ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ നല്ലത് സ്വര്‍ണം..!!? പ്രിയം കൂടുന്നത് ഇക്കാരണത്താല്‍

കാലങ്ങളായി സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണ്ട് വരുന്നവരാണ് ഭൂരിഭാഗം പേരും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും ഗ്രാമീണ ജനതയ്ക്കും ഇടയില്‍ ആഡംബര വസ്തു എന്നതിലുപരിയായി ചെറിയ ചെറിയ സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി സൂക്ഷിക്കുന്ന പ്രവണതയുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വര്‍ധനവ് വന്നാല്‍ പോലും ഇത് പൂര്‍ണമായി അവസാനിക്കുന്ന സ്ഥിതിയുണ്ടാകാറില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

 

ഇത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) അടുത്തിടെ നടത്തിയ ഗാര്‍ഹിക സര്‍വേയിലെ കണ്ടെത്തലുകള്‍. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം ഇപ്പോഴും സ്വര്‍ണം ഒരു അവശ്യഘടകമാണെങ്കില്‍ പോലും മധ്യവര്‍ഗക്കാരായ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വര്‍ണം എന്നത് സുരക്ഷിതമായ നിക്ഷേപം തന്നെയാണ് എന്നാണ് ഇതില്‍ പറയുന്നത്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതായത് ഫിക്‌സഡ് ഡെപ്പോസിറ്റായി പണം സൂക്ഷിക്കുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. പണപ്പെരുപ്പ പ്രതിരോധവും ഹ്രസ്വകാലത്തേക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാലുള്ള ഉപയോഗവും എല്ലാം മുന്‍നിര്‍ത്തിയാണ് ഭൂരിഭാഗം പേരും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. നാണയപ്പെരുപ്പം തടയാന്‍ സ്വര്‍ണം വഹിക്കുന്ന പങ്ക് ഇത്തരക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ ഘടകമാണ്.

 

Verified by MonsterInsights