മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. വ്യവസായം, വ്യാപാരം എന്നീ മോഖലകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ലക്ഷ്യം നേടിയെടുക്കുക. തൊഴില്‍രംഗത്ത് സുപ്രധാനമായ കരാറുകള്‍ ഉണ്ടാകും.
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കും. വിവിധ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. പേപ്പര്‍ വര്‍ക്കുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. ബുദ്ധിപരമായ തീരുമാനം എടുക്കുക. അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കുക.
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ തൊഴില്‍ അന്തരീക്ഷം മികച്ചതായിരിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നിങ്ങള്‍ ചേരും. നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ചിന്തകൾ വളരുന്നത് ബിസിനസ്സിലെ നല്ല ലാഭത്തിന്റെ അടയാളമാണ്. മത്സരം വര്‍ദ്ധിക്കും. അവസരങ്ങള്‍ ലഭിക്കും.
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വൈകാരികതയും അശ്രദ്ധയും ഒഴിവാക്കുക. സ്വാര്‍ത്ഥതയും അഹംഭാവവും നല്ലതല്ല. ശാന്തത പാലിക്കാനും നിയമങ്ങള്‍ അനുസരിക്കാനും ശ്രമിക്കുക. നിങ്ങളുടെ ലാഭം ശരാശരി ആയിരിക്കും.
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ജോലിസ്ഥലത്ത് ആത്മവിശ്വാസം നിലനിര്‍ത്തും. ഒരു തരത്തിലുള്ള അപവാദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കരുത്. ലാഭം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നിങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കും. പ്രൊഫഷണല്‍ ആക്ടിവിസം നിലനിര്‍ത്തും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ അഭിപ്രായം പറയാന്‍ മടിക്കേണ്ട ആവശ്യമില്ല.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കരിയറും ബിസിനസും നിങ്ങള്‍ക്ക് അനുകൂലമാണ്. പണം വര്‍ദ്ധിക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. നിങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ സഹായം ലഭിക്കും. പ്രണയബന്ധങ്ങള്‍ ശക്തമാകും. വിശ്വാസ്യതയും സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിക്കും. വ്യക്തിപരമായ വിജയങ്ങള്‍ വര്‍ദ്ധിക്കും.
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന ജോലിയാകും നിങ്ങളുടേത്. ലാഭം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. പുതിയ രീതികള്‍ സ്വീകരിക്കും. നവീകരണ പദ്ധതികള്‍ വിജയിക്കും. ശക്തി വര്‍ദ്ധിക്കും. വ്യാപാര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകും. നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിയമപരമായ കാര്യങ്ങളില്‍ ക്ഷമ കാണിക്കുക. റിസ്‌ക് എടുക്കരുത്, വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലി നിലയ്ക്കാന്‍ സാധ്യതയുണ്ട്. ഇടപാടുകളില്‍ അലംഭാവം കാണിക്കരുത്.
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൂമി സംബന്ധമായ ഇടപാടുകള്‍ കരാറുകളിലെത്തും. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആവശ്യമായ ഉപദേശം സ്വീകരിക്കുക. വ്യാപാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക. ലാഭം വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. നിങ്ങള്‍ക്ക് ചുറ്റും വിജയത്തിന്റെ സൂചനകളാണ് ഉളളത്. മത്സര പരീക്ഷകളിൽ നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ഭാവിയിലേക്കുള്ള പദ്ധതികള്‍ ഫലവത്താകും. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാവരുടെയും ഇടയില്‍ സഹകരണ മനോഭാവം ഉണ്ടാകും. തൊഴില്‍രംഗത്ത് സജീവമാകും.
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും സഹകരണവും സ്വീകരിക്കുക. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. അച്ചടക്കം വര്‍ദ്ധിപ്പിക്കുക. ജീവിതത്തില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിയിലെ വേഗത നല്ലതാണ്. ആകര്‍ഷകമായ അവസരങ്ങള്‍ ലഭ്യമാകും.
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഉന്നതരുടെ ഉപദേശം സ്വീകരിക്കുക. കടം കൊടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. നിര്‍മ്മാണ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക.