ഡിഗ്രിക്കാര്‍ക്ക് ഹൈക്കോടതിയില്‍ അസിസ്റ്റന്റാവാം; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം; മാര്‍ച്ച് 22നുള്ളില്‍ അപേക്ഷിക്കണം.

ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 55 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈയവസരം പാഴാക്കരുത്. മാര്‍ച്ച് 22നുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക& ഒഴിവ്
ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം. ആകെ 55 ഒഴിവുകള്‍.


പ്രായപരിധി
21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.”

യോഗ്യത
ബിരുദം അല്ലെങ്കില്‍ തത്തുല്യം.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം.
ടൈപ്പിങ് അറിഞ്ഞിരിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ 44,900 രൂപയാണ് പ്രാഥമിക ശമ്പളം. 1,42,400 രൂപ വരെ ശമ്പളം ഉയരാം.

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 500 രൂപയും, എസ്.സി, എസ്,ടി വിഭാഗക്കാര്‍ 125 രൂപയും അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://jhc.org.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിച്ച് മനസിലാക്കുക”

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights