IPL 2023: മുംബൈ- റോയല്‍സ് മാച്ച് ഒത്തുകളി! നാലു തെളിവുകള്‍? ഹോള്‍ഡര്‍ക്കും പങ്ക്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോല്‍സിനെതിരേ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലിലെ 1000ാമത്തെ മാച്ചെന്ന നിലയില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇത്. 212റണ്‍സിന്‍റെ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് റോയല്‍സ് പരാജയത്തിലേക്കു വീണത്.

IPL 2023: എങ്ങനെ ഇത്രയും കൂള്‍? കാരണം ധോണിയുടെ ആ ഉപദേശം, വെളിപ്പെടുത്തി ഹാര്‍ദിക്
മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരുപാട് സംഭവ വികാസങ്ങളാല്‍ സമ്പന്നമായിരുന്നു ഈ മല്‍സരം. റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ കന്നി സെഞ്ച്വറിയും സൂര്യകുമാര്‍ യാദവിന്റെയും ടിം ഡേവിഡിന്റെയും ഇടിവെട്ട് ഇന്നിങ്‌സുകളും സന്ദീപ് ശര്‍മയുടെ വണ്ടര്‍ ക്യാച്ചുമെല്ലാം കളിയിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.

എന്നാല്‍ അംപയറുടെ ഭാഗത്തു നിന്നും ചില പിഴവുകളും രോഹിത് ശര്‍മയുടെയും ജയ്‌സ്വാളിന്റെയുമെല്ലാം സംശയാസ്പദമായ പുററത്താവലുമെല്ലാം മല്‍സരത്തിന്റെ നിറം കെടുത്തുകയും ചെയ്തു. ഇതിനിടെ മല്‍സരം ഒത്തുകളിയാണെന്ന് ആരോപണവുമായി ഒരു വിഭാഗം ആരാധകരും രംഗത്തു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാണ് ചില കാരണങ്ങള്‍ നിരത്തി മല്‍സരം ഒത്തുകളി തന്നെയാണെന്നു സമര്‍ഥിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നത്.

 

രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 20ാം ഓവറിലാണ് പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. മുംബൈയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു. ഹോള്‍ഡറെയായിരുന്നു നിര്‍ണായക ഓവര്‍ സഞ്ജു ഏല്‍പ്പിച്ചത്. പക്ഷെ വെറും മൂന്നു ബോള്‍ കൊണ്ട് അദ്ദേഹം കളി തന്നെ തീര്‍ത്തു. ആദ്യത്തെ മൂന്നു ബോളിലും ടിം ഡേവിഡ് സിക്‌സര്‍ പറത്തിയതോടെ റോയല്‍സ് സ്തബ്ധരാവുകയായിരുന്നു. മൂന്നു ബോളുകളും ഫുള്‍ ടോസായിരുന്നു. യോര്‍ക്കറിനായുളള ഹോള്‍ഡറുടെ ശ്രമം ദുരന്തമാവുകയായിരുന്നു. എല്ലാം ഡേവിഡ് അടിച്ച് പറത്തുകയും ചെയ്തു.

IPL 2023: റോയല്‍സിനെ പേടിക്കണം, ആരെയും തോല്‍പ്പിക്കും! എങ്ങനെ അവര്‍ അടിമുടി മാറി?
ജേസണ്‍ ഹോള്‍ഡര്‍ മനപ്പൂര്‍വ്വം മൂന്നു സിക്‌സറുകളെറിഞ്ഞ് മുംെൈബയെ വിജയിപ്പിക്കുകയായിരുന്നെന്നും ഒത്തുകളി തന്നെയാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിന്റെ ആരോപണം. ടിം ഡേവിഡിനെപ്പോലെയൊരു ബാറ്റര്‍ക്കു പരിചയസമ്പന്നായ ജേസണ്‍ ഹോള്‍ഡര്‍ തുടരെ മൂന്നു ഫുള്‍ ടോസുകള്‍ എറിഞ്ഞത് സംശയകരമാണ്. ഒത്തുകളി തന്നെയാണ് നടന്നിരിക്കുന്നതെന്നു തോന്നുന്നു. ജേസണ്‍ ഹോള്‍ഡര്‍ എങ്ങനെയാണ് തുടര്‍ച്ചയായി മൂന്നു ഫുള്‍ ടോസുകള്‍ എറിഞ്ഞതെന്നു ഇപ്പോഴും അദ്ഭുതം തോന്നുകയാണ്.

