ആയുർവേദ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് അവസരമൊരുക്കും

ആയുർവേദത്തിന്റെ പ്രാധാന്യം ആഗോളതലത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവർക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. യു.കെ സന്ദർശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തിൽ നിന്നുളള ആയുർവേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി. ഒക്ടോബർ 23 ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആയുർവേദ കോളേജും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുർവേദ എക്സിബിഷൻ ഉദ്ഘാടനം ആയുർവേദ കോളേജ് ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ആയൂർവേദ ചികിത്സ, ഗവേഷണം എന്നിവയിൽ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുർവേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുർവേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആയുർവേദത്തിന്റെ പ്രാധാന്യം എക്കാലവും നിലനിൽക്കുമെന്നും വിദേശികളടക്കം ചികിത്സയ്ക്കായി കേരളത്തിലെ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നത് ഇതിന്റെ തെളിവാണെന്നും ചടങ്ങിൽ അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു.

ആയുർവേദവുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളും ഉൾക്കൊള്ളുന്നതാണു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം. ‘അമൃതം 2022’ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന് പുറമെ ഔഷധ സസ്യ വിതരണം, രോഗനിർണയ ക്യാമ്പുകൾ, പൊതുജനാരോഗ്യ ബോധവതക്കരണ ക്യാമ്പുകൾ, സ്‌കൂൾ കോളേജ്തല ആരോഗ്യ പരിപാടികൾ തുടങ്ങിയവയും ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2016 മുതലാണ് ധന്വന്തരീ ജയന്തി ആയുർവേദ ദിനമായി ആചാരിക്കാൻ തുടങ്ങിയത്.

ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് സുനിത ജി ആർ, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ നിമൽരാജ്,  എ.കെ.ജി.എസി.എ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ് ശിവകുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സജി പി ആർ, അമൃതം 2022 ജനറൽ കൺവീനർ ഡോ. സജിത ഭദ്രൻ , പി.ജി.എസ്.എ സെക്രട്ടറി അർജുൻ വിജയ് , എച്ച് എസ് എ പ്രസിഡന്റ് ഡോ. നയന ദിനേശ്, കോളേജ് യൂണിയൻ ചെയർമാൻ എസ്.പി വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്

ഡ്രൈവിങ്ങിനോടും വാഹനങ്ങളോടും ദുൽഖറിനും (Dulquer Salmaan) മമ്മൂക്കക്കുമുള്ള പ്രണയത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മലയാളികൾ. മോഡേൺ, വിൻ്റേജ് കാറുകൾക്കും സൂപ്പർ ബൈക്കുകൾക്കുമായി ഒരു ഗാരേജ് തന്നെ ഇവർക്ക് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു പടി കൂടെ കടന്ന് ദുൽഖർ ബൈക്ക് നിർമാണ രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമത കിട്ടുന്ന ബൈക്ക് എന്ന നേട്ടം കൈവരിക്കുവാൻ ഒരുങ്ങുന്ന അൾട്രാ വയലറ്റ് എന്ന കമ്പനിയുടെ ആദ്യ ഇൻവെസ്റ്ററാണ് ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്.

വാഹനങ്ങളോടുള്ള തന്റെ സ്നേഹത്തിനൊപ്പം ഓട്ടമോട്ടീവ് മേഖലയിൽ ആവേശകരമായ ഒരു ബ്രാൻഡിന്റെ ഭാഗമാകുക എന്നത് സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

യുപിഎസ്ടി: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് സ്വന്തമാക്കി ഗംഗ, എൽപിഎസി റാങ്ക് ലിസ്റ്റിൽ വയനാട് ജില്ലയിൽ ഒന്നാം റാങ്കും നേടി

യുപിഎസ്ടി പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടിയത്, വയനാട് ജില്ലയിലെ ഒന്നാം റാങ്കുകാരി ഗംഗ പ്രമോദാണ്. പരീക്ഷയിൽ ലഭിച്ച 89.67 മാർക്കിനൊപ്പം ഇന്റർവ്യൂവിനു ലഭിച്ച 12 മാർക്കും കൂട്ടി 101.67 മാർക്കാണു ഗംഗയ്ക്ക് ലഭിച്ചത്. എഴുത്തുപരീക്ഷയിലെ മാർക്കിൽ സംസ്ഥാനത്തെ ടോപ്പറും ഗംഗയാണ്.

വയനാട് ജില്ലയിലെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിലും ഒന്നാം റാങ്ക് നേടിയിരുന്നു. ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും നിയമന ഉത്തരവു ലഭിച്ചിട്ടില്ല. ഉത്തരവു ലഭിക്കുന്ന മുറയ്ക്കു ജോലിയിൽ പ്രവേശിക്കാനാണു തീരുമാനം. യുപിഎസി ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുമ്പോൾ ഇതിൽനിന്ന് ഒഴിവാകും. ചിട്ടയായ പഠനക്രമത്തിലൂടെയാണു ഗംഗ പ്രമോദ് ഒന്നാം റാങ്കിലെത്തിയത്. കണ്ണൂർ ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിന്റെ പരിശീലനം നേടിയിരുന്നു. തൊഴിൽ വീഥിയും പഠനത്തിന് ഉപയോഗപ്പെടുത്തി. തൊഴിൽ വീഥിയിലെ പരിശീലന ചോദ്യങ്ങൾ ഉൾപ്പെടുത്തി കോച്ചിങ് സെന്ററിൽ നടത്തുന്ന പരീക്ഷകൾ ഏറെ പ്രയോജനം ചെയ്തെന്നു ഗംഗ പറയുന്നു.

ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ ഗണിത ബിരുദാനന്തരബിരുദ വിദ്യാർഥി. പഠനത്തിനിടയിലാണു പിഎസ്സി പരീക്ഷാപരിശീലനത്തിനു സമയം കണ്ടെത്തി മികച്ച റാങ്കുകളിലെത്തിയത്. മാനന്തവാടി തലപ്പുഴ ഗുരുപ്രഭയിൽ പ്രമോദ് കുമാറിന്റെയും ഷീബയുടെയും മകളാണ്.

ലോകകപ്പ് കാണാൻ അഞ്ചു കുട്ടികളുടെ ഉമ്മ നാജി നൗഷി ഥാറോടിച്ച് ഖത്തറിലേക്ക്

മലപ്പുറം: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ അഞ്ചുകുട്ടികളുടെ അമ്മയായ മലയാളി യുവതി മഹീന്ദ്ര ഥാറോടിച്ച് ഖത്തറിലേക്ക്. ട്രാവൽ വ്ലോഗർ കൂടിയായ നാജി നൗഷി സ്വദേശമായ തലശ്ശേരിക്കടുത്ത മാഹിയിൽ നിന്ന് യാത്ര ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

യാത്രയുടെ സ്‌പോണ്‍സര്‍മാരിലൊന്നായ പെരിന്തല്‍മണ്ണയിലെ ‘ടീ ടൈം’ റസ്റ്റോറന്റ് നജിക്ക് യാത്രയയപ്പ് ഒരുക്കി. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തല്‍മണ്ണയിലെത്തി. ‘ടീ ടൈം’ മാനേജ്മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടര്‍യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടര്‍ന്നു.

മുംബൈ വരെ നാജി ഥാറില്‍ പോകും. തുടര്‍ന്ന് വാഹനവുമായി കപ്പലില്‍ ഒമാനിലെത്തും. അവിടെനിന്ന് ഇതേ വാഹനത്തില്‍ യു എ ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബര്‍ ആദ്യം ഖത്തറിലെത്തും. മുന്‍പ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാംപിലും യാത്രചെയ്ത് എത്തിയിട്ടുണ്ട്. 34കാരിയായ നാജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്.

ഹാപ്പിനസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്

ഡിസംബര്‍ 18 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. ധര്‍മശാല ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററില്‍ ചലച്ചിത്ര താരം അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  എം വി ഗോവിന്ദന്‍ മാസ്റ്റര്‍  എം എല്‍ എ അധ്യക്ഷത വഹിച്ചു. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബർ 19ന് വെെകിട്ട് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിയിക്കും. ലോകസിനിമയുടെ ചലനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ചിത്രങ്ങളും ക്ലാസിക് ദൃശ്യാനുഭവങ്ങളുമൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവർത്തകരും അണിനിരക്കുന്ന ഓപ്പൺ ഫോറവും സംഘടിപ്പിക്കും. സാംസ്കാരിക സമ്പന്നതയും അതിനൂതന ഷോപ്പിംഗ് അനുഭവവും സമന്വയിക്കുന്ന അസുലഭ സന്ദർഭമായി ഫെസ്റ്റ് മാറും.

ഫെസ്റ്റിവൽ രാവുകളെ സംഗീത സാന്ദ്രമാക്കുവാൻ, സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ ഫെസ്റ്റിന്റെ വിവിധ ദിവസങ്ങളിൽ അരങ്ങേറും. ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, കാഴ്ചയുടെ വർണ്ണ വസന്തം തീർക്കുവാൻ വെെവിദ്ധ്യങ്ങളുടെ അതുല്യ ശേഖരവുമായി അവതരിപ്പിക്കുന്ന ഫ്ലവർ ഷോ, കുട്ടികളെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കെെപിടിക്കുന്ന അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്കിൽത്രസിപ്പിക്കുന്ന റെെഡുകളും, പുത്തൻ ഗെയിമുകളും സജ്ജമാക്കും. ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന വിപുലമായ എക്സിബിഷനുകളിലൂടെ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ ഉൽപ്പന്ന, സേവനങ്ങൾ വിപണനത്തിനെത്തും.

രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഫുഡ്കോർട്ടുകളിലൂടെ കേരളത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും തനത് രുചിക്കൂട്ടുകൾ സ്വാദിന്റെ കലവറ തുറക്കും.  കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റിൽ അതിനൂതന കാർഷിക സാങ്കേതികവിദ്യകൾ, കൃഷി രീതികൾ, വിത്തുകൾ, എന്നിവയുടെ പ്രദർശനവും വിപണനവും നടത്തും. നാടിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമായി അഗ്രികൾച്ചറൽ ഫെസ്റ്റ് മാറും. നാട്ടറിവുകളുടേയും നാടൻ കലാമികവിന്റെയും കേളികൊട്ടുയർത്തിക്കൊണ്ട് പ്രശസ്ത നാടൻ കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങിലെത്തും. നാടൻ പാട്ടുകൾ, നാടോടി നൃത്തങ്ങൾ എന്നിവ അരങ്ങേറും. അറിവിന്റെയും അക്ഷരങ്ങളുടേയും പുതുവാതായനങ്ങൾ തുറക്കുന്ന പുസ്തകോത്സവത്തിൽ നൂറുകണക്കിന് എഴുത്തുകാരുടെയും, പ്രശസ്ത പ്രസാധകരുടെയും പുസ്തകങ്ങൾ വായനക്കാരിലെത്തും.

ഫെസ്റ്റിനോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും   മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. നവംബർ 1 മുതൽ 15 വരെ വിവിധ പ്രദേശങ്ങളിലായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഡയബറ്റിസ്, പീഡിയാട്രിക് അസുഖങ്ങൾ, ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പുകളുൾ തുടങ്ങി വിവിധ സ്പെഷ്യലൈസ്ഡ് ക്യാമ്പുകൾ നടത്തും. കായിക തരങ്ങളെ കണ്ടെത്തുകയും അവരെ മികവിലേക്കുയർത്തുകയും ചെയ്യുന്ന കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ നാടിന്റെ പൊതുഇടങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാനമായ ഇടപെടലാവും.

നിങ്ങളുടെ വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചോ

വോട്ടർ ഐഡി കാർഡ് അഥവ ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് (EPIC) ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്. ഈ വർഷം ജൂണിൽ കേന്ദ്രസർക്കാർ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി.

വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും വോട്ടർ പട്ടികയിലെ റജിസ്റ്റർ ചെയ്യലുകളുടെ ആധികാരികത ഉറപ്പു വരുത്തുകയും ചെയ്യുക ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

ആധാർ കാർഡും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരേ വ്യക്തി ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ അല്ലെങ്കിൽ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനും സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

പക്ഷെ വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധമാക്കിയിട്ടില്ല. ഒരു നിശ്ചിത സമയപരിധിയും പ്രഖ്യാപിച്ചിട്ടില്ല.ആധാർ നമ്പർ നൽകിയിട്ടില്ലെങ്കിൽ നിലവിലുള്ള ഒരു വോട്ടറുടെയും പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയുമില്ല.

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നത് എങ്ങനെ?

വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടില്ലെങ്കിലും ഈ സംരംഭത്തിൽ പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. മികച്ച സൗകര്യങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി ഒരുക്കിയിരിക്കുന്നത്. വോട്ടർ ഐഡി കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ മാർഗങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം. ഫോൺ വഴിയും ഓൺലൈൻ വഴിയും ഇത് സാധ്യമാകും. എൻവിഎസ്പി പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും നിങ്ങളുടെ വോട്ടർ ഐഡി ആധാറുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും.

