്കുന്നത് മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും.

ഗ്രാമ്പൂ

ഗ്രാമ്പൂ ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. അതിനാൽ ഗ്രാമ്പൂ ഇട്ട ചായക്ക് ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ട്. പേശി വേദനയ്ക്കും ഇത് ആശ്വാസം നൽകുന്നു. ഗ്രാമ്പൂ ചായ കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

ഇഞ്ചി

ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അണുബാധയിൽ നിന്ന് സംരക്ഷണം നൽകാൻ ഇഞ്ചി ചായ ഏറെ സഹായിക്കും. ഇഞ്ചി ചായ വളരെ രുചികരവും ആരോഗ്യകരവുമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ഇഞ്ചി ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

തുളസി

തുളസിയില പ്രമേഹരോഗികൾക്ക് വളരെ ഗുണപ്രദമാണ്. തുളിസിയുടെ തളിർ ഇലകളിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് വേനൽക്കാലത്ത് തുളസി ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ഏലം

ഏലം ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്തും. ഒപ്പം ചായ കുടിക്കുന്നത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകും. ഏലക്ക ചായ കുടിക്കുന്നത് വായ്നാറ്റം അകറ്റുകയും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. ചായക്ക് പ്രത്യേക സു​ഗന്ധവും ഏലക്ക സമ്മാനിക്കും.

എന്തുകൊണ്ട് സവാള ബീഫിനേക്കാൾ അപകടകാരിയാകുന്നു? മക്‌ഡൊണാൾഡിലെ ഭക്ഷ്യ വിഷബാധ ഒരുപാഠം

മക്‌ഡൊണാൾഡിലെ ഭക്ഷണം കഴിച്ച് അമേരിക്കയിൽ പലയിടങ്ങളിലായി നിരവധിപ്പേർക്ക് ഭക്ഷ്യ വിഷബാധയേറ്റെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഏകദേശം 75ഓളം പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നായിരുന്നു വാർത്തകൾ. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബ‌‍ർ​ഗറിൽ ഉപയോ​ഗിച്ചിരുന്ന ബീഫാണ് വില്ലനെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ബർ​ഗറിലെ സവാളയാണ് അപകടകാരിയെന്ന് കണ്ടെത്തുകയായിരുന്നു. ബീഫിനെക്കാളും അപകടകാരിയാണ് സവാള പോലുള്ള പച്ചക്കറികൾ എന്ന തിരിച്ചറിവ് കൂടിയാണ് ഈ വാർത്ത നൽകിയത്. എന്തുകൊണ്ടാണ് മാംസത്തേക്കാളും അപകടകാരികളായി സവാള പോലെയുള്ള പച്ചക്കറിക്കൾ മാറുന്നത്?

 

ഇതിന് പിന്നിലെ പ്രധാന കാരണം ബീഫ് കുക്ക് ചെയ്ത് ഉപയോ​ഗിക്കുമ്പോൾ, സവാള ഉൾപ്പെടെയുള്ള പല പച്ചക്കറിക്കളും കൃത്യമായി വേവിക്കാതെ ഉപയോഗിക്കുന്നു എന്നതാണ്. നേരത്തെ ​ജാക്ക് ഇൻ ദി ബോക്സ് എന്ന ബ്രാൻഡിലെ ബർ​ഗറുകൾ കഴിച്ച് ഏകദേശം 140 ഓളം ആളുകൾ മുൻപ് ഇ-കോളി ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടർന്നാണ് ബീഫ് കുക്ക് ചെയ്യുന്നതിനായി നിരവധി മാനദണ്ഡങ്ങൾ വന്നത്.

എന്നാൽ പച്ചക്കറിക്കൾ ഉപയോഗിക്കുന്നതിന് ഈ നിലയിൽ കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ലെന്ന് തന്നെ പറയാം. കൃത്യമായ ശുചീകരണ, പാചക രീതികൾ പിന്തുടരേണ്ടതുണ്ടെന്ന് കൂടിയാണ് മക്‌ഡൊണാൾഡിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ശുദ്ധീകരിക്കാത്ത വളം ഉപയോഗിക്കുമ്പോഴും, മലിനമായ വെള്ളത്തിൽ കഴുകുമ്പോഴും, കൃത്യമായി വേവിക്കാതെ വരുമ്പോഴുമെല്ലാം ഉള്ളി അടക്കമുള്ള പച്ചക്കറികൾ അപകടകാരികളാകാൻ സാധ്യതയുണ്ട്. മണ്ണിൽ വളരുന്നതിനാൽ കന്നുകാലികളുടെയും മറ്റും വിസ്സർജനങ്ങളാൽ ഇവ മലിനീകരണപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ പച്ചക്കറികൾ കൃത്യമായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

