ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.

വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ. എന്നാല്‍ തവണ സംഖ്യ 3274 രൂപയാക്കി ഉയര്‍ത്തുകയും പ്രതിമാസ തവണകളുടെ എണ്ണം 301 ആക്കുകയും ചെയ്തതിനെ തുടര്‍ന്നു പരാതിക്കാരന്‍ ബാങ്കിനെ സമീപിച്ചെങ്കിലും തവണകളുടെ എണ്ണവും പ്രതിമാസ തവണ സംഖ്യയും വര്‍ധിപ്പിച്ചത് പരാതിക്കാരനെ സഹായിക്കാനാണെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഫ്‌ലോട്ടിങ് പലിശ നിരക്കിലാണ് വായ്പ എടുത്തതെങ്കിലും പലിശ വര്‍ധന അറിയിക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും അല്ലാതെയുള്ള നടപടി റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. പ്രതിമാസ അടവു സംഖ്യയില്‍ വര്‍ധന വരുത്തിയ ശേഷം പ്രതിമാസ തവണകളുടെ എണ്ണത്തില്‍ ഏകപക്ഷീയമായി വരുത്തിയ വര്‍ദ്ധന അനുചിതവ്യാപാര നടപടിയാണെന്നും കമ്മീഷന്‍ വിധിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനു പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും കോടതി ചെലവായി പതിനായിരം രൂപയും നല്കുന്നതിന് ബാങ്കിനെതിരെ കമ്മീഷന്‍ ഉത്തരവിട്ടു. കരാര്‍ പ്രകാരമുള്ള 8 ശതമാനം പലിശ കണക്കാക്കി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് പരാതിക്കാരനോടും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മികച്ച വക്കീലാകണോ? ക്ലാറ്റ് പ്രവേശന പരീക്ഷയെഴുതാം

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര നിലവാരമുള്ള 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ (യുജി), ബിരുദാനന്തര (പിജി) നിയമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. ഡിഗ്രികാർക്കുള്ള മൂന്നു വർഷത്തെ എൽ.എൽ.ബി. പ്രോഗ്രാമിലേക്കും അടുത്ത അധ്യയന വർഷത്തിലെ 5 വർഷം ദൈർഘ്യമുള്ള ഇന്റേഗ്രേറ്റഡ് LLB, LLM പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനങ്ങളും ഈ പ്രവേശന പരീക്ഷവഴി തന്നെയാണ്. ദേശീയ തലത്തിൽ നടത്തപ്പെടുന്ന ഈ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള (CLAT -2023)  ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി, നവംബർ 18 ആണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ, ക്ലാറ്റ് പരീക്ഷ, ഡിസംബർ 18 നാണ് നടക്കുക.

ദേശീയ നിയമസർവകലാശാലകൾ

 
കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, ഹരിയാണ എന്നിവിടങ്ങളിൽ ദേശീയ നിയമ സർവ്വകലാശാല കേന്ദ്രങ്ങളുണ്ട്.

 

വിവിധയിടങ്ങളിലെ പ്രോഗ്രാമുകൾ

 


1.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്)

എല്ലാ കാമ്പസുകളിലും

2.ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്)

ജോധ്പുർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഷിംല കാമ്പസുകളിൽ

3.ബി.എസ്‌സി. എൽഎൽ.ബി. ഗാന്ധിനഗർ

4.ബി.കോം. എൽഎൽ.ബി. ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി

5.ബി.എസ്.ഡബ്ല്യു. എൽഎൽ.ബി.

ഗാന്ധിനഗർ.

 

ക്ലാറ്റ് സ്കോർ വഴി പ്രവേശനം നടത്തുന്ന മറ്റു സ്ഥാപനങ്ങൾ

 

1. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസാർ) യൂണിവേഴ്സിറ്റി ഓഫ് ലോയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ്‌ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.)

 

2. റോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.)

 

3. നാഗ്പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്തുന്ന അഞ്ചുവർഷ ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) അഡ്ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് പ്രോഗ്രാം

 

4. നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം.

 

അടിസ്ഥാന യോഗ്യത

 

ഏതെങ്കിലും സ്ട്രീമിൽ 12-ാം ക്ലാസ് ബോർഡ് പരീക്ഷയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് CLAT-ലെ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. എൽ‌എൽ‌ബി ബിരുദത്തിൽ 50 ശതമാനം മാർക്കുള്ളവർക്ക് ബിരുദാനന്തര കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെ ശതമാനത്തിൽ നിശ്ചിത ഇളവുണ്ട്. ക്ലാറ്റ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.

 

അപേക്ഷാ ഫീസ്

 

ജനറൽ/ഒബിസി/പിഡബ്ല്യുഡി/എൻആർഐ/പിഐഒ/ഒസിഐ വിഭാഗങ്ങൾക്ക് 4000/- രൂപയാണ്, അപേക്ഷാ ഫീസ്. എന്നാൽ പട്ടികജാതി-വർഗ – ബി.പി.എൽ. വിഭാഗങ്ങൾക്ക് 3.500/- രൂപയുമാണ് അപേക്ഷ ഫീസ്.

 

പരീക്ഷാ ഘടന

 

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള CLAT ബിരുദ പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും CLAT ബിരുദാന്തര പരീക്ഷക്ക് ഓരോ മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമാണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷ (20 ശതമാനം വെയ്റ്റേജ്), കറന്റ് അഫയേഴ്സ് (ജനറൽനോളജ് ഉൾപ്പെടെ) (25 ശതമാനം), ലീഗൽ റീസണിങ് (25 ശതമാനം), ലോജിക്കൽ റീസണിങ് (20 ശതമാനം), ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് (10 ശതമാനം) എന്നിവയിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. തെറ്റുത്തരത്തിന് 0.25 മാർക്ക് നഷ്ടപ്പെടും.

 
പി.ജി. ക്ലാറ്റിന് പരമാവധി മാർക്ക് 120 ആണ്. ഒരുമാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലോ, ജൂറിസ്‌പ്രുഡൻസ്, അഡ്മിനിസ്ട്രേറ്റീവ് ലോ, ലോ ഓഫ് കോൺട്രാക്ട്, ടോർട്സ്, ഫാമിലി ലോ, ക്രിമിനൽ ലോ, പ്രോപ്പർട്ടി ലോ, കമ്പനി ലോ, പബ്ലിക് ഇന്റർനാഷണൽ ലോ, ടാക്സ് ലോ, എൻവയൺമെന്റൽ ലോ, ലേബർ ആൻഡ് ഇൻഡസ്ട്രിയൽ ലോ എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരംതെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും.

 

അപേക്ഷാ സമർപ്പണ സമയത്ത് കയ്യിൽ കരുതേണ്ടവ

 

1. അപേക്ഷാർത്ഥിയുടെ ഒപ്പിന്റെ സോഫ്റ്റ് കോപ്പി

2. പാസ്പോർട്ട് സൈസ് ഫോട്ടോ

3. സംവരണാവശ്യത്തിനുള്ള വിവിധ സർട്ടിഫിക്കേറ്റുകൾ

4. ഓൺലൈൻ ഫീസടക്കുന്നതിനുള്ള സൗകര്യം.

 

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും




കൃഷി സിഞ്ചായി യോജന- സബ്സിഡിയോടു കൂടി ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന.  കാര്‍ഷിക രംഗത്തിന്റെ സമഗ്ര പുരോഗതിക്കായി യൂണിയൻ-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

മൈക്രോ ഇറി​ഗേഷൻ അഥവാ സൂക്ഷ്മ ജലസേചനം വ്യാപിപ്പിച്ച് എല്ലായിടത്തും ജലസേചനം ലഭ്യമാക്കി കൂടുതൽ വിളവ് എന്ന ലക്ഷ്യം കൈവരിക്കാൻ പദ്ധതി കർഷകരെ സഹായിക്കുന്നു. കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ അകലവും പരിഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് അംഗീകരിച്ചിട്ടുള്ളത്.ഈ അനുവദനീയമായ യൂണിറ്റ് കോസ്റ്റിന്റെ 45 ശതമാനം, 55 ശതമാനം തുകയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയായി നല്‍കുക. നാമമാത്ര കര്‍ഷകര്‍ക്ക് 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സബ്സിഡി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം.

 

കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കും

സംസ്ഥാനത്ത് കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാജനറൽ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസ് ക്ലിനിക്കുകൾ കൂടാതെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabhilitation) ആരംഭിച്ചിട്ടുണ്ട്. ശ്വസന വ്യായാമ മുറകളുംമറ്റു എയറോബിക് വ്യായാമങ്ങളുംപുകവലി നിർത്തുന്നതിനുള്ള സഹായവുംശ്വാസകോശ രോഗികൾ വിഷാദ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കും. ഈ സേവനങ്ങൾ എല്ലാ ശ്വാസകോശ രോഗികൾക്കും കോവിഡാനന്തര രോഗികൾക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.

സി.ഒ.പി.ഡി. എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വർധിക്കുന്നതുമായ ശ്വാസംമുട്ടൽകഫക്കെട്ട്ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പുകവാതകകങ്ങൾപൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു.

‘Your lungs for life’ എന്നുള്ളതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി ദിന സന്ദേശം. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സന്ദേശം മുന്നോട്ട് വയ്ക്കുന്നത്.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊർജ്ജസ്വലരായിരിക്കുകകൃത്യമായി മരുന്ന് കഴിക്കുകആരോഗ്യകരമായ ഭക്ഷണശീലംകൃത്യമായി ഇടവേളകളിൽ ഡോക്ടറെ കാണുകപ്രതിരോധ കുത്തിവയ്പ്പെടുക്കുകശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തംപുകയും വിഷ വാതകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകകോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി.ഒ.പി.ഡി. രോഗികൾ ശ്രദ്ധിക്കണം.

 

വേറിട്ട സംരംഭങ്ങളുമായി ഹരിതസേനാംഗങ്ങള്‍

വേറിട്ട സംരംഭങ്ങളുമായി മുന്നേറ്റത്തിന്റെ പുതുവഴി കാട്ടുകയാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ‘പുഴയൊഴുകും മാണിക്കല്‍’ എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി 42 ഹരിത സേനാംഗങ്ങളാണ് പുതിയ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സ്വന്തമായി സോപ്പ് നിര്‍മ്മിച്ച് പഞ്ചായത്ത് നിവാസികള്‍ക്ക് നല്‍കുകയാണിവര്‍. രാസവസ്തുക്കള്‍ ചേര്‍ക്കാതെ നിര്‍മ്മിക്കുന്ന സോപ്പുകള്‍, സോപ്പ് പൊടികള്‍, ക്ലീനിംഗ് ലായനികള്‍, ലോഷനുകള്‍ എന്നിവ പൂര്‍ണ്ണമായും ‘പ്ലാസ്റ്റിക് ഫ്രീ’ ആയി നല്‍കിയാണ് ഇവര്‍ വ്യത്യസ്തരാകുന്നത്. പുതുതായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ല എന്നുമാത്രമല്ല ആവശ്യാര്‍ഥം പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്. മാണിക്കല്‍ പഞ്ചായത്തിലെ ‘തമ്പുരാന്‍-തമ്പുരാട്ടി’പ്പാറയുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് ‘തമ്പുരാട്ടി’ എന്നാണ് സോപ്പിന് പേര് നല്‍കിയിരിക്കുന്നത്.

