ചൂളം വിളിച്ച് ഈ റെയിൽവേ ഓഹരികൾ; നിക്ഷേപകർക്ക് നേട്ടം, സർക്കാരിന് വൻ ലാഭവിഹിതം.

ഏതാനും ആഴ്ചകളായി വലിയ മുന്നേറ്റത്തിലാണ് റെയില്‍വേ അനുബന്ധ കമ്പനികളുടെ ഓഹരികള്‍.

ഇന്ത്യന്‍ റെയില്‍വേ മുന്നോട്ടുവയ്ക്കുന്ന പുതിയ വികസന പദ്ധതികളുടെ കരുത്തിലാണ് ഈ തേരോട്ടം.

ഇപ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന രണ്ട് റെയില്‍വേ ഓഹരികളാണ് ഇന്ത്യന്‍ റെയില്‍വേഫിനാന്‍സ് കോര്‍പ്പറേഷനും (IRFC) റെയില്‍ വികാസ് നിഗവും (RVNL). ഇവയുടെ ഓഹരികളുടെ മുന്നേറ്റം 

 

കേന്ദ്രസര്‍ക്കാരിനും ഓഹരി ഉടമകള്‍ക്കും സമ്മാനിക്കുന്നത് മികച്ച നേട്ടവുമാണ്.

ലാഭവിഹിതം പ്രഖ്യാപിച്ച് ഐ.ആര്‍.എഫ്.സി
റെയില്‍വേയുടെ വികസന പദ്ധതികള്‍ക്ക് മൂലധന പിന്തുണ ഉറപ്പാക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് മിനിരത്‌ന കമ്പനിയായ ഇന്ത്യന്‍റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IRFC). കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം കമ്പനിയുടെ 86.36 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ പക്കലാണ്.





 

2021 ജനുവരിയിലായിരുന്നു കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പന (IPO). 2.26 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള 

ഐ.ആര്‍.എഫ്..സികഴിഞ്ഞഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടം 430 ശതമാനമാണ്. കഴിഞ്ഞ 6 മാസത്തിനിടെ ഓഹരിവില 130 ശതമാനത്തിലധികം ഉയര്‍ന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരിവില ഇന്നും മൂന്ന് ശതമാനത്തോളം 

നേട്ടത്തിലാണുള്ളത്.മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തേക്കായി 0.8 രൂപയുടെ ഇടക്കാല ലാഭവിഹിതവും(Interim Dividend)0.7 രൂപയുടെ അന്തിമ ലാഭവിഹിതവും (Final Dividend) ഉള്‍പ്പെടെ ഓരോ ഓഹരിക്കും ആകെ 1.5 രൂപ വീതം ലാഭവിഹിതവും
(Final Dividend)ഉള്‍പ്പെടെ ഓരോ ഓഹരിക്കും ആകെ 1.5 രൂപ വീതം ലാഭവിഹിതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഏറ്റവും വലിയ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാരിന് ഇതുവഴി ലഭിക്കുന്നത് 1,700 കോടി രൂപയാണ്.






Verified by MonsterInsights