മൊബൈൽ ആപ്പ് വഴി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങൾ: ഘട്ടം 1: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ‘വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഘട്ടം 2: ആപ്പ് ഓപ്പൺ ചെയ്തതിന് ശേഷം, ‘I agree’ എന്നതിൽ ക്ലിക് ചെയ്യുക, അതിന് ശേഷം ‘Next’ എന്നതിൽ ക്ലിക് ചെയ്യുക . ഘട്ടം 3: ‘വോട്ടർ റജിസ്ട്രേഷൻ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഘട്ടം 4: ഇലക്ടറൽ ഓതന്റിക്കേഷൻ ഫോമിൽ (ഫോം 6ബി) ക്ലിക്ക് ചെയ്യുക. ഘട്ടം 5: ‘Let’s Start’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. ഘട്ടം 6: ആധാറിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ‘Send OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഘട്ടം 7: ‘Yes I have voter ID’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘Next’ ക്ലിക്ക് ചെയ്യുക. ഘട്ടം 8: നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ നൽകുക, അതിന്സം ശേഷം ‘സംസ്ഥാനം’ തിരഞ്ഞെടുക്കുക, തുടർന്ന് ‘വിശദാംശങ്ങൾ ലഭ്യമാക്കുക’ എന്ന ഓപ്ഷനിൽ തിരഞ്ഞെടുക്കുക. ഘട്ടം 9:’Proceed’ എന്നതിൽ ക്ലിക് ചെയ്യുക. ഘട്ടം 10: നിങ്ങളുടെ ആധാർ നമ്പർ, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകിയതിന് ശേഷം ‘Done’ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോം ബി-യുടെ പ്രിവ്യൂ പേജ് ദൃശ്യമാകും. ഘട്ടം 11: ഇതിൽ നിങ്ങളുടെ വിശദാംശങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷം ഫോം ബി അന്തിമമായി സമർപ്പിക്കുന്നതിനായി ‘Confirm’ എന്നതിൽ ക്ലിക് ചെയ്യുക.

നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ (NVSP) വഴി വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം

1. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്സൈറ്റ് ആയ (www.nvsp.in) സന്ദർശിക്കുക. 2. യൂസർ നെയിമും പാസ്വേഡും നൽകി പോർട്ടലിൽ ലോഗിൻ ചെയ്യുക, ആദ്യമായി സന്ദർശിക്കുന്നവർ ആദ്യം റജിസ്റ്റർ ചെയ്യണം. 3. ലോഗിൻ ചെയ്തതിന് ശേഷം ‘Forms’ എന്നതിൽ ക്ലിക് ചെയ്യുക. 4. നിങ്ങളുടെ പേര്, നിങ്ങളുടെ നിയമസഭ/പാർലമെന്ററി മണ്ഡലത്തിന്റെ പേര്, EPIC നമ്പർ, മൊബൈൽ നമ്പർ/ഇമെയിൽ ഐഡി മുതലായവ പോലുള്ള വിശദാംശങ്ങൾ നൽകുക. 5. യുഐഡിഎഐയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ നമ്പർ നൽകുക, 6. ആധാർ വിശദാംശങ്ങൾ നൽകിയ ശേഷം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിലിലോ ഒരു ഒടിപി ലഭിക്കും. 7. ഒടിപി നൽകിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക. 8. അതിനു ശേഷം Authenticate എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. റജിസ്ട്രേഷൻ വിജയകരമായാൽ അതേ കുറിച്ച് അറിയിപ്പ് ലഭിക്കും. ഫോൺ വഴിയും ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാം. ഫോൺ വഴി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് സൗകര്യം നൽകുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ നിരവധി കോൾ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 എന്ന നമ്പറിലേക്ക് ഫോൺ വിളിക്കുകയും ആധാർ നമ്പർ സഹിതം വോട്ടർ ഐഡി വിശദാംശങ്ങൾ നൽകുകയും വേണം. സേവനം പ്രവൃത്തിദിവസങ്ങളിൽ രാവില വിശദാംശങ്ങൾ നൽകുകയും വേണം. സേവനം പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ലഭ്യമാണ്.

എസ്എംഎസ് അയയ്ക്കാം

ഇതിന് പുറമെ, വോട്ടർമാർക്ക് എസ്എംഎസ് അയച്ചും ആധാർ നമ്പറുമായി വോട്ടർ ഐഡി ബന്ധിപ്പിക്കാൻ കഴിയും. ഇതിനായി, നിങ്ങളുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 166 അല്ലെങ്കിൽ 51969 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. എസ്എംഎസ് അയക്കേണ്ട ഫോർമാറ്റ് ECILINK< SPACE>ആധാർ നമ്പർ എന്നതായിരിക്കണം. ബൂത്ത് ലെവൽ ഓഫീസർ ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വഴിയും നിങ്ങളുടെ ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാം. ഇതിനായി നിങ്ങളുടെ ആധാറിന്റെയും വോട്ടർ ഐഡിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബിഎൽഒയ്ക്ക് കൈമാറാണം. വോട്ടർ ഐഡി കാർഡുകൾ ആധാർ ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വഴിയും നിങ്ങളുടെ ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാം. ഇതിനായി നിങ്ങളുടെ ആധാറിന്റെയും വോട്ടർ ഐഡിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബിഎൽഒയ്ക്ക് കൈമാറാണം. വോട്ടർ ഐഡി കാർഡുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകൾ സന്ദർശിച്ചും ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അറിയാൻ കഴിയും.