വൈകാതെ അച്ചാറുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റും തുടങ്ങും. വിവിധ തരം അച്ചാറുകള്‍ പ്ലാസ്റ്റിക്കില്‍ പൊതിയാതെ ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഴയ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇവരുടെ ഉത്പന്നങ്ങള്‍ വാങ്ങാം. ഹരിതസേനാംഗങ്ങള്‍ വീടുകളില്‍ നേരിട്ട് എത്തിക്കുകയും ചെയ്യും. ഇതുകൂടാതെ വസ്ത്രങ്ങള്‍ക്കും എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണത്തിനുമുള്ള യൂണിറ്റുകള്‍ ഇവരുടെ പദ്ധതിയിലുണ്ട്. ഈ സംരംഭങ്ങളിലൂടെ സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ സാധ്യതയും വരുമാനവും ഉറപ്പാക്കുകയാണ് പ്രസിഡന്റ് കുതിരകുളം ജയന്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്ത് അധികൃതര്‍.

 

കാർഷിക, ഗാർഹിക വൈദ്യുതി നിരക്ക് വർദിപ്പിക്കാൻ സാധ്യത ; വൻകിടക്കാർക്ക് നേരിട്ടു വൈദ്യുതി വാങ്ങാം …

വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരാൻ സാധ്യത. 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി വാങ്ങാനാണു കേന്ദ്രം അനുമതി നൽകിയത്. മുൻപ് 1000 കിലോവാട്ട് ഉപയോഗിക്കുന്നവർക്കു മാത്രമായിരുന്നു ഇതിന് അനുമതി. വൻകിട ഉപയോക്താക്കൾ നേരിട്ടു വൈദ്യുതി എത്തിക്കുന്നതോടെ കെഎസ്ഇബിയുടെ ക്രോസ് സബ്സിഡി താളം തെറ്റുമെന്നാണ് ആശങ്ക.

വൻകിട ഉപയോക്താക്കൾക്ക് ഉയർന്ന വിലയ്ക്കു വൈദ്യുതി വിറ്റ്, ഗാർഹിക ഉപയോക്താക്കൾക്കും കൃഷിമേഖലയ്ക്കും വിലകുറച്ചു നൽകുന്നതാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ രീതി. വൻകിട ഉപയോക്താക്കൾ സ്വന്തമായി വൈദ്യുതി വാങ്ങുന്നതോടെ ഗാർഹിക, കാർഷിക ഉപയോക്താക്കൾ കൂടിയ വില നൽകേണ്ടി വന്നേക്കും. സോളർ വൈദ്യുതി ഉൽപാദനം കൂടിയതിനാൽ പകൽ സമയങ്ങളിൽ യൂണിറ്റിന് 2–3 രൂപയ്ക്ക് വൈദ്യുതി ലഭ്യമാണ്. ഇതു കേരളത്തിൽ എത്തിക്കാൻ പവർഗ്രിഡ് കോർപറേഷന്റെ ലൈനുകൾ ഉപയോഗിക്കുന്നതിനു ട്രാൻസ്മിഷൻ ചാർജും വീലിങ് ചാർജും നൽകണം.

ഇനി മുതൽ സർക്കാർ അപേക്ഷാഫോമുകളിൽ ലിംഗ നിഷ്പക്ഷത;

സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) ആക്കുന്നതിന്റെ ഭാഗമായി Wife of/ Husband of (ഇന്നയാളുടെ ഭാര്യ/ഭർത്താവ്) എന്നതിനു പകരം Spouse of (ന്റെ/ യുടെ ജീവിത പങ്കാളി)’ എന്ന് രേഖപ്പെടുത്തണം.

(സർക്കുലർ നം. 172/എ.ആർ13(2)/22/ഉഭപവ, തീയതി: നവംമ്പർ 7). അപേക്ഷ ഫോറങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെയോ രണ്ട് രക്ഷാകർത്താക്കളുടെയോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ ഉണ്ടാവും. ‘അവൻ/അവന്റെ’ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവൻ/അവൾ’, ‘അവന്റെ/അവളുടെ’ എന്ന രീതിയിൽ പരിഷ്‌കരിക്കും.

 

ഡെങ്കിപ്പനിക്കെതിരെ 7 ജില്ലകളിൽ പ്രത്യേക ജാഗ്രത

ഡെങ്കിപ്പനിക്കെതിരെ 7 ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരംകൊല്ലംആലപ്പുഴഎറണാകുളംപാലക്കാട്കോഴിക്കോട്മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകൾ കൂടി നിൽക്കുന്ന ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. മറ്റ് ജില്ലകളും ജാഗ്രത പുലർത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം. തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും അവബോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി. വെക്ടർ കൺട്രോൾ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇതിനുവേണ്ട മാർഗനിർദേശങ്ങൾ അതത് സ്ഥലങ്ങളിൽ നിന്നു തന്നെ നൽകണം. ആഴ്ചയിലുള്ള റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്തണമെന്നും മന്ത്രി നിർദേശം നൽകി.

നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.

അടഞ്ഞുകിടക്കുന്ന വീടുകൾസ്ഥാപനങ്ങൾഉപയോഗശൂന്യമായ ടയറുകൾബ്ലോക്കായ ഓടകൾവീടിനകത്തെ ചെടികൾവെള്ളത്തിന്റെ ടാങ്കുകൾഹാർഡ് വെയർ കടകളിലേയുംഅടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾപഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൊതുക് പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. സ്ഥാപനങ്ങൾആശുപത്രികൾഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർആരോഗ്യ വകുപ്പ് ഡയറക്ടർഅഡീഷണൽ ഡയറക്ടർമാർഡെപ്യൂട്ടി ഡയറക്ടർമാർജില്ലാ മെഡിക്കൽ ഓഫീസർമാർഎൻ.എച്ച്.എം. പ്രോഗ്രാം മാനേജർമാർഎന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മതിയായ തസ്തികകളുൾപ്പെടെ സൃഷ്ടിച്ച് മികച്ച സ്ഥാപനമാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിൽ ഇപ്പോൾ പ്രമേഹത്തോടൊപ്പം വയോജന ചികിത്സക്കും പരിപാലനത്തിനും പുറമേ എന്റോക്രൈനോളജികാർഡിയോളജിനെഫ്രോളജിന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കിവരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രമേഹത്തിനും പ്രമേഹാനുബന്ധ രോഗങ്ങൾക്കും അത്യാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയായി ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ വച്ച് നടന്ന ലോക പ്രമേഹദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളിയാണ്. രോഗ നിർണയം നടത്തി മതിയായ ചികിത്സ ഉറപ്പ് വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവിതശൈലീ രോഗങ്ങൾ കുറച്ചു കൊണ്ടുവരാൻ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 

പ്രമേഹംരക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമതകണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധനപൾമണറി ഫങ്ഷൻ ടെസ്റ്റ്ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കും.

18 വയസിന് താഴെയുള്ള പ്രമേഹ ബാധിതരായ കുട്ടികൾക്ക് മിഠായി’ പദ്ധതി വഴി സൗജന്യ മരുന്ന് ലഭ്യമാക്കി വരുന്നു. 18 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക സ്‌കീമിൽ ഉൾപ്പെടുത്തി മരുന്ന് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൽ റഷീദ്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടർ ഡോ. ജബ്ബാർആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ബിപിൻ ഗോപാൽക്ലീറ്റസ് എന്നിവർ സംസാരിച്ചു.

നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും.

ഡോക്ടർമാർ, നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദവിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ നവംബർ 15-ന് മുമ്പ് അപേക്ഷിക്കണം.അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. https://knowledgemission.kerala.gov.in വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം.

സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബി.എസ്‌സി /എം.എസ്‌സി നഴ്‌സു മാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലും, യു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിലേക്ക് റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടർമാർക്ക് പ്‌ളാബ് (PLAB) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യു.കെയിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാകും നടക്കുക.

റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുകയോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 -ൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന മിസ്സ്ഡ് കാൾ സേവനവും ലഭ്യമാണ്.

 

Verified by MonsterInsights