പച്ചക്കറി കയറ്റി അയക്കുന്നവരെക്കാളും ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ നൽക്കേണ്ടത് ഭക്ഷണം പാകം ചെയ്യുന്ന മക്ക്ഡൊണാൾഡ് പോലെയുള്ള ഫാസ്റ്റ്ഫുഡ് കമ്പനികളാണ്. ഉൽപന്നം എത്ര വൃത്തിയാകുന്നുവോ അത്രത്തോളം അപകട സാധ്യതകളും കുറയും. ഉൽപന്നങ്ങൾ കഴുകി വൃത്തിയാക്കുകയും ബീഫിൻ്റെ അതേ അളവിൽ പരിശോധിക്കുകയും ചെയ്യതാൽ പച്ചക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ ഒരുപരിധി വരെ നിയന്ത്രിക്കാം. ഇതിനായി കർഷനമായ പാചക രീതികൾ നിലവിൽ വരേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ചോക്ലേറ്റ് തിന്നും ശരീരഭാരം കുറയ്ക്കാം; വിഷാദം കുറയ്ക്കാനും നല്ലത്.

ചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്.


 



ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.


ഡാര്‍ക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ക്ക് സൂര്യാഘാതത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കഴിയും. ചര്‍മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വര്‍ധിപ്പിക്കാനും ഇതിന് കഴിയും. കടുത്ത വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ പതിവാണെങ്കിലും ഡയറ്റില്‍ ഡാര്‍ക്ക് ചോക്ലേറ്റ് മറക്കാതെ കരുതാം.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഡാര്‍ക് ചോക്ലേറ്റ് . ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഇത് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിവുണ്ട്. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇതിലെ കൊക്കോയുയുടെ ഗുണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും.





ആരോ​ഗ്യം വർധിപ്പിക്കും ഓർമ്മശക്തിക്കും ബെസ്റ്റാ, ഇതാ കുട്ടികൾക്കായി ഒരു ‘മിറാക്കിള്‍ ജ്യൂസ്’!

കുട്ടികളുടെ ആരോ​​ഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കുട്ടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസ് ഉണ്ട്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം പോഷക​ഗുണങ്ങൾ‌ നിറഞ്ഞതും അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഓർമ്മശക്തി വർധിപ്പിക്കുന്നതു മുതൽ പ്രതിരോധശേഷി ഉയർത്തുന്നതു വരെ നിരവധി ​ഗുണങ്ങളാണ് ഈ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ ലഭിക്കുക. എബിസി ജ്യൂസ് എന്നറിയപ്പെടുന്ന ഈ പാനീയത്തിന് ഇപ്പോൾ വലിയ പ്രചാരമാണുള്ളത്.

എന്താണ് എബിസി ജ്യൂസ്, എന്തുകൊണ്ട് ഇത്ര ജനപ്രീതി?

കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. ഇവ മൂന്നും വിറ്റാമിനുകളാലും ധാതുക്കളാലും സമൃദ്ധമായതിനാൽ ജ്യൂസിനും അതേ ​ഗുണങ്ങൾ ഉണ്ടാകും. ആരോ​ഗ്യപ്രദവും പ്രകൃതിദത്തവുമായ മാർ​ഗം എന്ന നിലയ്ക്കാണ് ഇപ്പോൾ എബിസി ജ്യൂസ് കൂടുതലായി ശ്രദ്ധനേടുന്നത്. നിറവും സ്വാഭാവികമായുള്ള മധുരവും കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നതും ഒരു കാരണമാണ്.

എന്നും കുടിക്കാമോ?

എബിസി ജ്യൂസ് എന്നും കുടിക്കാമെന്നൊക്കെ പ്രചാരണമുണ്ടെങ്കിലും അതിനെ ആരോഗ്യവിദഗ്ധര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല. സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണമെന്നും നിര്‍ദേശമുണ്ട്. 3 വയസിനും 12 വയസിനുമിടയിലുള്ള കുട്ടികൾക്ക് ഒരുതവണ 100 മുതൽ 150 മില്ലി ലിറ്റർ വരെ ജ്യൂസ് കുടിക്കാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇത് തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കേണ്ടതാണ്. രാവിലെ കുടിക്കുന്നതാണ് ഉത്തമം.

 

എബിസി ജ്യൂസിന്റെ ​ഗുണങ്ങൾ

ഓർമ്മശക്തി വർധിപ്പിക്കുന്നു: പ്രകൃതിദത്ത നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ന്യൂറോളജിക്കൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും നാഡീവ്യവസ്ഥയുടെ വികാസത്തിന് വളരെയധികം സഹായിക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രതിരോധശേഷിയും ഉന്മേഷവും വർദ്ധിപ്പിക്കുന്നു: ഈ ജ്യൂസ് ശരീരത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ നിറഞ്ഞിരിക്കുന്ന എബിസി ജ്യൂസ് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ആപ്പിളും കാരറ്റും വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമാണ്.

