യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം; ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ സംസ്ഥാനത്തിനുണ്ടായി

സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഠനഗവേഷണ മേഖലകളിലെ  സഹകരണംകേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽപ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ,  മലയാളി സമൂഹവുമായുള്ള ആശയ വിനിമയംസംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ എന്നിവയാണ്  സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടായതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫിൻലൻഡ്നോർവ്വേയു.കെ.  എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. യു.കെയുടെ തന്നെ ഭാഗമായ വെയിൽസിലും കൂടിക്കാഴ്ചകൾ നടത്തി. മന്ത്രിമാരായ പി. രാജീവ്വി ശിവൻകുട്ടിവീണ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രനും സംഘത്തിൽ ഉണ്ടായിരുന്നു.

ഒക്ടോബർ 9ന് ലണ്ടിനിൽ ലോക കേരള സഭയുടെ യൂറോപ്പ് ആൻഡ് യുകെ മേഖലാ സമ്മേളനത്തിലും യുകെയിലെ മലയാളി പ്രവാസി സമ്മേളനത്തിലും പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകവ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾവിദ്യാർഥി കുടിയേറ്റം,  യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെൻറ്,  പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവർത്തന ഏകോപനംസ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ ലഭ്യമാക്കുന്നതിനുള്ള  മാർഗ്ഗങ്ങൾ,  സ്‌കിൽ മാപ്പിംഗ് ഉൾപ്പെടെ സാധ്യമാക്കുന്ന രീതിയിൽ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തു. ഈ നിർദ്ദേശങ്ങൾ ലോക കേരള സഭാ സെക്രട്ടേറിയറ്റ്  പരിശോധിച്ച്  സർക്കാരിനു കൈമാറും.

സമ്മേളനത്തിൽ വച്ച് കേരളത്തിൽ നിന്നുളള ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെയിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ഇടപെടൽ സാധ്യമായി. ഇതിനു വേണ്ടി,  യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇൻറഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ഹംബർ ആൻഡ് നോർത്ത് യോക്ക് ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പ്നോർത്ത് ഈസ്റ്റ് ലിങ്കൺ ഷെയറിലെ ഹെൽത്ത് സർവീസിൻറെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായി നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ ന് യു.കെയിൽ നിയമംമൂലം നിലവിൽ വന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പുകൾ. ഈ ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിരുന്നു. അവരുടെ ഭേദഗതികൾ കൂടി ഉൾക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പുവച്ച് ചടങ്ങിൽ കൈമാറിയത്.

ഡോക്ടർമാർനഴ്സുമാർപാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക്  സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറിൽ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കാൻ  ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേക്ക്  ഇതുവഴി തൊഴിൽ സാധ്യത തെളിയും. അടുത്ത മൂന്ന് വർഷത്തേക്ക് യുകെയിൽ  42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥർ  പറഞ്ഞത്.

അതിൽ 30 ശതമാനവും  മാനസിക പരിചരണ രംഗത്താണ്. കിഴക്കൻ  യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്.   ബ്രെക്സിറ്റ് വന്നതോടെ  ആ സാധ്യത അടഞ്ഞു.  അതുകൊണ്ടാണ്  നമ്മുടെ നഴ്സുമാരുൾപ്പെടേയുള്ള ആരോഗ്യ പ്രവർത്തകർക്ക് പുതിയ അവസരം ലഭ്യമാകുന്നത്.  ഈ സാധ്യത പ്രയോജനപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തും.

ഒപ്പുവച്ച കരാർ പ്രകാരം  നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് മാത്രമല്ല ആരോഗ്യഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകൾക്കും ഇതര രംഗത്തുള്ളവർക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഓ ഇ ടി /ഐ ഇ എൽ ടി എസ്    എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെഓഫർ ലെറ്റർ ലഭിക്കുന്നതിനും നോർക്ക റൂട്ട്സ് വഴി അവസരമൊരുങ്ങും. ഓഫർ ലെറ്റർ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാൽ മതിയാകും.

ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച പുരോഗതിയുടെ തെളിവാണ് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ആഗോള തൊഴിൽ മേഖലയിൽ ലഭിക്കുന്ന അവസരങ്ങളും ആദരവും. ഇനിയും അന്താരാഷ്ട്ര തലത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള തൊഴിൽ സാധ്യതകൾ  പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കോവിഡാനന്തരം ആ ഡിമാൻറ് വർദ്ധിച്ചിരിക്കുകയാണ്. ഈ തൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെൻറുകൾവീസ തട്ടിപ്പുകൾമനുഷ്യക്കടത്ത് എന്നിവ സമീപകാലത്ത് നാം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇത് തടയാൻ ഓപ്പറേഷൻ ശുഭയാത്ര‘ എന്ന പ്രത്യേക പരിപാടി തന്നെ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.  കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്മെൻറ് സാധ്യമാവുക എന്ന നമ്മുടെ ആവശ്യം സാധ്യമാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ്  യുകെ സന്ദർശനത്തിലെ നേട്ടങ്ങൾ. ലണ്ടനിൽ വെച്ച് ലോർഡ് മേയർ ഓഫ് ലണ്ടനുമായി കൂട്ടിക്കാഴ്ച നടത്തി. ഫിൻടെക്ക് സ്റ്റാർട്ട് അപ്പ് എക്കോ സിസ്റ്റവുമായി സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും കേരളത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും ചർച്ച നടത്തി.

വെയിൽസിൽ  കേരള പ്രതിനിധി സംഘം ഫസ്റ്റ് മിനിസ്റ്റർ മാർക് ഡ്രെയ്ക്ഫോഡിനെ സന്ദർശിച്ചിരുന്നു. കൊച്ചിയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചർച്ച നടത്താൻ മുൻകൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ആരോഗ്യ മന്ത്രി എലുൻറ് മോർഗനുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചർച്ച നടത്തി. കേരളത്തിൽനിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയിൽസിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചു. അടുത്തവർഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിന്റെ  അടിസ്ഥാനത്തിൽ ആദ്യത്തെ ബാച്ച് വെയിൽസിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

കാർഡിഫ് യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളുമായി കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവൽക്കരണം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ആധികാരികമായ പഠനം സ്‌കൂൾ ഓഫ് ആർക്കിടെക്ചർ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ  കണ്ടെത്തലുകൾ അവർ പ്രതിനിധി സംഘത്തിനു മുമ്പിൽ അവതരിപ്പിച്ചു.

കൊച്ചി നേരിടുന്ന  ശബ്ദമലിനീകരണംജലമലിനീകരണംഗതാഗത പ്രശ്നങ്ങൾജൈവ വൈവിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയെല്ലാം പഠനത്തിൽ  വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത്  സംബന്ധിച്ച തുടർ ചർച്ചകൾ ജനുവരിയിൽ കേരളത്തിൽ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാർഡിഫ് സർവ്വകലാശാലയിലെ  ബന്ധപ്പെട്ട വകുപ്പുകളും  സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന്  യൂണിവേഴ്സിറ്റി താൽപര്യം പ്രകടിപ്പിച്ചു.

ലണ്ടനിൽ ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജയുമായി സർക്കാർ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും  ഇലക്ട്രിക് ബസ് നിർമ്മാണംസൈബർ രംഗംഫിനാൻസ് മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.  ഇതിന്റെ  പ്രാഥമിക ചർച്ചകൾക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദുജ ഡിസംബർ അവസാനം കേരളം സന്ദർശിക്കും.

ഹിന്ദുജ ഗ്രൂപ്പ് അശോക് ലൈലന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കൂടുതൽ ഊന്നുന്ന സമയമാണിത്. കേരളത്തിൽ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യർത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാൻ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉൾപ്പെടെ ഈ  സന്ദർശനത്തിൽ നിർദേശിക്കാനാവുമെന്നാണ് കരുതുന്നത്.

സൈബർ ക്രൈം  നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഹിന്ദുജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാൻ കഴിയുംവിധം  ആധുനിക സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദിത്തമുള്ള സഹപ്രവര്‍ത്തകര്‍ ഉണ്ടാകും. ബിസിനസ്സില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിക്കും. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും. നിങ്ങളുടെ ക്ഷമ വര്‍ദ്ധിക്കും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. തടസ്സങ്ങള്‍ താനേ നീങ്ങും.

 ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിഗത പ്രകടനത്തിലായിരിക്കും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എല്ലാവരുടെയും പിന്തുണ ലഭിക്കും. ലാഭം വര്‍ദ്ധിക്കും. വിജയബോധം വര്‍ദ്ധിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടും. ബിസിനസ്സ് ശക്തിപ്പെടും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ക്രെഡിറ്റ് ഇടപാടുകള്‍ നിരീക്ഷിക്കുക. പഴയ തര്‍ക്കവിഷയങ്ങള്‍ വീണ്ടും ഉയര്‍ന്ന് വരാം. തിടുക്കവും മുന്‍കൈയും എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കുക. തൊഴില്‍പരമായ പരിശ്രമങ്ങള്‍ സാധാരണ നിലയിലാകും. ബിസിനസ് വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ഷമ ഉണ്ടായിരിക്കണം.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കരിയറിൽ ഐശ്വര്യം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കലാപരമായ കഴിവുകള്‍ ശക്തിപ്പെടുത്തും. ശരിയായ ദിശയില്‍ തന്നെ നിങ്ങള്‍ മുന്നോട്ട് നീങ്ങും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ലക്ഷ്യബോധത്തോടെ മുന്നേറുക. പുതിയ ജോലികളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഉത്തരവാദിത്തങ്ങള്‍ അനായാസം നിറവേറ്റാനാകും. വ്യാപാരം അഭിവൃദ്ധിപ്പെടും. 

 ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ബാങ്ക് ജോലികളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ബിസിനസ്സ് മികച്ചതായിരിക്കും. കൂടുതല്‍ ലാഭം നേടും. ജോലിയിടങ്ങളില്‍ അനുകൂല അന്തരീക്ഷമായിരിക്കും. 

 ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായ കാര്യങ്ങളില്‍ മടി കുറയും. ആഗ്രഹിച്ച വിജയം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും. പദ്ധതികള്‍ വേഗത്തിലാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണലിസം നിലനിര്‍ത്താനാകും. അടുപ്പമുള്ളവരും സഹപ്രവര്‍ത്തകരും നിങ്ങള്‍ക്ക് സഹായകരമാകും. കരിയര്‍ അനുകൂലമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കും. 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ സജീവമായിരിക്കും. യുക്തി വര്‍ധിക്കും. ആവശ്യമായ പ്രവൃത്തികള്‍ വേഗത്തിലാക്കും. പ്രൊഫഷണലുകളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് സ്വയം ആത്മവിശ്വാസം തോന്നും. സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ നിലനില്‍ക്കും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലാഭം വർധിക്കും. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. ക്ഷമ വര്‍ദ്ധിപ്പിക്കുക. പ്രൊഫഷണലിസം വർദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജാഗ്രത പാലിക്കുക.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. കഠിനാധ്വാനം പിന്‍തുടരുക. പങ്കാളിത്വത്തിലുള്ള കാര്യങ്ങള്‍ അനുകൂലമാകും. തൊഴില്‍പരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ മെച്ചപ്പെടും. വിശ്വാസ്യത വര്‍ദ്ധിക്കും. ജോലിയില്‍ വ്യക്തത ഉണ്ടാകും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ക്രെഡിറ്റ് ഇടപാടുകള്‍ ഒഴിവാക്കുക. ഏറ്റവും അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പ്രൊഫഷണലിസം കാത്തു സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ നടത്തിയേക്കാം. എല്ലാ മേഖലകളിലും ശ്രദ്ധേയമായ ഫലങ്ങള്‍ ഉണ്ടാക്കും. 

സമരകലുഷിതമായ കാലത്തിലൂടെ ശ്രദ്ധേയനായ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം അന്തരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം (ഡോ. ജോൺ വർഗീസ് വിളനിലം) അന്തരിച്ചു. 87 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം. സംസ്കാരം അമേരിക്കയിലുള്ള മകൻ വന്നശേഷം പിന്നീട്.

ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തുകാരനായ വിളനിലം അരനൂറ്റാണ്ടോളം നീണ്ട അധ്യാപന, ഭരണ, ഗവേഷണ ജീവിതം നയിച്ചു. കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നു. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്.

വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ നാലുവർഷക്കാലം കേരളത്തിൽ സമരപരമ്പര തന്നെ അരങ്ങേറിയിരുന്നു.

1935 ഓഗസ്റ്റ് 11ന് ചെങ്ങന്നൂരിലാണ് ജനനം. മാതാപിതാക്കളായ ചാണ്ടി വർഗീസ് വിളനിലം, ഏലിയാമ്മ വർഗീസ് വിളനിലം എന്നിവർ സ്കൂൾ അധ്യാപകരായിരുന്നു. ജോണിന്റെ പ്രാഥമിക വിദ്യാഭ്യാസം ചെങ്ങന്നൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലും ചങ്ങനാശേരി സെന്റ് ബെർച്‌മാൻസ് കോളേജിലുമായിരുന്നു. 19 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ 1954 ജൂണിൽ അദ്ദേഹം സയൻസ് ബിരുദം നേടി.

12-ാം വയസ്സിൽ ലണ്ടൻ ചേംബർ ഓഫ് കൊമേഴ്‌സ് നടത്തിയ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലെ ഇന്റർനാഷണൽ പരീക്ഷയിൽ മികച്ച വിജയം നേടിയതാണ് സ്കൂൾ കാലഘട്ടത്തിലെ ആദ്യകാല നേട്ടം. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണം, ഉപന്യാസ രചന, അഭിനയം മുതലായവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂളിലെ ഫുട്ബോൾ ടീമിലും അദ്ദേഹം അംഗമായിരുന്നു. പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ (ബിഎച്ച്‌യു) ഇംഗ്ലീഷിൽ ഉപരിപഠനത്തിന് ചേർന്നു. അതിനുശേഷം ബിരുദതലത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിലും ബിരുദാനന്തര തലത്തിൽ ദേവഗിരി, കോഴിക്കോട് (കോഴിക്കോട്) സെന്റ് ജോസഫ് കോളജിലും ഇംഗ്ലീഷ് പഠിപ്പിച്ചു. കുറച്ചുനാൾ മദ്രാസിലെ എംആർഎഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽനിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി

1998-ൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സർവകലാശാലകള്‍ക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു.

ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഉത്തരവാദിത്തമുള്ള സഹപ്രവര്‍ത്തകര്‍ ഉണ്ടാകും. ബിസിനസ്സില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിക്കും. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും. നിങ്ങളുടെ ക്ഷമ വര്‍ദ്ധിക്കും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്കൊപ്പമുണ്ടാകും. തടസ്സങ്ങള്‍ താനേ നീങ്ങും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിഗത പ്രകടനത്തിലായിരിക്കും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എല്ലാവരുടെയും പിന്തുണ ലഭിക്കും. ലാഭം വര്‍ദ്ധിക്കും. വിജയബോധം വര്‍ദ്ധിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടും. ബിസിനസ്സ് ശക്തിപ്പെടും.

 മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ക്രെഡിറ്റ് ഇടപാടുകള്‍ നിരീക്ഷിക്കുക. പഴയ തര്‍ക്കവിഷയങ്ങള്‍ വീണ്ടും ഉയര്‍ന്ന് വരാം. തിടുക്കവും മുന്‍കൈയും എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കുക. തൊഴില്‍പരമായ പരിശ്രമങ്ങള്‍ സാധാരണ നിലയിലാകും. ബിസിനസ് വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ഷമ ഉണ്ടായിരിക്കണം.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കരിയറിൽ ഐശ്വര്യം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കലാപരമായ കഴിവുകള്‍ ശക്തിപ്പെടുത്തും. ശരിയായ ദിശയില്‍ തന്നെ നിങ്ങള്‍ മുന്നോട്ട് നീങ്ങും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ലക്ഷ്യബോധത്തോടെ മുന്നേറുക. പുതിയ ജോലികളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഉത്തരവാദിത്തങ്ങള്‍ അനായാസം നിറവേറ്റാനാകും. വ്യാപാരം അഭിവൃദ്ധിപ്പെടും. 

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായ കാര്യങ്ങളില്‍ മടി കുറയും. ആഗ്രഹിച്ച വിജയം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും. പദ്ധതികള്‍ വേഗത്തിലാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ജനിച്ചവര്‍: 

പ്രൊഫഷണലിസം നിലനിര്‍ത്താനാകും. അടുപ്പമുള്ളവരും സഹപ്രവര്‍ത്തകരും നിങ്ങള്‍ക്ക് സഹായകരമാകും. കരിയര്‍ അനുകൂലമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കും. 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ സജീവമായിരിക്കും. യുക്തി വര്‍ധിക്കും. ആവശ്യമായ പ്രവൃത്തികള്‍ വേഗത്തിലാക്കും. പ്രൊഫഷണലുകളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് സ്വയം ആത്മവിശ്വാസം തോന്നും. സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ നിലനില്‍ക്കും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലാഭം വർധിക്കും. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. ക്ഷമ വര്‍ദ്ധിപ്പിക്കുക. പ്രൊഫഷണലിസം വർദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജാഗ്രത പാലിക്കുക. 

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. കഠിനാധ്വാനം പിന്‍തുടരുക. പങ്കാളിത്വത്തിലുള്ള കാര്യങ്ങള്‍ അനുകൂലമാകും. തൊഴില്‍പരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ മെച്ചപ്പെടും. വിശ്വാസ്യത വര്‍ദ്ധിക്കും. ജോലിയില്‍ വ്യക്തത ഉണ്ടാകും. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ക്രെഡിറ്റ് ഇടപാടുകള്‍ ഒഴിവാക്കുക. ഏറ്റവും അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പ്രൊഫഷണലിസം കാത്തു സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ നടത്തിയേക്കാം. എല്ലാ മേഖലകളിലും ശ്രദ്ധേയമായ ഫലങ്ങള്‍ ഉണ്ടാക്കും. 

ഇന്ത്യയിലാദ്യമായി ചൈനീസ് മൈന കണ്ടെത്തിയത് വെള്ളായണി പുഞ്ചക്കരി പാടത്ത്

ചൈനീസ് മൈന (വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്) യെ ഇന്ത്യയിലാദ്യമായി തിരുവനന്തപുരത്തു കണ്ടെത്തി. വെള്ളായണി പുഞ്ചക്കരി പാടത്തു നിന്ന് ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് ചൈനീസ് മൈനയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്ങിനെ കണ്ടെത്തുന്നതെന്ന് ബേഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജെ. പ്രവീൺ പറഞ്ഞു. ഇന്ത്യയ്ക്കടുത്ത് ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളത് മ്യാൻമറിലാണ്. ആൻഡമാൻ ദ്വീപുകൾ ഇതിനടുത്തായതിനാൽ കണ്ടെത്താൻ സാധ്യതയുണ്ടായിരുന്നു.

കരിന്തലച്ചിക്കാളി ബ്രാഹ്മിണി സ്റ്റാർലിങ്) പക്ഷികളുടെ കൂട്ടത്തിലാണ് ചൈനീസ് മൈനയും ഉണ്ടായിരുന്നത്. പുഞ്ചക്കരിയിൽ ഒരെണ്ണം മാത്രമാണുണ്ടായിരുന്നത്. കിഴക്കൻ ചൈനയിലും വിയറ്റ്നാമിലുമാണ് ഈ പക്ഷിയെ സാധാരണ കണ്ടു വരുന്നത്. സാധാരണയായി ജപ്പാൻ, തെക്കൻ കൊറിയ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണു ദേശാടനം നടത്തുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ ഒട്ടേറെ ദേശാടനപ്പക്ഷികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇ-ബേഡ് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം നിലവിൽ സംസ്ഥാനത്ത് 546 ഇനം പക്ഷികളാണുള്ളത്. രാജ്യത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 1353 ഇനം പക്ഷിയിനങ്ങളാണ്.

