കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും അവസരം.

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് ഒാഫിസറുടെ 64 ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂലൈ 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും

മെക്കാനിക്കൽ: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.

ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.സിവിൽ: സിവിൽ എൻജിനീയറിങ് ബിരുദം.ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം.∙ഐടി: കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി.അപേക്ഷകർ 2 വർഷത്തെ ജോലി പരിചയമുള്ളവരാകണം. യോഗ്യത 60% മാർക്കോടെ നേടിയിരിക്കണം.

∙പ്രായപരിധി: 30. അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്
ശമ്പളം (1, 2, 3 വർഷങ്ങളിൽ): 37,000, 38,000, 40,000.
 
ഫീസ്: 700 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights