2022 പകുതിയോടെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണം തുടങ്ങാന്‍ ഈജിപ്‍ത്

കെയ്‌റോ: ഇലക്ട്രിക് വാഹന മേഖലയിലേക്ക് കടക്കാനൊരുങ്ങി ഈജിപ്‍ത്. 2022 പകുതിയോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പൂര്‍ണതോതിലുള്ള നിര്‍മ്മാണം ആരംഭിക്കുമെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്നോടിയായി അടുത്ത മാസം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇറക്കുമതി ചെയ്‍ത പതിമൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത മാസം നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഈജിപ്‍ത് പബ്ലിക് എന്റെര്‍പ്രൈസ് വകുപ്പ് മന്ത്രി ഹിഷാം തൗഫീഖ് പറഞ്ഞു. നസര്‍ ഇ70യെന്ന ഇലക്ട്രിക് കാറിന്റെ അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യൂബര്‍ നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍മാരെ ഉപയോഗിച്ചായിരിക്കും ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുക. 

banner

2022 പകുതിയോടെ എല്‍ നസറിന്‍റെ നിര്‍മ്മാണം ആരംഭിക്കും. പബ്ലിക് എന്റെര്‍പ്രൈസ് മന്ത്രാലയത്തിന്റെ മെറ്റലര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയാണ് എല്‍ നസറിന്‍റെ നിര്‍മ്മാതാക്കള്‍. ഓട്ടോമോട്ടീവ് നിര്‍മ്മാണ കമ്പനി എല്‍ നസര്‍ കമ്പനി ഉള്‍പ്പടെ മന്ത്രാലയത്തിന് കീഴിലുള്ള കമ്പനികളെ പുനഃസംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2019 പകുതി മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള സാധ്യതകള്‍ സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തി വരികയായിരുന്നു. ഇറക്കുമതി ചെയ്‍ത ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണയോട്ടം നാല് മാസത്തോളം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Verified by MonsterInsights