മാനസിക ബുദ്ധിമുട്ടുകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ടെലി മനസ്. 14416, (BSNL) 18008914416 എന്ന ഫോൺ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. വൈകാരിക പ്രശ്‌നങ്ങൾ, പെരുമാറ്റ പ്രശ്‌നങ്ങൾ, ആത്മഹത്യ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, മാനസിക വിഷമതകൾ, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം ടെലി മനസിൽ ലഭ്യമാകും.
20 കൗൺസിലർമാരും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. ആദ്യഘട്ടമെന്ന നിലയിൽ 5 കൗൺസിലർമാരയാണ് നിയമിച്ചിട്ടുള്ളത്. എല്ലാവർക്കും മാനസികാരോഗ്യം ഉറപ്പു വരുത്തുന്നത്തിനായി, ‘മാനസികാരോഗ്യ പരിപാടി’ വഴി നേരിട്ടുളള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും