ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാലയാകാൻ ലിം​ഗൺ യൂണിവേഴ്സിറ്റി; യുജിസിക്ക് അപേക്ഷ സമർപ്പിച്ചു

രാജ്യത്തെ ആദ്യത്തെ വിദേശ സർവകലാശാല ആരംഭിക്കാനൊരുങ്ങി മലേഷ്യയിലെ ലിം​ഗൺ യൂണിവേഴ്സിറ്റി. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടിയുള്ള അപേക്ഷ യുജിസിക്ക് സമർപ്പിച്ചു. സർവകലാശാല സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കുന്നതിനായി അഞ്ചം​ഗ സമിതിയെ കമ്മീഷൻ നിയോ​ഗിച്ചിട്ടുണ്ട്. കാമ്പസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ലിം​ഗൺ യൂണിവേഴ്സിറ്റിക്ക് കൈമാറുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തെലങ്കാനയിൽ രാജ്യത്തെ ആദ്യ വിദേശ സർവകലാശ തുടങ്ങാൻ ലിം​ഗൺ യൂണിവേഴ്സിറ്റി താത്പര്യം പ്രകടിപ്പിച്ചതായും ഇതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷന് അപേക്ഷ സമർപ്പിച്ചതായും കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ അറിയിച്ചു. വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി യുജിസി പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഏതാനും വിദേശ സർവകാലാശാലകൾ ലോ​ഗിൻ ചെയ്തിട്ടുണ്ട്. മലേഷ്യയിലെ ലിം​ഗൺ യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ വിദേശ സർവകാശാലകൾക്ക് ഇന്ത്യയിൽ തുടക്കം കുറിക്കാൻ യുജിസി പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. യുജിസി അനുമതിയോടെ വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ ആരംഭിക്കുകയോ രണ്ട് സർവകലാശാലകൾക്ക് ഒരുമിച്ച് സഹകരണത്തോടെ രാജ്യത്ത് പ്രവർത്തിക്കുകയോ ചെയ്യാം. ലിം​ഗൺ യൂണിവേഴ്സിറ്റി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ചം​ഗ സമിതിയുമായി ചർച്ച ചെയ്ത് അറിയിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights