ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ് തികയണം’; വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രം; അനുസരിക്കില്ലെന്ന് ഉറച്ച് സംസ്ഥാന സർക്കാർ.

ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം വീണ്ടും. വരുന്ന അദ്ധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുറഞ്ഞത് ആറ് വയസ് ആയിരിക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന നിർദ്ദേശം മുന്നേട്ടുവച്ചത്. ഇത് നടപ്പിലാക്കാൻ 2021 മാർച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഇതിനെ വകഗവച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. മാറ്റം വരുത്തി മാർഗരേഖ പ്രസിദ്ധീകരിക്കണമെന്നും കത്തിലുണ്ട്.

14 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ പ്രായപരിധി ആറ് ആക്കിയിട്ടുണ്ട്. എന്നാൽ വരുന്ന വർഷവും കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.”.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights