ഗൂഗിൾ മാപ്പിൽ ഇനി മുതൽ ടോൾ നിരക്കുകളറിയാം

ഗൂഗിൾ മാപ്പിൽ ഇനി ടോൾ നിരക്കുകളും അറിയാൻ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകൾക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും യാത്രാ ചിലവ് മുൻകൂട്ടി കണക്കാക്കാനും സാധിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യം ഇതുവഴി ലഭിക്കും. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

ഇന്ത്യയിലെ 2000-ത്തോളം ടോൾ റോഡുകളിലെ നിരക്കുകൾ ഈ മാസം തന്നെ ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇൻഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കും. ഫാസ്ടാഗ് പോലുള്ള ടോൾ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിൾ വിവിധ ടോൾ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകൾ അറിയുക. അത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോൾ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാൻ ഗൂഗിൾ മാപ്പിന് സാധിക്കും.

afjo ad

ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത്തരം റോഡുകൾ ലഭ്യമായ ഇടങ്ങളിൽ ടോൾ ഫ്രീ റോഡുകളും ഗൂഗിൾ മാപ്പ് നിർദേശിക്കും. അതേസമയം ഐഓഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ വാച്ചിലും, ഐഫോണിലും ഗൂഗിൾ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പിന്ന്ഡ് ട്രിപ്പ് വിഡ്ജെറ്റ്, ആപ്പിൾ വാച്ചിൽ തന്നെ നാവിഗേഷൻ, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിൾ മാപ്പ് എന്നിവ അതിൽ ഉൾപ്പെടുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

പോസ്റ്റ്‌ ഓഫീസ് നിങ്ങൾക്കും തുടങ്ങാം: 5000 രൂപ മുടക്കിയാൽ സ്ഥിര വരുമാനം

ഇന്ന് രാജ്യത്ത് 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ ഉണ്ട്. തപാൽ സേവനം അതിവേഗം ജനങ്ങളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ട് സ്വകാര്യ വ്യക്തികൾക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ നൽകാൻ തപാൽ വകുപ്പ് തീരുമാനിച്ചതോടെ ചുരുങ്ങിയ ചെലവിൽ സ്ഥിര വരുമാനം ഉണ്ടാക്കാവുന്ന ഒരു മികച്ച ബിസിനസ് അവസരം കൈവന്നിരിക്കുകയാണ്. കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം ഉണ്ടാക്കാവുന്ന ബിസിനസ് തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തപാൽ വകുപ്പ് രണ്ടു തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് കൊടുക്കുന്നത്.

 > ഫ്രാഞ്ചൈസികൾ രണ്ടു വിധം

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയും പോസ്റ്റൽ ഏജന്റ് ഫ്രാഞ്ചൈസിയും തപാൽ വകുപ്പ് നൽകുന്നുണ്ട്. രണ്ടിനും ഫ്രാഞ്ചൈസി നിക്ഷേപം 5000 രൂപയാണ്. വിവിധ സേവനങ്ങൾക്കു നൽകുന്ന കമ്മീഷനാണ് വരുമാനം. പോസ്റ്റ് ഓഫീസ് തുടങ്ങാൻ ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് സ്വന്തമായോ വാടകയ്ക്കോ സ്ഥലം ഉണ്ടായിരിക്കണം. അതിൽ തപാൽ വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളും നൽകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇതിനു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും തപാൽ വകുപ്പ് നൽകും. വീടുവീടാന്തരം തപാൽ സ്റ്റാമ്പുകളും തപാൽ സ്റ്റേഷനറികളും എത്തിക്കുന്നതാണ് തപാൽ ഏജന്റ് ഫ്രാഞ്ചൈസി എടുക്കുന്നവരുടെ ജോലി. 18 വയസ്സ് കഴിഞ്ഞ, എട്ടാം ക്ലാസ് പാസ്സായ ഏതൊരു ഇന്ത്യൻ പൗരനും ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കാം.

jaico 1

 > വരുമാനം എങ്ങനെ നേടാം

 * റജിസ്റ്റേർഡ് പോസ്റ്റ് ഓരോന്നിനും 3 രൂപ

 * സ്പീഡ് പോസ്റ്റ് 5 രൂപ

 * 100- 200 രൂപയുടെ മണി ഓർഡർ ബുക്ക് ചെയ്യുന്നതിന് 3.50 രൂപ

 * 200 രൂപയ്ക്ക് മുകളിലുള്ള മണി ഓർഡറിന് 5 രൂപ

 * പ്രതിമാസം 1000 റജിസ്റ്റേഡ് പോസ്റ്റ്, 1000 സ്പീഡ് പോസ്റ്റ് എന്നിവ തികഞ്ഞാൽ 20 % അധിക കമ്മീഷൻ

 * തപാൽ സ്റ്റാമ്പ്, മണി ഓർഡർ ഫോം, തപാൽ സ്റ്റേഷനറി എന്നിവയുടെ വിൽപനയിന്മേൽ 5% കമ്മീഷൻ ഉണ്ട്.

 * റവന്യൂ സ്റ്റാമ്പ് വിൽപന, സെൻട്രൽ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പുകൾ തുടങ്ങിയ റീട്ടെയിൽ സേവനങ്ങൾക്ക് 40% കമ്മീഷൻ .

 > അപേക്ഷ നൽകേണ്ട വിധം

ആദ്യം തന്നെ എന്തെല്ലാം സേവനങ്ങൾ നിങ്ങൾക്കു നൽകാൻ പറ്റും അതിനുള്ള സൗകര്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് വിശദമായ ഒരു പദ്ധതി രേഖ തയ്യാറാക്കുക. പോസ്റ്റ് ഓഫീസിൽ നിന്നും ഫ്രാഞ്ചൈസിയ്ക്കുള്ള അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അതോടൊപ്പം ഈ പദ്ധതി രേഖകളും ചേർത്ത് അപേക്ഷ സമർപ്പിക്കണം. അതാത് സ്ഥലത്തെ ഡിവിഷണൽ ഹെഡ് സ്ഥലം സന്ദർശിച്ച് യോഗ്യരായവരെ തെരഞ്ഞെടുക്കും. അപേക്ഷ സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ തീരുമാനമറിയാം. തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാനും പറ്റും. തെരഞ്ഞെടുക്കപ്പെടുന്ന ഫ്രാഞ്ചൈസികൾ തപാൽ വകുപ്പുമായി ധാരണാപത്രം ഒപ്പുവയ്ക്കണം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ആൻഡ്രോയിഡ് 13 ഫോണുകളിൽ ഗൂഗിളിന്റെ പുതിയ പരീക്ഷണം

ആൻഡ്രോയിഡ് 13-ന്റെ ഡെവലപ്പർ പ്രിവ്യൂ കഴിഞ്ഞമാസമാണ് ഗൂഗിൾ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആൻഡ്രോയിഡ് 13-ലെ പുതിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അതിലൊന്നാണ് മൾട്ടിപ്പിൾ എനേബിൾഡ് പ്രൊഫൈൽസ് (എം.ഇ.പി.). ഒരു ഇ സിമ്മിൽ (eSIM) രണ്ട് മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കാനാവുന്ന സംവിധാനമാണിത്.

പരമ്പരാഗത സിംകാർഡുകൾ ഉപയോഗിക്കാത്ത ഇ-സിം സൗകര്യം മാത്രമുള്ള ഫോണുകൾക്കുള്ള പിന്തുണ ആൻഡ്രോയിഡ് 13 നൽകും എന്നതിന്റെ സൂചനയാണിത്. ചിലപ്പോൾ പോർട്ടുകളൊന്നുമില്ലാത്ത ഫോണിന് വേണ്ടിയുള്ള ശ്രമവുമാവാം. എസ്പെർ.ഐഓഎയിലെ (esper.io) മിഷാൽ റഹ്മാനാണ് ആൻഡ്രോയിഡ് 13 ൽ ഇങ്ങനെ ഒരു ഫീച്ചർ കണ്ടെത്തി പുറത്തുവിട്ടത്. സ്മാർട്ഫോൺ നിർമാതാക്കളെ സംബന്ധിച്ചിടത്തോളം പരമ്പരാഗത സിംകാർഡുകൾ ഇടുന്നതിനുള്ള സ്ലോട്ടിന് വേണ്ടി മാറ്റിവെക്കുന്ന സ്ഥലം ഏറെ പ്രധാനപ്പെട്ടതാണ്.