വിജയത്തിനു വേണ്ടി അദ്ദേഹം ശ്രമിച്ചതു പോലുമില്ല. 1000ാമത്തെ ഐപിഎല്‍ മല്‍സരം ഒത്തുകളി? മുംബൈ- രാജസ്ഥാന്‍ മല്‍സരം ഒത്തുകളിയെന്നുറപ്പാണ്. അംപയര്‍ നോ ബോളിന്റെ കാര്യത്തില്‍ തെറ്റായ തീരുമാനമെടുത്തതാണ് ആദ്യത്തെ കാരണം. രണ്ടാമത്തേത് ടിം ഡേവിഡിനെതിരേ ജേസണ്‍ ഹോള്‍ഡര്‍ മൂന്നു നോ ബോളുകളെറിഞ്ഞതാണ്. ഹോള്‍ഡറുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്.

അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിക്കവെ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ ജേസണ്‍ ഹോള്‍ഡര്‍ ഫുള്‍ ടോസുകളും ലെങ്ത് ബോളുകളുമെറിയുന്നു. തിരക്കഥ എല്ലാം പറയുന്നു. ഒത്തുകളിയാണ്, തിരക്കഥ ലീഗായി ഇതു മാറിയിരിക്കുകയാണ്. മുംബൈ- റോയല്‍സ് മല്‍സരം ഒത്തുകളിയാണെന്നു നാലു ചിത്രങ്ങള്‍ തെളിയിക്കുന്നു.

ആദ്യത്തേത് റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെതിരേ തേര്‍ഡ് അംപയര്‍
ഔട്ട് നല്‍കിയ നോ ബോള്‍. രണ്ടാമത്തേത് ഡഗൗട്ടില്‍ വച്ച് രോഹിത് ശര്‍മയും അംപയറും തമ്മില്‍ സംസാരിക്കുന്നു. മൂന്നാമത്തേത് കളി തോറ്റിട്ടും ജേസണ്‍ ഹോള്‍ഡര്‍ നിരാശ പ്രകടിപ്പിക്കാതെ വളരെ ശാന്തനായി കാണപ്പെട്ടുവെന്നതാണ്. നാലാമത്തേത് ഈ മല്‍സരത്തില്‍ അംപയറും മുംബൈ താരവും ധരിച്ചത് ഒരേ ഷൂവാണ് എന്നതാണെന്നും ആരാധകര്‍ ആരോപിക്കുന്നു.

IPL 2023: ഗംഭീറിനെ കോലി പൊട്ടിച്ചേനെ! ‘ചാടിവീണ്’ മിശ്ര തടുത്തു, വീഡിയോ

IPL 2023: വെങ്കിയേക്കാള്‍ വലിയ ഫ്രോഡ്, സുയാഷിന്റെ ശാപം! ഡിക്കെയില്ലാതെ എന്ത് റണ്ണൗട്ട്

IPL 2023: സഞ്ജു ഇന്ത്യന്‍ ടീമിലെത്തും! ലഖ്‌നൗ കപ്പുമടിക്കും; രാഹുലിന്റെ പരിക്ക് അനുഗ്രഹം
IPL 2023: റോയല്‍സിന് പ്ലേഓഫ് സിംപിളല്ല! ഇനി 5 കളി, മൂന്ന് പേര്‍ ക്ലിക്കായില്ലെങ്കില്‍ ഔട്ട്
IPL 2023: മിന്നിച്ച് ബൗളര്‍മാര്‍, ലഖ്‌നൗവിനെ എറിഞ്ഞിട്ട് ആര്‍സിബി- തകര്‍പ്പന്‍ ജയം
IPL 2023: രോഹിത് ഫാന്‍സ് കരച്ചില്‍ നിര്‍ത്തൂ.. സഞ്ജുവിന് പങ്കില്ല, അത് ബൗള്‍ഡ് തന്നെ! വീഡിയോ
IPL 2023: ആ വിക്കറ്റ് പ്രതീക്ഷ നല്‍കി, കളി കൈവിട്ടത് എവിടെയെന്ന് പറഞ്ഞ് സഞ്ജു
IPL 2023: തോല്‍വിക്ക് ഉത്തരവാദി സഞ്ജു തന്നെ! കാണിച്ചത് വലിയ മണ്ടത്തരങ്ങള്‍

Verified by MonsterInsights