ഐ.ടി.ബി.പി സേനയിലേക്ക് ഹെഡ്‌കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; 112 ഒഴിവുകള്‍; ഇന്ത്യയിലും വിദേശത്തും നിയമനം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി (ഐ.ടി.ബി.പി) പൊലിസ് സേനയില്‍ റിക്രൂട്ട്‌മെന്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (എജ്യുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സിലര്‍) തസ്തികയില്‍ നിയമനമാണ് നടക്കുക. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് ഗ്രൂപ്പ് C നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍പെടുന്ന തസ്തികയാണിത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 5 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ താഴെ, 

തസ്തിക & ഒഴിവ്

ഐ.ടി.ബി.പി പൊലിസ് സേനയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 112. 

പുരുഷന്‍മാര്‍ 96, വനിതകള്‍ 16 ഒഴിവുകളാണുള്ളത്. എസ്.സി, എസ്.ടി, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ടായിരിക്കും

പ്രായപരിധി

20-25 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

ശമ്പളം

25500 രൂപ മുതല്‍ 81,100 രൂപ വരെ. 
യോഗ്യത
സൈക്കോളജി ഒരു വിഷയമായി അംഗീകൃത സര്‍വകലാശാല ബിരുദം. 
അല്ലെങ്കില്‍ ബിരുദവും ബി.എഡും. 
മറ്റ് വിവരങ്ങള്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യാന്‍ ബാധ്യസ്ഥരായിരിക്കും. 10 ശതമാനം ഒഴിവുകള്‍ വിമുക്ത ഭടന്‍മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നും. 
കായിക ക്ഷമത പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. 
 
അപേക്ഷ ഫീസ്
 
 
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല. 
Verified by MonsterInsights