ഉപയോഗപ്രദമായ മറ്റൊരാവശ്യത്തിനായി ഈ സ്ഥലം പ്രയോജനപ്പെടുത്താനാവും എന്നത് തന്നെയാണതിന് കാരണം. മാത്രവുമല്ല ഇത്തരം സ്ലോട്ടുകളാണ് ഫോണുകളെ സമ്പൂർണ വാട്ടർപ്രൂഫ് ആക്കുന്നതിന് തടസം നിൽക്കുന്നതും. പോർട്ടുകൾ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമവും കമ്പനികൾ നടത്തിവരുന്നുണ്ട്. സിംകാർഡുകളുടെ വലിപ്പം കാലങ്ങളായി കുറഞ്ഞുവന്നിട്ടുണ്ട്. വലിയ സിംകാർഡുകൾ മിനി സിംകാർഡുകളായും മൈക്രോ സിംകാർഡുകളായും ഇപ്പോഴത് നാനോ സിംകാർഡുകളായും ചുരുങ്ങി. പരമ്പരാഗത സിംകാർഡുകൾ ഉപയോഗിക്കാതെ തന്നെ ഇ-സിം സാങ്കേതിക വിദ്യയിലൂടെ സെല്ലുലാർ കണക്ഷനുകൾ എടുക്കാനുള്ള സൗകര്യം നിലവിലുണ്ട്.

afjo ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്വഗുണങ്ങൾ

നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്, ചപ്പാത്തി ഇവയിൽ സ്പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്ട്സുകളായ കശുവണ്ടി, പിസ്ത, ബദാം, വാൾനട്ട് ഇവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല എങ്കിലും ഗുണങ്ങളിൽ ഇവയെക്കാൾ മുന്നിലാണ്.

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാം. നിലക്കടല കഴിച്ച് ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

 > പ്രോട്ടീൻ

പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബട്ടറിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്.

 > പൊട്ടാസ്യം

100 ഗ്രാം പീനട്ട് ബട്ടറിൽ 70 മി.ഗ്രാം പൊട്ടാസ്യം ഉണ്ട്. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ആയും ഫ്ലൂയിഡ് ബാലൻസിങ്ങിനും ഇത് സഹായിക്കും. ഹൃദയാരോഗ്യമേകുന്ന പൊട്ടാസ്യം, പീനട്ട് ബട്ടറിൽ ധാരാളം ഉണ്ട്.

 > കൊളസ്ട്രോൾ കുറയ്ക്കുന്നു.

റെറാട്രോൾ, ഫിനോലിക് ആസിഡ്, ഫൈറ്റോസ്റ്റെറോൾഡ് തുടങ്ങിയ സംയുക്തങ്ങളുടെ കലവറയാണ് പീനട്ട് ബട്ടർ .ഇവ ഭക്ഷണത്തിൽ നിന്നു കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു. പീനട്ട് ബട്ടറിലടങ്ങിയ കൊഴുപ്പിന്റെ അളവും ഒലിവ് ഓയിലിലെ കൊഴുപ്പിന്റെ അളവും തുല്യമാണ്. പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.

 > ടൈപ്പ് 2 പ്രമേഹം തടയുന്നു

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

e bike

 > വൈറ്റമിനുകൾ

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ അനേകം വൈറ്റമിനുകൾ പീനട്ട് ബട്ടറിലുണ്ട്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ യും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ സി യും പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. ധമനികളിലടിഞ്ഞു കൂടുന്ന കൊഴുപ്പിനെയും ഫാറ്റി ആസിഡുകളെയും ലയിപ്പിക്കാൻ ആവശ്യമായ മൈക്രോന്യൂട്രിയന്റ് ആയ വൈറ്റമിൻ ഇ യും പീനട്ട് ബട്ടറിൽ ഉണ്ട്.