ദഹനശക്തി മെച്ചപ്പെടുത്തുന്നു: എബിസി ജ്യൂസിലുള്ള ഉയർന്ന ഫൈബർ സ്വാഭാവിക ദഹനത്തെ സഹായിക്കുന്നു. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. കാരറ്റിൽ കാണപ്പെടുന്ന ഒരു തരം നാരുകൾ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

നടക്കാനിറങ്ങുമ്പോള്‍ ഇയര്‍പോഡുകള്‍ വേണ്ട, ഗുണം കുറയുമേ!! ഇനി ശീലിക്കാം നിശബ്ദനടത്തം

വെളുപ്പിനെ ഉണര്‍ന്നെഴുന്നേറ്റ് ആ തണുപ്പിലും ശാന്തതയിലും പുറത്തിറങ്ങി അരമണിക്കൂറെങ്കിലും നടക്കണം. നടത്തം കഴിഞ്ഞെത്തുമ്പോഴേക്കും ഒന്ന് ഉഷാറാകും അല്ലേ. എന്നാല്‍ ഒരുകാര്യം ചോദിക്കട്ടേ. രാവിലെ ട്രാക്ക്‌സ്യൂട്ടും വോക്കിംഗ് ഷൂവും ധരിച്ച് നടക്കാനിറങ്ങുമ്പോള്‍ നിങ്ങള്‍ ചെവിയില്‍ ഇയര്‍ പോഡുകളും കൂടി വയ്ക്കാറുണ്ടോ?. പാട്ടുകേട്ടും വാര്‍ത്തകളും അതുപോലുള്ള എന്തെങ്കിലുമൊക്കെ കേട്ടുകൊണ്ടാണോ നിങ്ങളുടെ നടത്തം. എന്നാല്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. ചെവിയില്‍ ഇയര്‍പോഡ് തിരുകിയുളള നടത്തത്തേക്കാള്‍ അവ ഉപേക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്താണ് silent walking അല്ലെങ്കില്‍ നിശബ്ദ നടത്തം

ശ്രദ്ധതിരിക്കുവാന്‍ സംഗീതമോ സംസാരമോ ഇല്ലാതെ, കിളികളുടെ ശബ്ദം കേട്ട് ഇലകളുടെ മര്‍മരംകേട്ടുകൊണ്ട് കാറ്റിന്റെ തലോടല്‍ അനുഭവിച്ചുകൊണ്ട് എന്തിന് നിങ്ങളുടെ കാല്‍പ്പാദങ്ങളുടെ താളം ശ്രവിച്ചുകൊണ്ട് ഒന്ന് നടന്നുനോക്കൂ. അതാണ് ഏറ്റവും ആരോഗ്യകരവും ഫലപ്രദവുമായ നടത്തം. ഈ നിശബ്ദ നടത്തം ഇന്ന് ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ നടക്കാനിറങ്ങുമ്പോള്‍ അത് നിങ്ങളുടെ മാത്രം സമയമാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വയം മനസിലാക്കാനും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ആലോചിക്കാനും അവസരം ലഭിക്കുകയും ചെയ്യും. ഇയര്‍പോഡ് പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് ഇടവേളയെടുക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിശബ്ദമായ നടത്തം പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ശരീരത്തെ കൂടുതല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. പതിവായി ഇത്തരത്തിലുള്ള നടത്തം ഹൃദയാരോഗ്യം, രക്തചംക്രമണം, ഫിറ്റ്‌നെസ് എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

നിശബ്ദമായ നടത്തം എങ്ങനെ പരിശീലിക്കാം
  • നടക്കുന്നതിനായി ആദ്യം തന്നെ ഒരുപാട് ദൂരം തിരഞ്ഞെടുക്കാതെ 10 അല്ലെങ്കില്‍15 മിനിറ്റ് ദൂരം തിരഞ്ഞെടുക്കുക. നടത്തം സുഖകരമായിത്തുടങ്ങുമ്പോള്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാം.
  • ദിവസവും നടക്കാന്‍ പരിചിതമായ വഴി തിരഞ്ഞെടുക്കുക.
  • ഫോണ്‍ വീട്ടില്‍ത്തന്നെ സൂക്ഷിക്കുക. ഇനി ഫോണ്‍ വീട്ടില്‍വച്ച് പോകാന്‍ മടിയുള്ളവരാണെങ്കില്‍ ഫോണ്‍ സൈലന്റ് മോഡിലിട്ട് പോക്കറ്റിലോ മറ്റോ സൂക്ഷിക്കാം.
  • നടക്കാന്‍ രാവിലെയോ വൈകുന്നേരമോ ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാവുന്നതാണ്.

