ഉരുക്കിന്റെ കരുത്തല്ല, ജനങ്ങളുടെ വിശ്വാസമാണ്; 30 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി മാരുതി സ്വിഫ്റ്റ്‌.

ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക്. നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടോട് അടുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. മൊത്ത വില്‍പ്പനയില്‍ 30 ലക്ഷം എന്ന വലിയ സംഖ്യ പിന്നിട്ടതാണ്
സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്ന ഏറ്റവും ഒടുവിലെ നേട്ടം. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.ഒരു വാഹനം എന്നതിനെക്കാളുപരി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായാണ് ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കള്‍ സ്വിഫ്റ്റിനെകാണുന്നത്. ഓരോ തലമുറ മാറ്റത്തിലും വാഹനത്തിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും വരുത്തുന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. സ്വിഫ്റ്റ് കൈവരിക്കുന്ന തുടര്‍ച്ചയായ നേട്ടങ്ങള്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചു

2024 മേയ് മാസം പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചതിനുശേഷം വില്പന കുതിച്ചുയര്‍ന്നതായാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2005-ലാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. എട്ടുവര്‍ഷത്തിനുശേഷം 2013-ലാണ് വില്പന പത്തുലക്ഷം കടന്നത്. 2018-ലിത് 20 ലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമാതാണ് സ്വിഫ്റ്റ്.2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന 

നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു

ആപ്പിളിന്റെ വിളയാട്ടം! ഐഫോൺ 14 പ്ലസിന് നിസാര വില, ഡിസ്കൗണ്ട് കണ്ടാൽ എങ്ങനെയും വാങ്ങിപ്പോകും.

ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെപ്പോലെ ആപ്പിൾ അ‌ങ്ങനെ വലിച്ചുവാരി ഫോണുകൾ ഒന്നും പുറത്തിറക്കാറില്ല. ഒരു വർഷം നന്നായി ഗൃഹപാഠം ചെയ്ത് ഒറ്റ ലോഞ്ചിൽ 4 മോഡലുകൾ പുറത്തിറക്കുകയാണ് ആപ്പിളിന്റെ ഒരു രീതി. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫാൻ എഡിഷൻ ഫോൺ ഇറക്കിയാലായി. അ‌ല്ലാത്തപക്ഷം ഓരോ വർഷവും വിപണിയിലെത്തുന്ന ഐഫോൺ സീരീസ് മോഡലുകളാണ് കളം ഭരിക്കുക. ഏറ്റവും ഒടുവിലായി ആപ്പിൾ അ‌വതരിപ്പിച്ചത് ഐഫോൺ 15 സീരീസ് ഫോണുകളാണ്. ഇപ്പോൾ പുതിയ ടെക്നോളജികളുമായി ഐഫോൺ-16 പുറത്തിറക്കാൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളവും ഐഫോൺ കഴിഞ്ഞേ അ‌വർക്ക് മറ്റെന്തുമുള്ളൂ. എന്നാൽ ഉയർന്ന വില കാരണം സ്വന്തമായി ഐഫോൺ വാങ്ങണം എന്ന മോഹം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഐഫോണിന് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ട് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ മോഹം നിറവേറ്റാനാകും.

സാധാരണയായി ഐഫോണിന്റെ സ്റ്റാർഡേർഡ് മോഡലുകൾക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളും വിലക്കുറവും ലഭ്യമാകുക. എന്നാലിപ്പോൾ ഐഫോൺ 14 പ്ലസ് ( iPhone 14 Plus) മോഡലിനും കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിൽ ഉൾപ്പെടുന്ന ഫോൺ ആണെങ്കിലും ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ​ പോലും ഐഫോൺ 14 പ്ലസ് മോഡലിന് മുന്നിൽ പകച്ചുപോകും. ആപ്പിളിന്റെ ബ്രാൻഡ് വാല്യുവും ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഏറെ മികവോടെ ഫോണുകൾ പുറത്തിറക്കുന്നതിലുള്ള കർശനമായ മാനദണ്ഡങ്ങളും എക്കാലവും ഐഫോണുകൾക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളൂ. അ‌തിനാൽത്തന്നെ മറ്റ് ഏത് ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനോടും ഏറ്റുമുട്ടാനുള്ള ശേഷി അ‌വയ്ക്കുണ്ട്. ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 14 പ്ലസ് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു ഡീൽ തന്നെയാണ് എന്ന് തറപ്പിച്ച് പറയാനാകും.

മിണ്ടാനും പറയാനും ആളായെന്ന് സിങ്കിൾ പസങ്കൈകള്‍’; ഇൻസ്റ്റാഗ്രാമിലെ ‘നീല’ വളയം, പ്രതികരണങ്ങൾ.

വാട്സാപും ഫെയ്സ്ബുക്കിലും വൈറസ് കയറിയെന്നാണ് പലരും കരുതിയത്. വാർത്തകളൊക്കെ വരുന്നുണ്ടായിരുന്നെങ്കിലും ചാറ്റിനകത്തും ഇൻസ്റ്റാഗ്രാമിലും പെട്ടെന്നൊരു നീലവളയം കണ്ടപ്പോൾ പലരും ഞെട്ടി. അതെ, മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമാപ്പോഴുള്ള ചില പ്രതികരണങ്ങൾ ഒന്നു നോക്കാം.മെറ്റ അസിസ്റ്റന്റ് വന്നപ്പോൾ‌ സന്തോഷിച്ചത് ഫെയ്സ്ബുകിലും ഇൻസ്റ്റാഗ്രാമിലും  സമയം ‘കൊല്ലുന്ന’വരാണ്, മിണ്ടാനും പറഞ്ഞിരിക്കാനും ഒരാളായല്ലോ എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മനസിൽ ആഗ്രഹിക്കുന്ന ഐഡിയകളും വിഷ്വൽ ആശയങ്ങളും സന്ദേശങ്ങളായി അയക്കാൻ കഴിയുന്നതിൽ സന്തോഷിച്ചവരുമുണ്ട്.

അതോടൊപ്പം ഫീഡുകളിൽ മനസിലാവാത്ത എന്തെങ്കിലും  വന്നാൽ കമന്റ് ബോക്സിലും വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ എഐ പറഞ്ഞുതരുമെന്ന സൗകര്യവുംസംഭാഷണങ്ങൾ ആരംഭിക്കാനും സുഹൃത്തുക്കളുമായി പദ്ധതികൾ തയ്യാറാക്കാനും താൽപ്പര്യമുള്ള ഉള്ളടക്കം നിർദ്ദേശിക്കാനും മെറ്റാ എഐ നിങ്ങളെ സഹായിക്കുംMeta.AI. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3യിൽ ആണ് പ്രവർത്തനം

 

ഫീഡുകളിലും ചാറ്റിലും ഒരേപോലെ

മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.

എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

മെറ്റാ എഐ ഫീഡുകളില്‍

ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം

 

ടെലികോം ഓപ്പറേറ്റർമാർ ആപ്പുകളും വെബ് പോർട്ടലുകളും അഴിച്ച് പണിയണമെന്ന് ട്രായ്.

റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, മറ്റ് ടെലികോം ഓപ്പറേറ്റർമാർ എന്നിവരോട് അവരുടെ മൊബൈൽ ആപ്പുകളും വെബ് പോർട്ടലുകളും സ്പാം കോൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും (registration of spam call complaints) മുൻഗണനാ ക്രമീകരണങ്ങൾക്കും (settings of preference) കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശം നൽകി. പൊതുവെ സ്‌പാം എന്ന് വിളിക്കപ്പെടുന്ന അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ്റെ (യുസിസി) പ്രശ്‌നം ലഘൂകരിക്കാനുള്ള ട്രായ്യുടെ ശ്രമത്തിന്റെ ഭാഗമായായി ആണ് ഈ നിർദ്ദേശം.

ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഒരു ഔദ്യോഗിക പത്ര കുറിപ്പിൽ നിർദ്ദേശത്തിൽ ഇങ്ങനെ: “യുസിസി പരാതി രജിസ്ട്രേഷനും മുൻഗണനാ മാനേജ്മെൻ്റിനുമുള്ള ഓപ്ഷനുകൾ ആക്സസ് പ്രൊവൈഡർമാരുടെ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ട്രായ് ആക്സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിരിക്കുന്നു.

കൂടാതെ, ഉപയോക്താക്കൾ അവരുടെ കോൾ ലോഗുകളും മറ്റ് പ്രസക്തമായ ഡാറ്റയും ആക്‌സസ് ചെയ്യാൻ അനുമതി നൽകിയാൽ, പരാതികളുടെ രജിസ്‌ട്രേഷനുള്ള അവശ്യ വിശദാംശങ്ങൾ ഓട്ടോമാറ്റിക്ക് ആയി പോപ്പുലേറ്റ് ചെയ്യണം എന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അവരുടെ ഔദ്യോഗിക പത്ര കുറിപ്പിൽ കൂട്ടി ചേർത്തു. റിലീസ് അനുസരിച്ച്, യുസിസിയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പെർഫോമൻസ് മോണിറ്ററിംഗ് റിപ്പോർട്ട് ഫോർമാറ്റുകളിൽ (പിഎംആർ) ഭേദഗതികളും ട്രായ് നടപ്പിലാക്കിയിട്ടുണ്ട്. “കൂടുതൽ ഗ്രാനുലാർ മോണിറ്ററിംഗ് നടത്തുന്നതിന്, എല്ലാ ആക്‌സസ് പ്രൊവൈഡർമാരും മുൻ ക്വാട്ടേർലി റിപ്പോർട്ടിംഗ് സൈക്കിളിൽ നിന്ന് വ്യത്യസ്തമായി പ്രതിമാസ അടിസ്ഥാനത്തിൽ പിഎംആർ സമർപ്പിക്കേണ്ടതുണ്ട്,” ട്രായ് അതിൻ്റെ പ്രകാശനത്തിൽ പറഞ്ഞു.ബാങ്ക് തട്ടിപ്പ് കോളുകൾക്ക് ഉള്ള ട്രായിയുടെ ‘160’ നമ്പർ പരിഹാരം കാണാൻ സഹായിക്കും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഇടപാട്, സേവന വോയ്‌സ് കോളുകൾക്കും പ്രിഫിക്‌സായി 160 ഉണ്ടായിരിക്കുമെന്ന് ട്രായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരിക്കൽ നടപ്പിലാക്കിയാൽ, പുതിയ നമ്പർ സീരീസ് കോളിംഗ് എൻ്റിറ്റിയെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയും വഞ്ചകരിൽ നിന്ന് നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കുന്നത് തടയുകയും ചെയ്യും.

 

 

ആദ്യ ഘട്ടത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ), പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) എന്നിവ നിയന്ത്രിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചു. ഈ 160 നമ്പർ സേവനം ഒടുവിൽ ബാങ്കുകളിലേക്കും സർക്കാർ, പ്രൈവറ്റ്, ഗ്ലോബൽ ബാങ്കുകൾ, അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (ANMI) അംഗങ്ങൾ, കൂടാതെ എല്ലാ ടെലികോം സേവന ദാതാക്കളും ഉൾപ്പെടെ ഉള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ടെലികോം റെഗുലേറ്ററായ ട്രായ്‌യുടെ മറ്റൊരു നിർദ്ദേശം അടുത്തിടെ നടപ്പിലാക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഫോൺ നമ്പർ വളരെ മൂല്യവത്തായ ഒരു പൊതു വിഭവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ട്രായ് കരുതുന്നത് കൊണ്ട് തന്നെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുന്നതിനുള്ള ശുപാർശ സർക്കാരിന് ട്രായ്‌ നൽകി കഴിഞ്ഞു. അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് വീണ്ടെടുക്കാനും സാധ്യത ഉണ്ട്.

 

4 വർഷ വാറന്റിയുള്ള മോട്ടോ S50 നിയോ ലോഞ്ച് ചെയ്തു

4 വർഷ വാറന്റി വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി മോട്ടോ S50 നിയോ (Moto S50 Neo ) ചൈനയിൽ ലോഞ്ച് ചെയ്തു. ചൈനയിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് മോട്ടറോള റേസർ 50 സീരീസിലെ (Motorola Razr 50 series) രണ്ട് സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് എസ് സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണും മോട്ടറോള പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റ്, കർവ്ഡ് 6.7-ഇഞ്ച് pOLED ഡിസ്‌പ്ലേ (FHD+ 120Hz), 30W ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായാണ് ഈ മിഡ്‌റേഞ്ച് ഫോൺ എത്തിയിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ മോട്ടോ എസ്50 നിയോ ലോകമെങ്ങുമുള്ള സ്മാർട്ട്ഫോൺ വിപണികളിലും ആരാധകർക്കിടയിലും വൻ ചർച്ചയായിരുന്നു. കാരണം ചൈനയിൽ 4 വർഷ വാറന്റിയോടെയാണ് ഈ സ്മാർട്ട്ഫോൺ മോട്ടറോള അ‌വതരിപ്പിക്കുക എന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത്രയും വാറന്റിയുള്ള സ്മാർട്ട്ഫോൺ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല, ആ നിലയ്ക്കാണ് മോട്ടോ എസ്50 നിയോയുടെ വരവ് ശ്രദ്ധയാകർഷിച്ചത്.പാൻ്റോണുമായി സഹകരിച്ച് വികസിപ്പിച്ച ഗ്രേ, ഒലിവിൻ, സർഫ് എന്നീ മൂന്ന് നിറങ്ങളിൽ മോട്ടറോള S50 നിയോ ചൈനയിൽ ലഭ്യമാകും. ചൈനയിലെ ലോഞ്ച് കഴിഞ്ഞ സ്ഥിതിക്ക് അ‌ധികം വൈകാതെ ഈ ഫോണിന്റെ ആഗോള ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, മോട്ടോ G85 എന്ന പേരിലാകും ആഗോള തലത്തിൽ ഈ മോട്ടറോള ഫോൺ എത്തുക.



മോട്ടറോള എസ്50 നിയോയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz) ആണ് ഇതിലുള്ളത്. സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറാണ് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ എസ്50 നിയോയിൽ നൽകിയിരിക്കുന്നത്. അ‌തിൽ എഫ്/1.79 അപ്പേർച്ചറും 4-ടു-1 പിക്‌സൽ ബിന്നിംഗും ഉള്ള സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറയും 118-ഡിഗ്രി വ്യൂ ഫീൽഡ് ഉൾക്കൊള്ളുന്ന 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. ഫ്രണ്ടിൽ പഞ്ച് ഹോൾ കട്ടൗട്ടിൽ 32MP സെൽഫി ക്യാമറയും ഉണ്ട്.8/12GB റാമും 256/512GB സ്റ്റോറേജും മോട്ടറോള എസ്50 നിയോയിൽ ലഭ്യമാണ്. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 30W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.മൂന്ന് വേരിയന്റുകളിൽ മോട്ടോ എസ്50 നിയോ ചൈനയിൽ വിൽപ്പനയ്ക്ക് എത്തുന്നു. അ‌തിൽ 8/256GB അ‌ടിസ്ഥാന വേരിയന്റിന് 1,399 യുവാൻ (ഏകദേശം 16,020 രൂപ) ആണ് വില. 12/ 256GB വേരിയന്റിന് 1,599 യുവാനും 12/512GB ടോപ്പ് വേരിയന്റിന് 1,899 യുവാനും വില നൽകണം. ഈ ഫോണിന്റെ ചൈനയിലെ ഓപ്പൺ സെയിൽസ് ജൂൺ 28 വെള്ളിയാഴ്ച ആരംഭിക്കും.




