ഫ്രൈഡ് ചിക്കന്റെ പരസ്യം; നടി രശ്മിക മന്ദാനക്കെതിരെ വിമർശനം ഉയരുന്നത് എന്തുകൊണ്ട്

ഫ്രൈഡ് ചിക്കന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ നടി രശ്മിക മന്ദാനക്കെതിരെ രൂക്ഷവിമർശനവുമായി ഒരുവിഭാഗം. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ താൻ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു.

പ്രമുഖ ജങ്ക് ഫുഡ് ബ്രാൻഡിന്റെ ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന നടി‍യെയാണ് പരസ്യത്തിൽ കാണുന്നത്. നടിക്കെതിരെയുളള വിമർശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിട്ടുണ്ട്. കന്നഡക്കാർക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടമല്ലാത്തതെന്ന് മനസിലാക്കൂ. പലപ്പോഴും അവർ പറഞ്ഞ വാക്കുകൾ മാറ്റി പറയുന്നു- ഒരാളുടെ കമന്റ് ഇങ്ങനെ.