ഓൺലൈൻ അക്കൗണ്ടുകളിലേക്ക് ഉപയോക്താക്കൾക്ക് അധിക പണം ക്രെഡിറ്റ് ചെയ്ത നിരവധി സംഭവങ്ങൾ പതിവായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അത്തരമൊരു അപൂർവ അബദ്ധം കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിൾ പേയ്ക്കും സംഭവിച്ചു. നിരവധി ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ഡോളറുകൾ ക്രെഡിറ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തു. 10 ഡോളർ മുതൽ 1,000 ഡോളർ വരെയാണ് (ഏകദേശം 80,000 രൂപ) പലർക്കും ലഭിച്ചത്.
എന്നാൽ, സംഭവം സമൂഹ മാധ്യമങ്ങളിൽ വാർത്തയായതോടെ അധികമായി ദാനം നൽകിയ ഡോളർ ഗൂഗിൾ തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം, ചില ഉപയോക്താക്കൾ ഇതിനകം തന്നെ പണം കൈമാറ്റം ചെയ്യുകയോ ചെലവഴിക്കുകയോ ചെയ്തിരുന്നു. എന്നാൽ, ഈ പണം ഉപയോക്താക്കൾക്ക് ഉപയോഗിക്കാമെന്നും പിന്നീട് ഈടാക്കില്ലെന്നും ഗൂഗിൾ അറിയിച്ചു.