പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിൽ പലിശയായി മാത്രം 1.35 ലക്ഷം; ചെയ്യേണ്ടത്.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ ഉറപ്പുള്ള വരുമാനം നൽകുന്നവയാണ് സ്ഥിര നിക്ഷേപങ്ങൾ. കുറഞ്ഞ കാലയളവിനുള്ളിൽ നല്ലൊരു തുക സമ്പാദ്യമായി നേടാമെന്നതിനാലാണ് പലരും എഫ്ഡികൾ തിരഞ്ഞെടുക്കുന്നത്. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മുതിർന്ന പൗരൻമാരുടെ എഫ്ഡികൾ തിരഞ്ഞെടുക്കുന്നു. നിരവധി ബാങ്കുകളും, ബാങ്കിങ് ഇതര സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുകളും വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.പോസ്റ്റ് ഓഫീസ് എഫ്ഡി നാഷണൽ സേവിങ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി) എന്നും അറിയപ്പെടുന്നു. ഈ സ്കീം 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷ കാലയളവിലുള്ള എഫ്ഡികൾ നൽകുന്നുണ്ട്. അഞ്ച് വർഷത്തെ എഫ്ഡിയിൽ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി ആനുകൂല്യങ്ങളും ലഭിക്കും. ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടിലൂടെയോ (3 മുതിർന്നവർ വരെ) എഫ്ഡിയിൽ അംഗമാകാം. പലിശ വർഷം തോറും ലഭിക്കും. പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 ആണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

1 വർഷത്തെ എഫ്ഡി നിക്ഷേപങ്ങൾ ഒരു വർഷത്തെ എഫ്ഡി സ്കീമിലെ പലിശ നിരക്ക് 6.9 ശതമാനമാണ്. 1 ലക്ഷം നിക്ഷേപിച്ചാൽ 7081 രൂപയടക്കം 1,07,081 രൂപ തിരികെ കിട്ടും. 2 ലക്ഷം നിക്ഷേപിച്ചാൽ 14,161 രൂപ പലിശയടക്കം 2,14,161 രൂപയാണ് കിട്ടുക. 3 ലക്ഷം നിക്ഷേപിച്ചാൽ 21,242 രൂപ പലിശ ഉൾപ്പെടെ കാലാവധി പൂർത്തിയാകുമ്പോൾ 3,21,242 രൂപ കയ്യിൽ കിട്ടും.

2 വർഷത്തെ എഫ്ഡി നിക്ഷേപങ്ങൾ രണ്ടു വർഷ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.0 ശതമാനമാണ്. 1 ലക്ഷം നിക്ഷേപിച്ചാൽ 14,888 രൂപ പലിശയടക്കം 1,14,888 രൂപ തിരികെ കിട്ടും. 2 ലക്ഷം നിക്ഷേപിച്ചാൽ 29,776 രൂപ പലിയ അടക്കം 2,29,776 രൂപ ലഭിക്കും. 3 ലക്ഷം നിക്ഷേപിച്ചാൽ 44,665 രൂപ പലിശയടക്കം കിട്ടുക 3,44,665 രൂപയാണ്.
3 വർഷത്തെ എഫ്ഡി നിക്ഷേപങ്ങൾ മൂന്നു വർഷത്തെ എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.1 ശതമാനമാണ്. 1 ലക്ഷം നിക്ഷേപിച്ചാൽ പലിശയായി 23,508 രൂപയും, കാലാവധി പൂർത്തിയാകുമ്പോൾ 1,23,508 രൂപയും കയ്യിൽ കിട്ടും. 2 ലക്ഷം നിക്ഷേപിച്ചാൽ 47,015 രൂപ പലിശയടക്കം കിട്ടുന്നത് 2,47,015 രൂപയാണ്. 3 ലക്ഷം നിക്ഷേപിച്ചാൽ 70,523 രൂപ പലിശയുൾപ്പെടെ 3,70,523 രൂപ കിട്ടും. 5 വർഷത്തെ എഫ്ഡി നിക്ഷേപങ്ങൾ അഞ്ചു വർഷത്തെ എഫ്ഡി നിക്ഷേപങ്ങൾക്ക് 7.5 ശതമാനമാണ് പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 1 ലക്ഷം നിക്ഷേപിച്ചാൽ 44,995 രൂപ പലിശയടക്കം 1,44,995 രൂപയാണ് കിട്ടുക. 2 ലക്ഷം നിക്ഷേപിച്ചാൽ 89,990 രൂപ പലിയടക്കം 2,89,990 രൂപ കിട്ടും. 3 ലക്ഷം നിക്ഷേപിച്ചാൽ 1,34,984 പലിശയടക്കം 4,34,984 രൂപ ലഭിക്കും.

l

Verified by MonsterInsights