മുട്ടുവേദനയുള്ളവർ ‘ഓടിക്കോളൂ’; ഓട്ടം നല്ലതെന്ന് ഗവേഷണ റിപ്പോർട്ട്

ഓടാൻ സമയം കണ്ടെത്തുന്നത് ആരോ​ഗ്യത്തിന് എപ്പോഴും നല്ലതാണ്. ഓട്ടം ഒരു സമ്പൂർണ്ണ വ്യായാമമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾ കൂടാതെ, കാൽ മുട്ടുകൾക്കും ഇത് ഗുണം ചെയ്യും. എന്നാൽ ചിലർ ഓടുന്ന സമയത്ത് അവരുടെ മുട്ടുകൾക്ക് വേദന ഉണ്ടാകാറുണ്ട്. ഓട്ടം മുട്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണോ അതോ ദോഷകരമാണോ എന്ന് അറിയേണ്ടത് പ്രധാനമാണ്.

രണ്ട് പതിറ്റാണ്ടുകളായി വ്യായാമത്തിൻ്റെ ഭാഗമായി സ്ഥിരം ഓടുന്നവരെയും ഓടാത്തവരെയും പങ്കെടുപ്പിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാരുന്നത്. ഓടുന്നവരിൽ 20 ശതമാനം ഓസ്റ്റിയോആർത്രൈറ്റിസിൻ്റെ ലക്ഷണങ്ങൾ കാണിച്ചതായി കണ്ടെത്തി. അതേസമയം ഓടാത്തവരിൽ ഇത് 32 ശതമാനമാണ്. ഗവേഷണമനുസരിച്ച് ഓട്ടം കാൽമുട്ടുകളിൽ നടക്കുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. അതെസമയം കാൽമുട്ടിൻ്റെ അസ്ഥികൾ ശക്തമാകാൻ ഓട്ടം സഹായിക്കും. മുട്ടുവേദനയും ഓട്ടവും തമ്മിൽ യാതൊരു ബന്ധവുമില്ല. നേരിയ തോതിൽ മുട്ടുവേദന ഉള്ളവർക്ക് ഓട്ടം ഗുണം ചെയ്യുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.

ഓടുമ്പോൾ കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന ​ഗുണങ്ങൾ

ആർത്രൈറ്റിസ് സാധ്യത കുറയുന്നു

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ മാരത്തൺ ഓട്ടക്കാരിൽ നടത്തിയ ഗവേഷണത്തിൽ ഓട്ടം ആർത്രൈറ്റിസ് സാധ്യത വർദ്ധിപ്പിക്കില്ലെന്ന് കണ്ടെത്തി. ഓടുമ്പോൾ ശരീരത്തിന് പ്രവർത്തന ശക്തി കൂടുകയും ഒപ്പം കാലുകൾക്ക് ശക്തി വർദ്ധിക്കുകയും ചെയ്യും.

സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കുന്നു

കാൽമുട്ട് ജോയിൻ്റ് എല്ലാ വശങ്ങളിലും മൃദുവായ ടിഷ്യു കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇതിനെ സിനോവിയൽ മെംബ്രൺ എന്നാണ് വിളിക്കുന്നത്. അതിൻ്റെ സഹായത്തോടെ, ഓടുമ്പോഴോ നടക്കുമ്പോഴോ അസ്ഥികൾ പരസ്പരം എളുപ്പത്തിൽ നീങ്ങുന്നു. പതിവ് വ്യായാമങ്ങളും ഓട്ടവും ശരീരത്തിലെ സിനോവിയൽ ദ്രാവകത്തിൻ്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കും.

എല്ലുകളെ ബലപ്പെടുത്തും

പ്രായത്തിനനുസരിച്ച് എല്ലുകളുടെ ബലഹീനത വർദ്ധിക്കുന്നു. എന്നാൽ സ്ഥിരമായുള്ള ഓട്ടം കാലിലെ പേശികളുടെ മുറുക്കം കുറച്ചുകൊണ്ട് എല്ലുകളെ ബലപ്പെടുത്തുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഓടുന്നതിന് മുമ്പ് ഒരു ചെറിയ വാം-അപ്പ് സെഷൻ നല്ലതാണ്. ഇത് പരിക്കുകൾ തടയാൻ സഹായിക്കും.

സന്ധികളിൽ രക്തയോട്ടം മെച്ചപ്പെടുത്തും

ഓട്ടം ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സിനോവിയൽ മെംബ്രണിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുക്കുന്നതിന് രക്തയോട്ടം സഹായിക്കും. ഇത് ആരോ​ഗ്യം മെച്ചപ്പെടുത്തും.

Verified by MonsterInsights