ബുര്‍ജ് ഖലീഫയുടെ രണ്ട് മടങ്ങ് വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോവുന്നു.

ഭൂമിയ്ക്ക് അപകടം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒരു ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്ന് പോവുകയാണ്. 7335 അഥവാ 1989 ജെഎ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹത്തിന് ബുര്‍ജ് ഖലീഫയുടെ രണ്ട് മടങ്ങ് വലിപ്പമുണ്ട്. 1.8 മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 48,280 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്ത് ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന വസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍. ഇക്കാരണം കൊണ്ടു തന്നെ ഓരോ തവണയും സൗരയൂഥ പരിധിയിലേക്ക് കടന്നുവരുന്ന ഛിന്നഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിച്ചുവരുന്നുണ്ട്.

Verified by MonsterInsights