പുതിയതോ പഴയതോ ആയ ഐഫോണ്‍ 50,000 രൂപയോ അതിനു മുകളിലോ കൊടുത്ത് ഇപ്പോള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ ഏതാനുംമാസം കൂടെ കാത്തിരിക്കുന്നതായിരിക്കും ഉത്തമം. ആപ്പിള്‍ അടുത്ത കാലത്ത് കൊണ്ടുവന്നിട്ടുള്ളതിലേക്കുംവച്ച് ഏറ്റവും കരുത്തുറ്റ ഫീച്ചറായേക്കാം ‘ആപ്പിള്‍ ഇന്റലിജന്‍സ്’ എന്നറിയപ്പെടുന്ന, എഐ ശേഷി എന്ന് കരുതപ്പെടുന്നു. നിലവിലുള്ള ഫോണുകളില്‍ ഐഫോണ്‍ 15 പ്രോ സീരിസിനു മാത്രമെ ഇത് പ്രവര്‍ത്തിക്കാനാകൂ. അതു തന്നെ എങ്ങനെയായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, ആ മോഡലും ഇത്തരം ഒരു ഫീച്ചര്‍ മുന്നില്കണ്ട് നിര്‍മ്മിച്ചതല്ല.
ഐഫോണ്‍ 16 സീരിസില്‍ മുഴുവന്‍ എ18 ചിപ്പ്?
ഡിവൈസില്‍ തന്നെ (ഓണ്‍ ഡിവൈസ്) എഐ പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആപ്പിള്‍ ആദ്യമായി ഇറക്കുന്ന
സീരിസാണ് ഐഫോണ്‍ 16. ഈ സീരിസില്‍ കണ്ടേക്കും എന്നു കരുതുന്ന എല്ലാ മോഡലുകള്‍ക്കും അതായത് ഐഫോണ്‍ 16, 16 .16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് ഇവയ്‌ക്കെല്ലാം തങ്ങളുടെ ഏറ്റവും പുതിയതും, കരുത്തുറ്റതുമായ പ്രൊസസറായ എ18 തന്നെ നല്‍കിയേക്കുമെന്നാണ് പുതിയ വിവരം. ഇതേക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഈ ഫോണുകളുടെ ലീക്ക് ആയ ഇന്റേണല്‍ കോഡില്‍ നിന്ന് മനസിലാകുന്നത് എ18 തന്നെ ആണ് എന്നാണത്രെ.
ശരിയായിരിക്കാനാണ് സാധ്യത …
ഇപ്പോള്‍ വില്‍ക്കുന്ന ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് 15 പ്രോ സീരിസില്‍ ഉള്ള എ17 പ്രൊസസര്‍ അല്ല.. ഇത്തരം ഒരു നയമായിരുന്നു ആപ്പിള്‍ തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ പിന്തുടര്‍ന്നു വന്നത്. എന്നാല്‍,
ഇത്തവണ അതില്‍ നിന്നു വ്യതിചലിച്ചേക്കും. കാരണം ആപ്പിള്‍ ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന എഐ സംവിധാനം.കരുത്തുകാട്ടിയില്ലെങ്കില്‍ കമ്പനിയുടെ പേര് ചീത്തയാകും.
ആരാണ് ആ അഞ്ചാമന്‍?
ഐഫോണ്‍ 17.5 എന്ന സര്‍പ്രൈസ് മോഡല്‍. ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ ആണത്രെ. മുന്‍ എസ്ഇ മോഡലുകള്‍ക്കെല്ലാം .പഴകിയ ഡിസൈനുകളായിരുന്നു നല്‍കിവന്നത്. എന്നാല്‍, അഞ്ചാമനായി സെപ്റ്റംബറില്‍ അല്ലെങ്കില്‍ അതിനടുത്ത മാസങ്ങളില്‍ പുറത്തിറക്കാന്‍ പോകുന്ന അടുത്ത തലമുറ എസ്ഇ മോഡലിന് ഐഫോണ്‍ 14ന്റെ കെട്ടുംമട്ടുംഉണ്ടാകുമെന്നാണ് അഭ്യൂഹം. പ്രവര്‍ത്തിക്കുന്നത് എ16 ബയോണിക്കിലും ആകാം.