 > ആന്റി ഓക്സിഡന്റുകൾ

ഫോളേറ്റ്, നിയാസിൻ, പാന്റോതെനിക് ആസിഡ്, പിരിഡോക്സിൻ, റൈബോഫ്ലേവിൻ, തയാമിൻ ഇവയടങ്ങിയതിനാൽ പീനട്ട് ബട്ടറിന് ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ആന്റിഓക്സിഡന്റായ റെസ് വെറാട്രോളും പീനട്ട് ബട്ടറിലുണ്ട്. ഗുരുതരരോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫിനോളിക് ആന്റിഓക്സിഡന്റ് ആണ് റെസ് വെറാട്രോൾ.

 > രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പീനട്ട് ബട്ടറിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. 100 ഗ്രാമിൽ ഏതാണ്ട് 170 മി.ഗ്രാം എന്നതോതിൽ. ഇത് ദിവസം ആവശ്യമുള്ളതിന്റെ 42 ശതമാനം വരും. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു.

 > ഭക്ഷ്യനാരുകൾ

നിലക്കടലയിലും പീനട്ട് ബട്ടറിലും ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഒരു കപ്പ് (125 g ) പീനട്ടിൽ 12 ഗ്രാമും ഒരു കപ്പ് പീനട്ട് ബട്ടറിൽ 20 ഗ്രാമും ഭക്ഷ്യനാരുകൾ ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യനാരുകൾ. ഇവയുടെ അഭാവം, മലബന്ധം, പ്രമേഹം, കൊളസ്ട്രോൾ, വിവിധ ഹൃദ്രോഗങ്ങളിലേക്കു നയിക്കും. അതുകൊണ്ടുതന്നെ ഭക്ഷ്യനാരുകൾ അടങ്ങിയ പീനട്ട് ബട്ടർ ഈ ആരോഗ്യ പ്രശ്നനങ്ങളെയെല്ലാം തടയും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

അടിപൊളി പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി:ബോട്ടിങ്ങും ഭക്ഷണവുമടക്കം 850 രൂപയ്ക്ക് കാടിനുള്ളിലൂടെ യാത്ര

ടൂറിസം രംഗത്ത് വൻഹിറ്റായി മാറിയിരിക്കുകയാണ് കെഎസ്ആർടിസി യാത്ര. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിവിധ ജില്ലകളിൽ നിന്ന് കുറഞ്ഞ ചെലവിൽ ആനവണ്ടി യാത്ര സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ നിന്ന് ഭൂതത്താൻക്കെട്ട്, തട്ടേക്കാട്, പൂയംക്കുട്ടി, ഇഞ്ചത്തൊട്ടി ഉല്ലാസയാത്രയാണ് ഒരുക്കിയിരിക്കുന്നത്.മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചെലവിൽ സമ്മാനിക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

കാടിന്റെ മനോഹാരിതയറിഞ്ഞുള്ള ആനവണ്ടി യാത്ര ഈ മാസം 16ന് ആരംഭിക്കും. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി 8ന് തിരികെ എത്തുന്ന രീതിയിലാണ് ഉല്ലാസയാത്ര ഒരുക്കിയിരിക്കുന്നത്.  ബുക്കിങ് ആരംഭിച്ചു. ഭൂതത്താൻകെട്ടിലെ കാഴ്ചകളടക്കം തട്ടേക്കാട് ഒരു മണിക്കൂർ ബോട്ടിങ്, കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശനവും ഒരുക്കിയിട്ടുണ്ട്. ഈ ടൂർ പാക്കേജിന് വെറും 850 രൂപയാണ്. ഭക്ഷണവും ബോട്ടിങ്ങും കാനനയാത്രയും ഉൾപ്പടെയാണ് ഈ നിരക്ക് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9495876723, 8547832580 നമ്പരുകളിൽ ബന്ധപ്പെടാം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കാം

തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ കോഴിക്കോട് ബേപ്പൂർ ബീച്ചിലേക്ക് പോരൂ. സഞ്ചാരികൾക്ക് ആകർഷകമായി ഫ്ളോട്ടിങ് പാലം ഒരുങ്ങികഴിഞ്ഞു.തിരമാലകൾക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്നത് കാണാം. സന്ദർശകർക്ക് നവ്യാനുഭവമാണ് ഈ ഒഴുകും പാലം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രൊമോഷൻ കൗൺസിലും, ബേപ്പൂർ പോർട്ട് അതോറിട്ടിയുടെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.

jaico 1

തിരമാലകൾക്ക് അനുസരിച്ചു പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ 50 പേർക്കു ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമാണ് പാലത്തിൽ പ്രവേശനം അനുവദിക്കുക. കടലിലേക്ക് നീണ്ടു കിടക്കുന്ന പാലത്തിന്റെ അറ്റത്ത് സന്ദർശകർക്ക് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പ്രവേശനം അനുവദിക്കുന്ന പാലത്തിൽ കയറാൻ 100 രൂപയാണ് നിരക്ക്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

വിൻഡോസ് കംപ്യൂട്ടറിനേയും ഫോണിനേയും ബന്ധിപ്പിക്കുന്ന ‘Your Phone’ ആപ്പിന്റെ പേര് മാറ്റി

ആൻഡ്രോയിഡ് ഫോണുകളേയും വിൻഡോസ് കംപ്യൂട്ടറുകളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ‘യുവർ ഫോൺ’ ആപ്ലിക്കേഷന്റെ പേര് ഫോൺ ലിങ്ക് എന്നാക്കി മാറ്റി. പുതിയ വിൻഡോസ് 11 ഓഎസിന് അനുയോജ്യമായ വിധത്തിലുള്ള ഡിസൈൻ മാറ്റങ്ങളോടുകൂടിയാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വിൻഡോസിന്റെ പതിവ് ശൈലിയിൽ നിന്നും മാറി കാലത്തിനിണങ്ങുന്നതും വിപണിയിൽ മത്സരിക്കാൻ വിൻഡോസ് കംപ്യൂട്ടറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിൻഡോസ് 11 രൂപകൽപന. പുതിയ ഐക്കണുകൾ, റൗണ്ടഡ് എഡ്ജുകൾ, ഡാർക്ക് ലൈറ്റ് തീമുകൾക്ക് ഇണങ്ങുന്ന പുതിയ നിറങ്ങൾ എന്നിവ അതിൽ പെടും. അതേസമയം വിൻഡോസുമായി ബന്ധിപ്പിക്കുന്നിതിന് ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കുന്ന കമ്പാനിയൻ ആപ്ലിക്കേഷന്റെ പേര് ‘ലിങ്ക് റ്റു വിൻഡോസ്’ എന്നാക്കി മാറ്റിയിട്ടുണ്ട്.

afjo ad

കംപ്യൂട്ടറിലെ ഫോൺ ലിങ്ക് ആപ്പിലും ഡിസൈനിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നിലവിൽ സന്ദേശങ്ങൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവയ്ക്കായുള്ള  സൈഡ് നാവിഗേഷൻ പാനൽ നിങ്ങളുടെ ഫോണിന്റെ സ്റ്റാറ്റസ്, ക്വിക്ക് സെറ്റിംഗ്സ് ടോഗിൾ എന്നിവയ്ക്ക് താഴെയായുള്ള നോട്ടിഫിക്കേഷനിൽ പാനലിൽ കാണാൻ കഴിയുക. എന്നാൽ പുതിയ ഡിസൈനിൽ ആപ്പിന്റെ മുകളിലായി ഈ ഫീച്ചറുകൾ ലഭിക്കും. ആൻഡ്രോയിഡ് ഫോണിൽ നിന്നുള്ള അറിയിപ്പുകൾ കൂടുതൽ മികച്ച ശൈലിയിൽ കാണാനും പുതിയ രൂപകൽപന അനുവദിക്കും.

നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിൽ നിന്നും ഡെസ്ക്ടോപ്പിൽ നിന്നും ഫോൺ വിളിക്കാനും, സന്ദേശങ്ങൾ വായിക്കാനും അയക്കാനുമെല്ലാം സഹായകമാവുന്ന സേവനാണ് ഫോൺ ലിങ്ക്. ഫോണിനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിക്കുക. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഫോൺ എടുക്കാതെ തന്നെ മറ്റുള്ളവരോട് സംസാരിക്കാൻ ഇത് സഹായിക്കും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ചെറുനാരങ്ങ വില കുതിക്കുന്നു

വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വിലവർധിക്കാറുണ്ടെങ്കിലും സമീപവർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വിലകൂടിയതോടെ ലമൺ ജ്യൂസ് വില്പന പലയിടത്തും നിർത്തിവെച്ചു. വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ഒഴിവ്

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.12 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.തസ്തികയും ഒഴിവുകളുടെ എണ്ണവും താഴെ.

jaico 1

ചീഫ് ടെക്നോളജി ഓഫീസർ – 1 (കോൺട്രാക്റ്റ് നിയമനം) എജിഎം(എന്റർപ്രൈസ്/ ഇന്റഗ്രേഷൻ ആർക്കിടെക്റ്റ്) -1 ചീഫ് മാനേജർ(ഡിജിറ്റൽ ടെക്നോളജി – 1 സീനിയർ മാനേജർ(സിസ്റ്റം/ ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ) – 1 സീനിയർ മാനേജർ(സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ/ ആർകിടെക്റ്റ്) എജിഎം – ബിഎസ്ജി (ബിസിനസ്സ് സൊലൂഷ്യൻസ് ഗ്രൂപ്പ്) ചീഫ് മാനേജർ (റീട്ടെയിൽ പ്രോഡക്റ്റ്സ്) ചീഫ് മാനേജർ (റീട്ടെയിൽ പേയ്മെന്റ്സ്) ജിഎം ( ഓപ്പറേഷൻസ്) ചീഫ് കംപ്ലൈൻസ് ഓഫീസർ – 1 (കോൺട്രാക്റ്റ് നിയമനം) ചീഫ് മാനേജർ (ഫിനാൻസ്)

ഇന്റർവ്യൂ മുഖാന്തരമാണ് തിരഞ്ഞെടുപ്പ്. എന്നാൽ ഇതിനു പുറമേ ഗ്രൂപ്പ് ഡിസ്കഷൻ ഓൺലൈൻ ടെസ്റ്റിലൂടെ മൂല്യ നിർണ്ണയം നടത്താനുള്ള അധികാരം ബാങ്കിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ ഫീസ് – 750 രൂപ എസ്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 150 രൂപ. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 9. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം https://ippbonline.com/

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

യു.പി.എസ്.സി. വിജ്ഞാപനം കേന്ദ്രസർവീസിൽ 28 അവസരം

കേന്ദ്ര സർവീസിലെ 28 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു.തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം, ഉയർന്ന പ്രായപരിധി എന്ന ക്രമത്തിൽ

 > ഡെപ്യൂട്ടി ഡയറക്ടർ മൈൻസ് സേഫ്റ്റി (ഇലക്ട്രിക്കൽ): 8 (ജനറൽ5, ഇ.ഡബ്ല്യൂ.എസ്.1, ഒ.ബി.സി2) (രണ്ട് ഒഴിവ് ഭിന്ന ശേഷിക്കാർക്ക് സംവരണം ചെയ്തതാണ്), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി, ലേബർ ആൻഡ് എംപ്ലോയ്മെന്റ് വകുപ്പ്. 40 വയസ്സ്.

jaico 1

 > അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് II (ഇക്കണോമിക് ഇൻവെസ്റ്റിഗേഷൻ): 15 (ജനറൽ 8, ഒ.ബി.സി.5, ഇ.ഡബ്ല്യു.എസ് 2) (ഒരു ഒഴിവ് ഭിന്നശേഷിക്കാർക്ക്), ഓഫീസ് ഓഫ് ഡെവലപ്മെന്റ് കമ്മിഷണർ (എം. എസ്.എം.ഇ.). 30 വയസ്സ്.

 > സീനിയർ ലക്ചറർ (ഒഫ്താൽമോളജി): 2 (ജനറൽ 1, എസ്.സി.1). ഗവ.മെഡിക്കൽ കോളേജ്, ചണ്ഡീഗഢ് 50 വയസ്സ്.

afjo ad
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights