ഇന്ത്യ G20 അദ്ധ്യക്ഷ പദവിയിൽ; നൂറ് സംരക്ഷിത സ്മാരകങ്ങളിൽ G20 ലോ​ഗോ പ്രദർശിപ്പിക്കും

ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മാന്ദ്യം, രാജ്യങ്ങളുടെ കടബാധ്യത, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക എന്ന കാര്യത്തിലാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

യുനെസ്‌കോ അം​ഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സംരക്ഷിത സ്മാരകങ്ങളിൽ ഡിസംബർ 1 മുതൽ ജി20 ലോഗോ പ്രദർശിപ്പിക്കും. ഹുമയൂണിന്റെ ശവകുടീരം, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ബീഹാറിലെ ഷേർഷാ സൂരിയുടെ ശവകുടീരം, കൊൽക്കത്തയിലെ മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, ​ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയും, ലേഡി ഓഫ് റോസറി ചർച്ചും, ടിപ്പു സുൽത്താൻ കൊട്ടാരം, കർണാടകയിലെ ഗോൾഗുംബസ്, സാഞ്ചി ബുദ്ധ സ്മാരകങ്ങൾ. മധ്യപ്രദേശിലെ ഗാവ്ലിയോർ കോട്ട എന്നിവയെല്ലാം ഈ നൂറ് സ്മാകരങ്ങളിൽ പെടുന്നു. ഇതിൽ ഭൂരിഭാ​ഗം പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.

ജില്ലാ മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിങ്സ് ഗിരീഷ് , ജില്ലാ പ്രൊബേഷൻ ഓഫീസർ ജാബിർ, ജില്ലാ കോർഡിനേറ്റർ നാഷണൽ ട്രസ്റ്റ് എൽഎൽസി വി.ഫസ്ന, റീജിയണൽ ഡയറക്ടർ പ്രോഗ്രാം കെ.എസ്.എസ്.എം ഡോ. സൗമ്യ, കെ.എസ്.എസ്.എം പോഗ്രാം കോർഡിനേറ്റർ റിയാസ്, ജില്ലാ മെഡിക്കൽ  ഓഫീസ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. വൊക്കേഷണൽ ട്രെയിനിങ് സെന്റർ സൂപ്പർവൈസർ രാധിക സ്വാഗതവും മഹത്മാ ഗാന്ധി നാഷണൽ ഫെല്ലോ അതുൽ മുരളീധരൻ നന്ദിയും പറഞ്ഞു.

Verified by MonsterInsights