റെയില്‍വേയില്‍ ജോലി വേണോ? പത്താംക്ലാസുകാർക്കും അവസരം, കേരളത്തില്‍ മാത്രം 415 ഒഴിവ്

അപ്രൻ്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദക്ഷിണ റെയിൽവെ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ sr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 2860 ലേറെ ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവി ഷനുകളിലാണ് അവസരം. 1 മുതൽ 2 വർഷത്തെ പരിശീലനമുണ്ടായിരിക്കും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ: സയൻസ്, മാത്സ് പഠിച്ച് 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് വിജയം
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർ പെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെ യിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ): 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെ ട്ട ട്രേഡിൽ ഐടിഐ കോഴ്‌സ് ജയം.

വയർമാൻ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, വയർമാൻ, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ കോഴ്‌സ് ജയം.

പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മ‌ിനിസ്ട്രേഷൻ അസിസ്‌റ്റന്റ് (PASAA): 50% മാർക്കോടെ പത്താം ക്ലാസ് ജയം, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് ട്രേഡിൽ എൻടിസി.

ഇൻഫർമേഷൻ ആൻഡ് കമ്യൂണി ക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയി ന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെ ട്ട ട്രേഡിൽ ഐടിഐ കോഴ്‌സ് ജയം.

SSA (സ്റ്റെനോഗ്രാഫർ ആന്‍ഡ് സെക്രട്ടേറിയൽ അസിസ്‌റ്റൻ്റ): 50% മാർ ക്കോടെ പത്താം ക്ലാസ് ജയം, ഐടിഐ കോഴ്സ് ജയം. (സ്റ്റെനോഗ്രഫി-ഇംഗ്ലി ഷ്, സെക്രട്ടേറിയൽ പ്രാക്ടീസ്). യോഗ്യത സംബന്ധിച്ച വിശദവിവര ങ്ങൾക്ക് വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻ സിവിടി/എസ്‌സിവിടി നൽകിയതാകണം.

പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട. ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/ പോളിടെക്നിക്/ റെയിൽവേയിൽ അപ്ര ന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ലെന്നും റെയില്‍വേ അറിയിക്കുന്നു.

15 മുതല്‍ 24 വരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും. ചട്ടപ്രകാരമുള്ള സ്റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷിക്കുന്നതിന് 100 ഫീസ് നല്‍കണം. സർവീസ് ചാർജും ഉണ്ടായിരിക്കും. ഇത് ഓണ്‍ലൈനായി അടയ്ക്കണം. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകള്‍ക്കും ഫീസില്ല. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights