ഗൂഗിള്‍ പോഡ്കാസ്റ്റ് നിര്‍ത്തുന്നു.. ജൂണ്‍ 23 മുതല്‍ സേവനം ലഭിക്കില്ല.

ഗൂഗിള്‍ അടച്ചുപൂട്ടിയ സേവന പട്ടികയിലേക്ക് ഇനി പോഡ്കാസ്റ്റും. പോഡ്കാസ്റ്റ് ആപ്പില്‍ ജൂണ്‍ 23 മുതല്‍ സേവനം ലഭിക്കില്ല. ഗൂഗിള്‍ കിഴിഞ്ഞ വര്‍ഷം പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു. അതേസമയം സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതുമല്ലെങ്കില്‍ പോഡ്കാസ്റ്റ് സബ്‌സ്‌ക്രിപ്ഷന്‍ ലിസ്റ്റ് OPML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനും അവ മറ്റ് പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും. മൈഗ്രേഷന്‍ ടൂള്‍ ജൂലായ് 29 വരെ ലഭ്യമാകും. പക്ഷെ ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് എങ്ങനെ മാറാം എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് സബ്‌സ്‌ക്രിപ്ഷന്‍ മാറ്റാന്‍ വളരെ എളുപ്പമാണ്. മാറ്റുന്നതെങ്ങനെ എന്ന് അറിയുന്നതിന് മുന്നേ എന്താണ് യൂട്യൂബ് മ്യൂസിക്ക് എന്ന് ആദ്യം അറിഞ്ഞിരിക്കുക. ഇന്ത്യയില്‍ ഇപ്പോള്‍ നിരവധി മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങള്‍ ഉണ്ടെങ്കിലും യൂട്യൂബ് മ്യൂസിക്കിന്റെ വരവ് ഉപയോക്താക്കള്‍ക്ക് രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു. YouTube Music, സംഗീത വീഡിയോകള്‍, തത്സമയ കച്ചേരികള്‍, കവര്‍ ഗാനങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ലഭ്യമാണ്. 

ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റേണ്ടത് ഇങ്ങനെ

ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറന്നതിന് ശേഷം സ്‌ക്രീനിന്റെ മുകളില്‍ കാണുന്ന Export subscriptions ബട്ടന്‍ അമര്‍ത്തുക. Export to music എന്ന സെക്ഷന് താഴെയുള്ള Export ബട്ടന്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ യൂട്യൂബ് മ്യൂസിക് ഓപ്പണ്‍ ആകുന്നതാണ്. ശേഷം സബ്‌സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത് continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തേഡ് പാര്‍ട്ടി പോഡ്കാസ്റ്റ് ആയാണ് ഇവ യൂട്യൂബ് മ്യൂസിക് ലൈബ്രറിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് പകരമായി നേരെത്തെ സൂചിപ്പിച്ചത് പോലെ ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ നിന്ന് OPML ഫയലായി സബ്‌സ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള മറ്റൊരു പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാവുന്നതും ആണ്

Verified by MonsterInsights