ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവുമാരുടെ 1,036 ഒഴിവിലേക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 136 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
എക്സിക്യുട്ടീവിന്റെ ഒഴിവ് കരാറടിസ്ഥാനത്തിലാണ്. നിയമനം രാജ്യത്ത് എവിടെയുമാവാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. എക്സിക്യുട്ടീവിന്റെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രമുണ് എക്സിക്യുട്ടീവ് ഒഴിവ്: ജനറൽ-451, എസ്.സി.-160, എസ്.ടി.-67, ഒ.ബി.സി.-255, ഇ.ഡബ്ല്യു.എസ്.-103, ഭിന്നശേഷിക്കാർ-10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനുമുള്ള ഒഴിവ്. തുടക്കത്തിൽ ഒരുവർഷത്തേക്കായിരിക്കും കരാർ. പിന്നീട്, രണ്ടുവർഷത്തേക്കുകൂടി ദീർഘിപ്പിക്കാം. മൂന്നുവർഷത്തെ നിയമനം തൃപ്തികരമായി പൂർത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് വരുമ്പോൾ പരിഗണിക്കും.
ശമ്പളം: ഒന്നാംവർഷം 29,000 രൂപ, രണ്ടാംവർഷം 31,000 രൂപ, മൂന്നാംവർഷം 34,000 രൂപ.
പ്രായം: 20-25 വയസ്സ്. അപേക്ഷകർ 1998 മേയ് രണ്ടിനും 2003 മേയ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളുമുൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ ബിരുദം. 2023 മേയ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക
ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 200 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കണം.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ടെസ്റ്റുണ്ടാവും. 200 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. ആകെ 200 ചോദ്യങ്ങളുണ്ടാവും. ഓരോ ഉത്തരത്തിനും ഓരോ മാർക്ക് വീതം. 200 മാർക്കിനായിരിക്കും പരീക്ഷ. റീസണിങ്, ഡേറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ (60 മാർക്ക്), ഇംഗ്ലീഷ് ലാംഗ്വേജ് (40 മാർക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (40 മാർക്ക്), ജനറൽ/ഇക്കോണമി/ബാങ്കിങ് അവയർനെസ്/കംപ്യൂട്ടർ/ഐ.ടി. (60) എന്നിവയാണ് വിഷയങ്ങൾ. ഇംഗ്ലീഷ് ലാംഗ്വേജ് ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. ഓരോ വിഷയത്തിലും നിശ്ചിത മാർക്ക് നേടണം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും.
പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാവും. ജൂലായ് രണ്ടിന് പരീക്ഷ നടത്താനാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങൾ www.idbibank.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 7.
സ്പെഷ്യലിസ്റ്റ് ഓഫീസർ – മാനേജർ-84, അസിസ്റ്റന്റ് ജനറൽ മാനേജർ-46, ഡെപ്യൂട്ടി ജനറൽ മാനേജർ-6 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓഡിറ്റ് (ഇൻഫർമേഷൻ സിസ്റ്റം), കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് പ്ലാനിങ് (സി.എസ്.പി.ഡി.), റിസ്ക് മാനേജ്മെന്റ്, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്, ട്രഷറി, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്സ് (പ്രെമിസസ്), സെക്യൂരിറ്റി, ലീഗൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ്, കോർപ്പറേറ്റ് ക്രെഡിറ്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം.
യോഗ്യത: ബിരുദം/ബിരുദാനന്തരബിരുദം/സി.എ. ആണ് യോഗ്യത. മാനേജർക്ക് നാലുവർഷത്തെയും അസിസ്റ്റന്റ് ജനറൽ മാനേജർക്ക് ഏഴുവർഷത്തെയും ഡെപ്യൂട്ടി ജനറൽ മാനേജർക്ക് പത്തുവർഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായം: മാനേജർ; 25-35, അസിസ്റ്റന്റ് ജനറൽ മാനേജർ; 28-40, ഡെപ്യൂട്ടി ജനറൽ മാനേജർ; 35-45 (അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)
.ഫീസ്: 1,000 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 200 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കണം.വിശദവിവരങ്ങൾ www.idbibank.inഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി: ജൂൺ 15.