ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള പ്രതിദിന ടെസ്റ്റുകളുടെയെണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗതമന്ത്രി പിന്നോട്ട്. ഒരു ദിവസം അറുപത് ടെസ്റ്റുകള്‍ നടത്തും. മുപ്പതായി കുറക്കാനായിരുന്നു തീരുമാനം. നാളെ മുതല്‍ വരുത്താനിരുന്ന ടെസ്റ്റ് പരിഷ്കാരവും പൂര്‍ണമായി നടപ്പാക്കില്ല.
ഒരു ദിവസം ഒരു കേന്ദ്രത്തില്‍ മുപ്പത് ഡ്രൈവിങ് ടെസ്റ്റുകള്‍ മാത്രം നടത്തിയാല്‍ മതി. ഗതാഗതമന്ത്രി കെ.ബ.ഗണേഷ്കുമാറിന്റെ നിര്‍ദേശത്തെ ഞെട്ടലോടെയാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂള്‍ ഉടമകളുമെല്ലാം കേട്ടത്. ദിവസവും നൂറിലധികമുണ്ടായിരുന്ന ടെസ്റ്റുകളുടെയെണ്ണം 30 ആയി കുറച്ചാല്‍ ലൈസന്‍സിനയുള്ള കാത്തിരിപ്പ് മാസങ്ങളോളം നീളും. സംസ്ഥാന വ്യാപക പ്രതിഷേധവുമുണ്ടായി.എന്നിട്ടും മെയ് 1 മുതല്‍ ഇത് ഉള്‍പ്പെടെയുള്ള പരിഷ്കാരം നടപ്പാക്കുമെന്നതില്‍ ഉറച്ച് നിന്ന മന്ത്രി ഒടുവില്‍ തീരുമാനം മാറ്റി.ഒരു ദിവസം ഒരു കേന്ദ്രത്തില്‍ പുതിയ 40 ടെസ്റ്റും നേരത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ക്കായി 20 ടെസ്റ്റും നടത്തും. ആകെ അറുപതെണ്ണം. മെയ് 2 മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം.
ആകെ അറുപതെണ്ണം. മെയ് 2 മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. അതുപോലെ എച്ച് എടുക്കുന്നതിനൊപ്പം പാരലല്‍ പാര്‍ക്കിങും കയറ്റത്ത് നിര്‍ത്തലും ഉള്‍പ്പെടുത്തിയുള്ള ടെസ്റ്റ് പരിഷ്കാരവും നാളെ മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് ഇതിന് സൗകര്യം ഒരുങ്ങിയത്.അതിനാല്‍ തല്‍കാലം ഇളവ് നല്‍കും. എച്ച് എടുക്കുന്നത് പഴയ രീതിയില്‍ തുടരും.റോഡ് ടെസ്റ്റിനിടെ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനുമാണ് തീരുമാനം. 30 to 60.driving tests per day; The minister changed his stance.