ഇന്നത്തെ സാമ്പത്തിക ഫലം: ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത; ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഒക്ടോബർ 20ലെ സാമ്പത്തിക ഫലം അറിയാം.

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് വാണിജ്യ, ബാങ്കിംഗ് ജോലികൾക്ക് പ്രാധാന്യം നൽകും. ബിസിനസ്സിൽ മുൻഗാമികളുടെ പ്രവർത്തനങ്ങൾ നന്നായി മുന്നോട്ട് കൊണ്ടുപോകും. പുതിയ വ്യവസായികളുടെ ബിസിനസ്സിൽ വലിയ നേട്ടമുണ്ടാവും. തൊഴിൽ ചെയ്യുന്നവർ സാമ്പത്തിക കാര്യങ്ങളിൽ അമിത ആവേശം കാണിക്കും. സമ്പാദ്യത്തിന് ഊന്നൽ നൽകും. 

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസ്സിൽ നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം അത് പോലെ തന്നെ നടക്കും. വായ്പാ ഇടപാടുകളിൽ ജാഗ്രത പാലിക്കുക. ജോലി സംബന്ധിച്ച് ഏത് തീരുമാനവും എടുക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വരില്ല. സാമ്പത്തിക മേഖല മെച്ചപ്പെടും. ജോലി പ്രതീക്ഷിച്ചതിലും മികച്ചതായി മാറും. എല്ലാ വിഷയങ്ങളിലും മുതിർന്നവരുടെ പിന്തുണയുണ്ടാകും.

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കുക. ചെലവുമായി ബന്ധപ്പെട്ട ബജറ്റിൽ ശ്രദ്ധ വർധിപ്പിക്കുക. നിക്ഷേപ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കാണുന്നുണ്ട്, അക്കാര്യത്തിൽ ജാഗ്രത വേണം. ബിസിനസ്സുമായി ബന്ധപ്പെട്ട അനാവശ്യ കാര്യങ്ങൾ അവഗണിക്കുക. തൊഴിൽപരമായ കാര്യങ്ങൾ സുഖമായി നടക്കും.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വാണിജ്യ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കും. കൃത്യസമയത്ത് പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുക. പുതിയ വരുമാന സ്രോതസ്സുകൾ തുറന്ന് കിട്ടാനുള്ള സാധ്യത കാണുന്നുണ്ട്. ജോലി അനുകൂലമായി മുന്നോട്ട് പോവും. പദ്ധതികൾ നന്നായി മുന്നോട്ട് കൊണ്ടുപോവാൻ നിങ്ങൾക്ക് സാധിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വിജയം നിങ്ങളോടൊപ്പമായിരിക്കും. ഏറെ നാളായി ശല്യപ്പെടുത്തിയിരുന്ന എതിരാളികൾക്ക് മനം മാറ്റമുണ്ടാവും. ജോലിയിൽ ലാഭത്തിന് അവസരങ്ങൾ തെളിഞ്ഞ് വരാനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന്റെ സൂചനകൾ കാണുന്നുണ്ട്. വ്യാപാരികൾക്ക് സുപ്രധാന ഓഫറുകൾ ലഭിക്കും. എല്ലാവരുടെയും സഹകരണം ഉണ്ടാവുന്നതിനാൽ തടസ്സങ്ങൾ നീങ്ങും.

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വ്യവസായികൾക്ക് പുതിയ വരുമാന മാർഗങ്ങൾ തുറന്ന് കിട്ടും. നിക്ഷേപത്തിൽ തിടുക്കം കാണിക്കരുത്. ബിസിനസ്സിലെ തടസ്സങ്ങൾ സ്വയം നീങ്ങും. നിങ്ങളുടെ മനസ്സിന് ധൈര്യം വർദ്ധിക്കും. ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വർദ്ധിക്കും. എല്ലാ മേഖലകളിലും നല്ല പ്രകടനം കാഴ്ച വെക്കാൻ നിങ്ങൾക്ക് പറ്റും. ആശയവിനിമയം മികച്ചതായിരിക്കാൻ ശ്രദ്ധിക്കുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ ജാഗ്രതയോടെ മുന്നോട്ടുപോകുക. ഏതൊരു തീരുമാനവും എടുക്കുന്നതിൽ അമിതാവേശം ഒഴിവാക്കുക. ഓഫീസിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാ ഇടപാടുകളിലും ജാഗ്രത പാലിക്കുക. ബിസിനസ്സിൽ അച്ചടക്കം പാലിക്കുക. ജോലിയിൽ ക്ഷമയും ജാഗ്രതയും പുലർത്തുക. 

