ഇന്ന് ചാറ്റൽമഴ സാധ്യത ഈ ജില്ലകളിൽ മാത്രം; വടക്കൻ ജില്ലകളിൽ ചൂട് ഉയരും.

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 15, തിങ്കൾ) പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴയിലും എറണാകുളത്തും തൃശ്ശൂരിലും ചാറ്റൽമഴ ലഭിക്കും. മറ്റിടങ്ങളിലൊന്നും മഴസാധ്യതയില്ല.പാലക്കാട് ജില്ലകളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. 14 മുതൽ 17 വരെ ഉയർന്ന താപനില 39°C വരെ ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത് ഇവിടങ്ങളിലാണ്. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ചൂട് കൂടും. താപനില 38°C വരെ ഉയരാനിടയുണ്ട്. പത്തനംതിട്ട, കാസറഗോഡ് ജില്ലകളിൽ 37°C വരെ ചൂട് ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.

Verified by MonsterInsights