നീലക്കുറിഞ്ഞി കണ്ടോളൂ; പ്ലാസ്റ്റിക് മാലിന്യമെറിഞ്ഞ് ആ മല നശിപ്പിക്കരുത്

12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Neelakurinji) ദേശാന്തരങ്ങൾ കടന്ന് ഖ്യാതി നേടിയവയാണ്. ഈ കാഴ്ച കാണാൻ കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ ഇടുക്കി കള്ളിപ്പാറയിൽ എത്തുകയാണ്. എന്നാൽ കണ്ടിട്ട് പോകുന്നവർ നീലക്കുറിഞ്ഞി കൂട്ടത്തിന് തിരിച്ച് അത്ര മനോഹരമായ അനുഭവമല്ല നൽകുന്നത്. മലയിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു.

പൂക്കളുടെ പരിസരത്ത് മാത്രമല്ല, ചെടികളിലും ഇവ വന്നു വീഴുന്ന ദയനീയ കാഴ്ച്ചയുടെ ദൃശ്യങ്ങളുമായി നടൻ നീരജ് മാധവ്.’നീലക്കുറിഞ്ഞി സന്ദർശനങ്ങൾ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകൾ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരത്തിനു ചുറ്റും മാത്രമല്ല, വിലയേറിയ പുഷ്പങ്ങൾക്കു ചുറ്റും ഉപേക്ഷിക്കുന്നു…

ഇതിനു തടയിടാൻ അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കുന്നില്ല. മനോഹരമായ ഇവിടം സന്ദർശിക്കുന്ന എല്ലാവരോടും ഒരു അഭ്യർത്ഥന. പ്ലാസ്റ്റിക് കൊണ്ടുപോകരുത്. ഇനി കൊണ്ടുപോയാൽ, ദയവായി അത് വലിച്ചെറിയരുത്.’ നീരജ് കുറിച്ചു.

പൂക്കൾ കാണാൻ വന്ന്, അവ പറിച്ചെടുത്ത് സെൽഫി എടുത്ത ഒരാൾക്കെതിരെ കഴിഞ്ഞ ദിവസം സോഷ്യ മീഡിയയിൽ വിമർശനമുയർന്നിരുന്നു. അപൂർവമായി പൂക്കുന്ന പൂക്കളെ ഇത്തരത്തിൽ നശിപ്പിക്കുന്നതിനെതിരെ പലരും രൂക്ഷമായി പ്രതികരിച്ചിരുന്നു.

 

യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ മോഹൻലാലിന്റെ ‘മോണ്‍സ്റ്റർ’ സിനിമയ്ക്ക് വിലക്ക്

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകർഷണം. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്‍റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. എന്നാൽ ഗള്‍ഫ് രാജ്യങ്ങളിലെ സിനിമാ പ്രേമികൾക്ക് നിരാശ നൽകുന്ന റിപ്പോർട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്നത്. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്‍റെ പേരിലാണ് വിലക്കെന്നാണ് വിവരം. ലോകവ്യാപകമായി 21ന് ചിത്രം റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് തിരിച്ചടി. അവശ്യമായ മാറ്റങ്ങൾ വരുത്തി ജിസിസി രാജ്യങ്ങളിൽ ചിത്രം റീ സെൻസറിങ്ങിന് നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.  യുഎഇയിൽ ചിത്രം 21ന് തന്നെ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.

ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.

ഒരുവർഷം ഒരുലക്ഷം സംരംഭം

കേരള സർക്കാർ ആവിഷ്കരിച്ച ഒരു വർഷം, ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ഉത്പാദന-സേവന-ട്രേഡിങ് മേഖലയിൽ  ഇതുവരെ ആരംഭിച്ചത് 551 സംരംഭ യൂണിറ്റുകൾ. ഇതിൻ്റെ ഭാഗമായി 27.52 കോടി നിക്ഷേപവും 1167 പേർക്ക് തൊഴിൽ സൃഷ്ടിക്കാനും സാധിച്ചു.

മണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിൽ ഓരോരുത്തർ വീതവും, വടക്കാഞ്ചേരി നഗരസഭയിൽ 2 പേരുമായി ആകെ 9 ഇൻ്റേണുകളാണ് പ്രവർത്തിക്കുന്നത്  എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭകരെ കണ്ടെത്തുന്നതിനായി സംരംഭകത്വ ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത 640 പേരിൽനിന്നും സംരംഭം ആരംഭിക്കാൻ മുന്നോട്ടുവന്നവർക്കായി പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇതിനായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭകർക്കായി വായ്പ, സബ്സിഡി / ലൈസൻസ് മേളകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂർത്തീകരിച്ചു.  367 പേരാണ് മേളകളിൽ പങ്കെടുത്തത് . ബാങ്ക് വായ്പയ്ക്കായി അപേക്ഷ നൽകിയ 64 പേരിൽ  25 സംരംഭകർക്ക് വായ്പ ഇതിനകം നൽകി കഴിഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ മണ്ഡലത്തിൽ 1112 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ്  ലക്ഷ്യം വെക്കുന്നതെന്ന് അവലോകന യോഗത്തിൽ സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

പട്ടികജാതി സംഘങ്ങൾ, വനിതാ സംഘങ്ങൾ, ക്ഷീരോൽപ്പാദക സംഘങ്ങൾ തുടങ്ങിയവയിൽ നേരത്തേ ആരംഭിച്ചവയും നിന്നുപോയതുമായ സംഘങ്ങൾ ലിസ്റ്റ് ചെയ്ത് അവ പുനരുജ്ജീവിക്കുന്നതിനായി നടപടികളുണ്ടാകണം. അത്താണി കെൽട്രോൺ പരിസരത്ത് പ്രവർത്തിക്കുന്ന സി-മെറ്റുമായി ബന്ധപ്പെട്ട് സംരംഭകരുടെ ക്ലസ്റ്റർ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ബാങ്കുകളുടെ റീജിയണൽതല യോഗവും ബ്രാഞ്ച് മാനേജർമാരുടെ യോഗവും ചേരണം. വനിതാ, ന്യൂനപക്ഷ വികസന കോർപ്പറേഷനുകൾ നൽകുന്ന സഹായങ്ങൾ സംരംഭകത്വമായി ബന്ധപ്പെടുത്താൻ കഴിയണം.കാർഷിക മേഖലയിലും ടൂറിസം മേഖലയിലുമുള്ള  സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകണം.  തദ്ദേശസ്ഥാപനതലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയണം. ജനകീയാസൂത്രണ കാലത്ത് ഉത്പാദന മേഖലയിൽ 40 ശതമാനം തുക ചിലവഴിക്കണമെന്ന നിർദ്ദേശത്തിൻ്റെ ഭാഗമായി വാങ്ങിയ ഭൂമിയുടെ കണക്കെടുത്ത് അവ സംരംഭകർക്കായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും യോഗത്തിൽ തീരുമാനിച്ചു.

 കിലയിൽ നടന്ന യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ സ്മിത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ,ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

ഇന്നത്തെ സാമ്പത്തികഫലം: മത്സരങ്ങളിൽ വിജയിക്കും; പുതിയ ആളുകളെ പരിചയപ്പെടും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ജോലിയില്‍ മത്സരം ഉണ്ടാകും. ഓഫീസില്‍ എല്ലാവരുടെയും വിശ്വാസം നേടാനാകും. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. മത്സരത്തില്‍ വിജയിക്കും. നിങ്ങളുടെ നിക്ഷേപം മികച്ചതായിരിക്കും. വാഹനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെച്ചപ്പെടും.

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകും. വ്യവസായികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. സാമ്പത്തികം മികച്ചതായി തുടരും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരമ്പരാഗത ജോലികളില്‍ ആക്ടീവായിരിക്കും. എതിരാളികളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ അറിയാനാകും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): തൊഴിലാളികള്‍ക്ക് വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. സാമ്പത്തികം മെച്ചപ്പെടും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. 

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ക്രിയേറ്റീവ് ജോലികള്‍ വേഗത്തിലാകും. ബിസിനസ് കാര്യങ്ങള്‍ വിജയിക്കും. ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. മാനേജ്മെന്റ് ഭരണം മെച്ചപ്പെടും.

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സ് കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിപ്പിക്കും. ബജറ്റ് തയ്യാറാക്കി മുതിര്‍ന്നവരുടെ ഉപദേശം പിന്തുടരുക. തിടുക്കത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്. ശത്രുക്കളെ സൂക്ഷിക്കുക.

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): ജോലിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. വിജയശതമാനം കൂടുതലായിരിക്കും. തൊഴില്‍പരമായ ശ്രമങ്ങള്‍ നടത്തും. ലാഭഫലം വര്‍ദ്ധിക്കും. ആഗ്രഹിച്ച ജോലി ചെയ്യാനാകും.

വിനോദ സഞ്ചാരത്തിന് വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം

വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിനോദ സഞ്ചാര വാഹനം വകുപ്പുദ്യോഗസ്ഥര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷമേ യാത്ര പുറപ്പെടാവു. ഓരോ ജില്ലയിലും നിശ്ചിത വാഹനങ്ങളുടെ ഉത്തരവാദിത്വം നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കുകയാണ്. അത്തരം വാഹനങ്ങളില്‍ നിയമലംഘനമുണ്ടായാല്‍ വാഹന ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നിയമ നടപടിയുണ്ടാകും മന്ത്രി പറഞ്ഞു.

പാര്‍ക്കിംഗ്, സിഗ്‌നല്‍, ബ്രേക്ക് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഒരു വാഹനവും റോഡിലിറങ്ങാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടാണ് വാഹനസാന്ദ്രതയേറിയിട്ടും കേരളത്തില്‍ വാഹനാപകടങ്ങള്‍ കുറയാന്‍ കാരണം. അമിത വേഗതാ മുന്നറിയിപ്പ് തല്‍സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ബസിന്റെ വേഗത സംബന്ധിച്ച് രണ്ട് തവണ മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.മന്ത്രി ആന്റണി രാജു പറഞ്ഞു.

നിയമം ലംഘിക്കാനുള്ള പ്രവണത ചെറുപ്പക്കാര്‍ക്കുണ്ട്. അത് കൊണ്ട് തന്നെ ഇരുചക്ര വാഹന പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉയര്‍ന്ന സി സി യു ളള 103 ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. നിയമ ലംഘകരോട് യാതൊരു വിട്ട് വീഴ്ചയുമില്ല. യൂണിഫോം കളര്‍ കോഡ് നിര്‍ബന്ധമാക്കും. വെള്ള നിറം പൂശാത്ത ഒരു ടൂറിസ്റ്റ് ബസിനും റോഡിലിറങ്ങാന്‍ കഴിയില്ല. സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കികൊടുക്കുന്ന വര്‍ക്ക്‌ഷോപ്പ് ഉടമകള്‍ക്കും ഡീലര്‍മാര്‍ക്കുമെതിരെ നടപടിയുണ്ടാകും. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് നിയമം സംബന്ധിച്ച പാഠപുസ്തകം തയ്യറാക്കി വിദ്യാഭ്യാസ വകുപ്പിന് നല്‍കിക്കഴിഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമായാല്‍ പിന്നീട് പ്ലസ് ടു പാസാവുന്നവര്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതില്ല. ഇത്തരത്തില്‍ സംസ്ഥാനത്ത് ഒരു റോഡ് അച്ചടക്കശീലം സൃഷ്ടിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നത്. മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യകളില്‍ അവഗാഹമുള്ള, പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നും എല്ലാ മേഖലകളേയും ആധുനീകീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കണമെന്നത് പൗരന്റെ അവകാശമായി മാറിയ കാലത്ത് അതിന് ഉണര്‍വ്വേകുന്നതാണ് ഇത്തരം അദാലത്തുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം എല്‍ എ മാരായ അഡ്വ സണ്ണി ജോസഫ് , എം വിജിന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ട്രാക്കിനുള്ള പുരസ്‌കാരം  ട്രോമാകെയര്‍ പ്രസിഡണ്ട് സി രഘുനാഥ്, സെക്രട്ടറി വിവി മധു എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

Verified by MonsterInsights