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിയിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ സ്വന്തം ടീമിനെ വിശ്വസിക്കുക. ജോലിയിൽ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാവും. വിലപിടിപ്പുള്ള ചില സാധനങ്ങൾ വാങ്ങാനുള്ള സാധ്യതയുണ്ട്. ചെലവുകൾ ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുക. തൊഴിൽ മേഖലയിൽ വിജയത്തിലേക്കുള്ള വഴി തുറക്കും. വ്യാപാരത്തിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുക. 

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വൈകാരികത ഒഴിവാക്കുക. ബജറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ദിനചര്യയിൽ ശ്രദ്ധിക്കുക. കരിയറിലും ബിസിനസ്സിലും തിരക്ക് വർധിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കുക. ബിസിനസ്സിൽ ജാഗ്രത പാലിക്കുക.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ ലാഭം ഉണ്ടാകും, അതിനാൽ നിങ്ങളുടെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടാതിരിക്കുക. ജോലിയിൽ നല്ല നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചെറുപ്പക്കാർ നന്നായി പ്രവർത്തിച്ച് നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ തുടരുക. നല്ല സമയങ്ങൾ വീണ്ടെടുക്കാനായി ആത്മവിശ്വാസത്തോടെ പരിശ്രമിക്കുക. അച്ചടക്കത്തോടെ ചെയ്യാനുള്ള കാര്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കി മുന്നോട്ട് പോവുക.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വിലപേശലുകൾ നിങ്ങൾക്ക് വ്യക്തിപരമായി നേട്ടങ്ങൾ ഉണ്ടാക്കിത്തരും. കരാറുകളിൽ കാലതാമസം നേരിടാനുള്ള സാധ്യത കാണുന്നുണ്ട്. നന്നായി ആലോചിച്ച ശേഷം മാത്രം പ്രധാന തീരുമാനങ്ങളെടുക്കുക. നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിൽ നിങ്ങൾ മികച്ച പ്രകടനം തുടരും. മാനേജ്മെൻറ് മേഖലയിലുള്ളവർ വലിയ നേട്ടങ്ങൾ സ്വന്തമാക്കും. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക സ്ഥിതി നന്നായി വിലയിരുത്തുക. 

ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പ്രൊഫഷണലുകളുമായുള്ള ബന്ധം വർധിപ്പിക്കുക. ബിസിനസ്സിലും കരിയറിലും നിങ്ങൾ പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാവും. ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്ലാൻ അനുസരിച്ച് മുന്നോട്ട് പോവുക. ജോലിയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യത്തിന് സമയം ഉപയോഗിക്കുക. 

ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം

സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് മെഡിക്കൽ വിദ്യാർത്ഥികൾ നേതൃത്വം നൽകണം. വിദ്യാർത്ഥി സംഘടനകളുമായും ആശയവിനിമയം നടത്തണം. യൂണിവേഴ്സിറ്റി കൗൺസിലർമാരെ അംബാസഡർമാരായി ചുമതലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സർക്കാർസ്വകാര്യ മെഡിക്കൽ കോളേജുകളിൽ നടത്തിവരുന്ന ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ലഹരി വിമുക്ത ക്യാമ്പസാക്കാൻ വളരെ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കണം. എല്ലാ ക്യാമ്പസുകളിലും ആശുപത്രികളിലും അവബോധ ബോർഡുകളുണ്ടാകണം. ലഹരിയ്ക്കടിമയാകാൻ ഇടയാകുന്ന വിദ്യാർത്ഥികളെ മോചിതരാക്കാൻ മതിയായ ഇടപെടലുകൾ നടത്തണം. വിദ്യാർത്ഥികൾ നമ്മുടെ മക്കളാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇടപെടലുണ്ടാകണം. മാതാപിതാക്കളുമായി ഇടയ്ക്കിടയ്ക്ക് ആശയ വിനിമയം നടത്തണം. അവരെക്കൂടി ഉൾക്കൊള്ളിച്ച് കാമ്പയിൻ നടത്താനും മന്ത്രി നിർദേശം നൽകി.

ഓരോ സ്ഥാപനത്തിനും ലഹരിമുക്ത പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉണ്ടാക്കണം. മെഡിക്കൽ കോളേജിന്റെ പ്രൊമോഷനായി ലഹരി മുക്ത ക്യാമ്പസെന്ന് പറയാൻ കഴിയണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടലും പിന്തുണയുമുണ്ടാകും. പോലീസ്എക്സൈസ് എന്നീ വിഭാഗങ്ങളുടെ രഹസ്യ സ്‌ക്വാഡ് ആവശ്യമാണെങ്കിൽ അതും ലഭ്യമാക്കും. സാമൂഹ്യ പിന്തുണകൂടി ഉറപ്പ് വരുത്തണം. നല്ല പ്രവർത്തനം കാഴ്ചവച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

സർക്കാർസ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തിവരുന്ന ലഹരി മുക്ത പ്രവർത്തനങ്ങൾ പങ്കുവച്ചു. പഠനത്തോടൊപ്പം വലിയ ലഹരിമുക്ത പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജുകൾ നടത്തി വരുന്നത്. ലഹരിമുക്ത അവബോധ പ്രവർത്തനങ്ങൾക്ലാസുകൾഫ്ളാഷ് മോബ്ലഹരിവിരുദ്ധ സംഗീത നൃത്തശിൽപംപോസ്റ്റർ മത്സരംലഹരിവിരുദ്ധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിച്ചു വരുന്നു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾആരോഗ്യ സർവകലാശാല രജിസ്ട്രാർഡീൻമെഡിക്കൽദന്തൽഫാർമസി കൗൺസിലുകളുടെ രജിസ്ട്രാർമാർആയുഷ് ഉദ്യോഗസ്ഥർസർക്കാർസ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം; ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ സംസ്ഥാനത്തിനുണ്ടായി

സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഠനഗവേഷണ മേഖലകളിലെ  സഹകരണംകേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽപ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ,  മലയാളി സമൂഹവുമായുള്ള ആശയ വിനിമയംസംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയാണ്  സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടായതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫിൻലൻഡ്നോർവ്വേയു.കെ.  എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. യു.കെയുടെ തന്നെ ഭാഗമായ വെയിൽസിലും കൂടിക്കാഴ്ചകൾ നടത്തി. മന്ത്രിമാരായ പി. രാജീവ്വി ശിവൻകുട്ടിവീണ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രനും സംഘത്തിൽ ഉണ്ടായിരുന്നു.

ഒക്ടോബർ 9ന് ലണ്ടിനിൽ ലോക കേരള സഭയുടെ യൂറോപ്പ് ആൻഡ് യുകെ മേഖലാ സമ്മേളനത്തിലും യുകെയിലെ മലയാളി പ്രവാസി സമ്മേളനത്തിലും പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകവ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾവിദ്യാർഥി കുടിയേറ്റം,  യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ്,  പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവർത്തന ഏകോപനംസ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ ലഭ്യമാക്കുന്നതിനുള്ള  മാർഗ്ഗങ്ങൾ,  സ്‌കിൽ മാപ്പിംഗ് ഉൾപ്പെടെ സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തു. ഈ നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടേറിയറ്റ്  പരിശോധിച്ച്  സർക്കാരിനു കൈമാറും.

സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നുളള ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെയിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ഇടപെടൽ സാധ്യമായി. ഇതിനു വേണ്ടി,  യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇൻറഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹംബർ ആൻഡ് നോർത്ത് യോക്ക് ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പ്നോർത്ത് ഈസ്റ്റ് ലിങ്കൺ ഷെയറിലെ ഹെൽത്ത് സർവീസിൻറെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായി നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ ന് യു.കെയിൽ നിയമംമൂലം നിലവിൽ വന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുകൾ. ഈ ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിരുന്നു. അവരുടെ ഭേദഗതികൾ കൂടി ഉൾക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പുവച്ച് ചടങ്ങിൽ കൈമാറിയത്.

ഡോക്ടർമാർനഴ്സുമാർപാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക്  സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറിൽ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കാൻ  ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേക്ക്  ഇതുവഴി തൊഴിൽ സാധ്യത തെളിയും. അടുത്ത മൂന്ന് വർഷത്തേക്ക് യുകെയിൽ  42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥർ  പറഞ്ഞത്.