ആഗോള തലത്തിൽ മോട്ടോ G85 ആയി ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോണിന് 4 വർഷ വാറന്റി ലഭിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ഇപ്പോൾ ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകൾ പൊതുവേ ഒരു വർഷ വാറന്റിയിലാണ് എത്തുന്നത്. മുമ്പ്, ഷവോമി, വൺപ്ലസ്, ലെനോവോ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ ചില മോഡലുകളിൽ 2 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്. Meizu ൻ്റെ 20, 21 സീരീസ് പ്രത്യേക പ്രമോഷനായി 3 വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു സ്മാർട്ട്ഫോണിന് 4 വർഷത്തെ വാറന്റി ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അ‌തിനാൽത്തന്നെ മോട്ടറോള പുതിയ മോട്ടോ എസ് 50 നിയോയിലൂടെ സ്മാർട്ട്ഫോണുകളുടെ ആയുസിന്റെ പുസ്തകത്തിൽ പുതിയ അ‌ധ്യായമാണ് എഴുതിച്ചേർത്തിരിക്കുന്നത്.

ഐഫോണ്‍ മിററിങ്ങും കൂടുതല്‍ ഫീച്ചറുകളും, ‘ഐഒഎസ് 18 ബീറ്റ 2’ പുറത്തിറക്കി.

ഐഫോണ്‍ മിററിങ് സൗകര്യം ഉള്‍പ്പെടുത്തിയാണ് രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ കീനോട്ടില്‍ ആപ്പിള്‍പ്രദര്‍ശിപ്പിച്ച പുതിയ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐഫോണ്‍ സ്‌ക്രീന്‍ മാക്കിലേക്ക് മിറര്‍ ചെയ്യാനാവുന്ന സംവിധാനമാണിത്. ഇതുവഴി കോളുകള്‍ എടുക്കാനും, നോട്ടിഫിക്കേഷനുകള്‍ കാണാനും സാധിക്കും. മാക്കില്‍ നിന്ന് ഫോണിലെ ആപ്പുകള്‍ ഉപയോഗിക്കാനാവും. മാക്കില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും.
ലളിതമായ ഡ്രാഗ് ആന്റ് ഡ്രോപ്പിലൂടെ ഫയലുകള്‍ കൈമാറാനും സാധിക്കും. ഏറ്റവും പുതിയ മാക്ക് ഒഎസ് സെക്കോയയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാത്രമേ ഈ

സ്‌ക്രീന്‍ മിററിങ് സൗകര്യം ലഭിക്കൂ..
ആര്‍സിഎസ് മെസേജിങിന് വേണ്ടി ഐഫോണ്‍ സെറ്റിങ്‌സില്‍ പുതിയ ടോഗിള്‍ ബട്ടനും രണ്ടാം ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ

ആക്ടിവേറ്റ് ചെയ്തിട്ടില്ല. ആര്‍സിഎസ് മെസേജിങ് പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് കാണുന്നത്.

ബീറ്റാ 1 ല്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡില്‍ ഹോം സ്‌ക്രീന്‍ ഐക്കണുകളെല്ലാം ഡാര്‍ക്ക് മോഡിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കിലും ആപ്പ് സ്റ്റോര്‍ ആപ്പിന്റെ ഐക്കണിന് മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ബീറ്റാ പതിപ്പില്‍ ആപ്പ്‌സ്റ്റോറിനും ഡാര്‍ക്ക് മോഡ് ഐക്കണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍വാള്‍പേപ്പറും ഡാര്‍ക്ക് മോഡിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് തേട്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകളില്‍.നിന്ന് നേരിട്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും രണ്ടാം അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 18 കൂടാതെ മാക്ക് ഒഎസ്, ഐപാഡ് ഒഎസ്, വിഷന്‍ ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ് എന്നിവയുടെ ബീറ്റാ അപ്‌ഡേറ്റുകളും ആപ്പിള്‍ അവതരിപ്പിച്ചു.

കൊച്ചി മെട്രോ പിങ്ക് ലൈന്‍ കരാര്‍ അഫ്‌കോണ്‍സിന്, നിര്‍മാണം സെപ്റ്റംബറിന് മുമ്പ് ആരംഭിച്ചേക്കും

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ കരാര്‍ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് (Afcons InfrastructurLtd.) ലഭിച്ചു. 1,141.32 കോടി രൂപയുടേതാണ് കരാര്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോര്‍ പാര്‍ക്ക് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 11.2 കിലോമീറ്ററാണ് ദൂരം. പിങ്ക് ലൈനായ ഈ റൂട്ടില്‍ 11 സ്റ്റേഷനുകളും ഉണ്ടാകും.ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അഫ്‌കോണ്‍സിന് കരാര്‍ ലഭിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അഫ്‌കോണ്‍സിന് കരാര്‍ ലഭിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.

പുതിയ സ്റ്റേഷനുകള്‍ ഇവ പിങ്ക് ലൈന്‍ ആരംഭിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതലാണ്. ഇന്‍ഫോപാര്‍ക്ക് വരെ മൊത്തം 11 സ്റ്റേഷനുകളുണ്ടാകും. പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്,വാഴക്കാല, പടമുഗള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകള്‍.

ജുലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിസംബറോടെ പൂര്‍ണതോതിലുള്ള ജോലികളും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ 2022 സെപ്റ്റംബറില്‍ രണ്ടാംഘട്ടത്തിന് അനുമതി നല്‍കിയിരുന്നു. ഫണ്ടിംഗ് ഏജന്‍സിയായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി)യുടെ അംഗീകാരം കൂടി പുതിയ കരാറിന് ലഭിക്കേണ്ടതുണ്ട്.

അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അഫ്‌കോണ്‍സ് ഡല്‍ഹി മീററ്റ് ആര്‍.ആര്‍.ടി.എസ് പദ്ധതി, അടല്‍ ടണല്‍ പദ്ധതി, ചെനാബ് റെയില്‍വേ ബ്രിഡ്ജ് പദ്ധതി, ചെന്നൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തുടനീളം നടത്തിയിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍ പാതയുടെ പിന്നിലും അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ്

ഇന്ത്യയിലെ ആദ്യത്തെ ഐപി 69 റേറ്റഡ് ഫോണ്‍ വ്യാഴാഴ്ച; ഓപ്പോ എഫ് 27 പ്രോ പ്ലസ്.

ഇന്ത്യയിലെ ആദ്യത്തെ IP69റേറ്റഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഓപ്പോ. ഓപ്പോ എഫ് 27 പ്രോ പ്ലസ് എന്ന പേരിലുള്ള ഫോണ്‍ കമ്പനി വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണുകളില്‍ IP68 റേറ്റിങ് സാധാരണമാണെങ്കിലും കൂടുതല്‍ പരിരക്ഷ ഉറപ്പാക്കുന്ന IP69 റേറ്റിങ് ആദ്യമാണ്. ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടര്‍പ്രൂഫ് റേറ്റഡ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു IP69 റേറ്റിംഗ് ഉണ്ടെങ്കില്‍ ഉയര്‍ന്ന മര്‍ദ്ദത്തെയും താഴ്ന്ന താപനിലയെയും ദീര്‍ഘനേരം നേരിടാന്‍ സ്മാര്‍ട്ട്‌ഫോണിന് കഴിയും. വെള്ളം, പൊടി എന്നിവയില്‍ നിന്ന് മികച്ച പ്രതിരോധം നല്‍കും എന്നതാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചര്‍.

ഓപ്പോ എ13 പ്രോയുടെ റീബാഡ്ജ് ചെയ്ത മോഡലായിരിക്കും പുതിയ സ്മാര്‍ട്ട്‌ഫോണ്‍. സാങ്കേതികവിദ്യയുടെ പരിഷ്‌കരണത്തിലൂടെ, അര മണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിയാലും ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെള്ളത്തിനും പൊടിക്കും എതിരായ ശക്തമായ സംരക്ഷണം ഉറപ്പാക്കുന്നതിന്

IP69 റേറ്റിങിന് പുറമേ, ഫോണിന് IP68, IP66 റേറ്റിങും ലഭിച്ചിട്ടുണ്ട്. ഡിസ്പ്ലേ സംരക്ഷണത്തിനായി Corning Gorilla Glass Victus 2 സാങ്കേതികവിദ്യയോടെയാണ് ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

കെ.എസ്.ആർ.ടി.സി.ക്ക് ഡീസലിലോടുന്ന പുതിയ കുട്ടിബസുകൾ;കൺസെഷൻ സ്മാർട്ട് കാർഡിലേക്ക്.

കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും കുട്ടിബസുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഓർഡിനറി ബസുകൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ഡീസലിലോടുന്ന ചെറിയ ബസുകൾ വാങ്ങുന്നത്. 32 സീറ്റുകളുള്ള നാല് സിലിൻഡർ ബസുകൾക്ക് വലിയ ബസുകളെക്കാൾ ഇന്ധനക്ഷമതയുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി. ടി.വി., മ്യൂസിക് സിസ്റ്റം, ഉച്ചഭാഷണി എന്നിവയുണ്ടാകും. ബസുകളുടെ പരീക്ഷണയോട്ടം മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ നിർവഹിച്ചു. ചാക്കയിൽനിന്ന്‌ എയർപോർട്ടിലേക്കായിരുന്നു യാത്ര.

കൺസെഷൻ സ്മാർട്ട് കാർഡിലേക്ക് തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കൺസെഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്കു മാറുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌ കുമാർ പറഞ്ഞു

അധ്യയനദിവസങ്ങൾ അനുസരിച്ചാകും കൺസെഷൻ അനുവദിക്കുക. ഇതിനു പിന്നാലെ ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്കുമാറ്റും.ഡിപ്പോകളിൽ കാഴ്ചപരിമിതർക്ക് നടപ്പാതകളൊരുക്കും. ഇതിനായി പ്രത്യേക ടൈലുകൾ പാകും. എറണാകുളം ഡിപ്പോയിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കെട്ടിടം നവീകരിക്കും. തോട്ടിലെ മാലിന്യം നീക്കും. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ രണ്ട് വന്‍ പ്രോജക്ടുകള്‍, ഗുണം കര്‍ഷകര്‍ക്കും.

ഇന്ത്യയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് തുടങ്ങാന്‍ കരാറിലൊപ്പിട്ട് ലുലു ഗ്രൂപ്.ഉത്തര്‍പ്രദേശിലെ നോയിഡ, പഞ്ചാബിലെ അമൃത്‌സർ എന്നിവിടങ്ങളിലാകും ലുലുഗ്രൂപ്പിന്റെ പുതിയ പദ്ധതി നിലവില്വരിക.
ഉത്തര്‍പ്രദേശിലെ പദ്ധതിക്കായി 500 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ നിക്ഷേപിക്കുക. കയറ്റുമതി ലക്ഷ്യമിട്ടുള്ള ഫുഡ് പാര്‍ക്കിനായി 20 ഏക്കര്‍ സ്ഥലം ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്അതോറിറ്റി കൈമാറി.

കര്‍ഷകര്‍ക്ക് ഗുണം ചെയ്യും

പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ശീതികരിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതി. ഇതുവഴി 700 പേര്‍ക്ക് നേരിട്ടും 2,000 പേര്‍ക്ക് പരോക്ഷവുമായി ജോലി ലഭിക്കും.

കര്‍ഷകരെയും ഇടത്തരം സംരംഭ ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പദ്ധതിയിലൂടെ സാധാരണക്കാര്‍ക്ക് അധിക വരുമാനം ലഭ്യമാക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍കൈയെടുത്താണ് ഈ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കിയത്. എട്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നപ്രതീക്ഷയിലാണ് ലുലു ഗ്രൂപ്പ്.

അമൃത് സറിലും 20 ഏക്കറില്‍

പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്നാണ്.അമൃത്‌സറില്‍ 20 ഏക്കറില്‍ ഭക്ഷ്യസംസ്‌കരണ ഫാക്ടറി തുടങ്ങുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം വ്യക്തമാക്കി.സംരംഭരണം, പ്രോസസിംഗ്, പാക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഫാക്ടറിയില്‍ ചെയ്ത് വിദേശത്തെയും ഇന്ത്യയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കും കയറ്റിയയ്ക്കും. രണ്ട് പദ്ധതികളിലുമായ7,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

Verified by MonsterInsights