IPL Schedule 2023 | ഐപിഎല്‍ മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎൽ‌ 2023ന് ആരംഭിക്കുക. മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവും. മെയ് 28ന് ഐപിഎല്‍ കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയമാവും വേദിയാവുക.

ആകെ 70 ലീഗ് മത്സരങ്ങള്‍ നടക്കും. ഇതില്‍ 18 ദിനങ്ങളില്‍ രണ്ട് മത്സരം വീതമുണ്ട്. ലീഗ് ഘട്ടത്തില്‍ എല്ലാ ടീമികളും ഏഴ് വീതം ഹോം, എവേ മത്സരങ്ങള്‍ കളിക്കും. മെയ് 21ഓടെ ലീഗ് ഘട്ടം അവസാനിക്കും.

Verified by MonsterInsights