അതിൽ 30 ശതമാനവും  മാനസിക പരിചരണ രംഗത്താണ്. കിഴക്കൻ  യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്.   ബ്രെക്സിറ്റ് വന്നതോടെ  ആ സാധ്യത അടഞ്ഞു.  അതുകൊണ്ടാണ്  നമ്മുടെ നഴ്സുമാരുൾപ്പെടേയുള്ള ആരോഗ്യ പ്രവർത്തകർക്ക് പുതിയ അവസരം ലഭ്യമാകുന്നത്.  ഈ സാധ്യത പ്രയോജനപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തും.

ഒപ്പുവച്ച കരാർ പ്രകാരം  നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് മാത്രമല്ല ആരോഗ്യഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും ഇതര രംഗത്തുള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഓ ഇ ടി /ഐ ഇ എൽ ടി എസ്    എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെഓഫർ ലെറ്റർ ലഭിക്കുന്നതിനും നോർക്ക റൂട്ട്സ് വഴി അവസരമൊരുങ്ങും. ഓഫർ ലെറ്റർ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാൽ മതിയാകും.

ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയുടെ തെളിവാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ആഗോള തൊഴിൽ മേഖലയിൽ ലഭിക്കുന്ന അവസരങ്ങളും ആദരവും. ഇനിയും അന്താരാഷ്ട്ര തലത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള തൊഴിൽ സാധ്യതകൾ  പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കോവിഡാനന്തരം ആ ഡിമാൻറ് വർദ്ധിച്ചിരിക്കുകയാണ്. ഈ തൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെൻറുകൾവീസ തട്ടിപ്പുകൾമനുഷ്യക്കടത്ത് എന്നിവ സമീപകാലത്ത് നാം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇത് തടയാൻ ഓപ്പറേഷൻ ശുഭയാത്ര‘ എന്ന പ്രത്യേക പരിപാടി തന്നെ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.  കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്മെൻറ് സാധ്യമാവുക എന്ന നമ്മുടെ ആവശ്യം സാധ്യമാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ്  യുകെ സന്ദർശനത്തിലെ നേട്ടങ്ങൾ. ലണ്ടനിൽ വെച്ച് ലോർഡ് മേയർ ഓഫ് ലണ്ടനുമായി കൂട്ടിക്കാഴ്ച നടത്തി. ഫിൻടെക്ക് സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റവുമായി സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും കേരളത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും ചർച്ച നടത്തി.

വെയിൽസിൽ  കേരള പ്രതിനിധി സംഘം ഫസ്റ്റ് മിനിസ്റ്റർ മാർക് ഡ്രെയ്ക്ഫോഡിനെ സന്ദർശിച്ചിരുന്നു. കൊച്ചിയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ആരോഗ്യ മന്ത്രി എലുൻറ് മോർഗനുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചർച്ച നടത്തി. കേരളത്തിൽനിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയിൽസിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു. അടുത്തവർഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിന്റെ  അടിസ്ഥാനത്തിൽ ആദ്യത്തെ ബാച്ച് വെയിൽസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളുമായി കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവൽക്കരണം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ആധികാരികമായ പഠനം സ്‌കൂൾ ഓഫ് ആർക്കിടെക്ചർ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ  കണ്ടെത്തലുകൾ അവർ പ്രതിനിധി സംഘത്തിനു മുമ്പിൽ അവതരിപ്പിച്ചു.

കൊച്ചി നേരിടുന്ന  ശബ്ദമലിനീകരണംജലമലിനീകരണംഗതാഗത പ്രശ്നങ്ങൾജൈവ വൈവിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം പഠനത്തിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത്  സംബന്ധിച്ച തുടർ ചർച്ചകൾ ജനുവരിയിൽ കേരളത്തിൽ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാർഡിഫ് സർവ്വകലാശാലയിലെ  ബന്ധപ്പെട്ട വകുപ്പുകളും  സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന്  യൂണിവേഴ്സിറ്റി താൽപര്യം പ്രകടിപ്പിച്ചു.

ലണ്ടനിൽ ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജയുമായി സർക്കാർ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും  ഇലക്ട്രിക് ബസ് നിർമ്മാണംസൈബർ രംഗംഫിനാൻസ് മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.  ഇതിന്റെ  പ്രാഥമിക ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദുജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും.

ഹിന്ദുജ ഗ്രൂപ്പ് അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കൂടുതൽ ഊന്നുന്ന സമയമാണിത്. കേരളത്തിൽ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ  സന്ദർശനത്തിൽ നിർദേശിക്കാനാവുമെന്നാണ് കരുതുന്നത്.

സൈബർ ക്രൈം  നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദുജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം  ആധുനിക സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

Verified by MonsterInsights