ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സേനയിലേക്ക് ജോലി നേടാന്‍ അവസരം. ഐടിബിപി ഇപ്പോള്‍
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്), ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ആകെ 51 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 22 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്), ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്ക്) തസ്തികകളില്‍ നിയമനം. ആകെ 51 ഒഴിവുകള്‍.
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) – 07 ഒഴിവുകള്‍. കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) = 44 ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 69,700 രൂപ വരെ ശമ്പളമായി ലഭിക്കും.
.
പ്രായപരിധി
ഹെഡ് കോണ്‍സ്റ്റബിള്‍= 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ = 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
രണ്ട് തസ്തികകളിലും
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഹെഡ് കോണ്‍സ്റ്റബിള്‍
പ്ലസ് ടു വിജയം. കൂടെ, Certificate in Motor Mechanic from a recognised institution or Industrial Training Institute (ITI) with Minimum 03 years practical experience in the trade in a reputed workshop or Minimum 03 years Diploma in Automobile Engineering.
കോണ്‍സ്റ്റബിള്‍
പത്താം ക്ലാസ് വിജയം. കൂടെ, Industrial Training Institute (ITI) certificate in Concerned trade from a recognised Institution; or
Three years experience in respective trade from a recognized firm.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, പിഡബ്ല്യൂബിഡിക്കാര്‍ക്ക് പരീക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജനുവരി 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.