- ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യ ചാണക്യൻ.
- ഒരു മികച്ച ഉപദേശകൻ കൂടിയായിരുന്നു ആചാര്യ ചാണക്യൻ .
- മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമർശിക്കുന്ന ഒരു നീതിശാസ്ത്രം ചാണക്യൻ രചിച്ചിട്ടുണ്ട് . അന്യന്റെ മുതലിനോടുള്ള മനുഷ്യന്റെ ആഗ്രഹത്തെക്കുറിച്ചും ചാണക്യൻ വ്യക്തമാക്കുന്നു . അത് നിങ്ങളെ നാശത്തിലേക്ക് എത്തിക്കും .
- അത്യാഗ്രഹമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കൊണ്ട് നിറയുന്നു എന്നും ചാണക്യൻ പറയുന്നു . എപ്പോഴും ഉള്ളത് കൊണ്ട് സംതൃപ്തി നേടുകയും ആവശ്യമുള്ളത് കഠിനാദ്ധാനത്തിലൂടെ സമ്പാദിക്കുകയും ചെയ്യുക എന്നാണ് ചാണക്യൻ പറയുന്നത് .
- മറ്റൊരാളുടെ സമ്പത്തിനെ ആഗ്രഹിക്കുന്നവർ പലപ്പോഴും അപകടകരമായ പല സാഹചര്യങ്ങളിലേക്കും എടുത്ത് ചാടാം . അത്യാഗ്രഹമുള്ള വ്യക്തികൾ പലപ്പോഴും ഉത്കണ്ഠയിലേക്കും ആശങ്കയിലേക്കും മനസിനെ കൊണ്ട് ചെന്നെത്തിക്കുന്നു . എപ്പോഴും സ്വന്തമായി അധാനിച്ചുണ്ടാക്കുന്നതിന്റെ ഫലം മാത്രം അനുഭവിക്കുക . കുറുക്ക് വഴികളിലൂടെ തേടുന്ന ഒരു കാര്യവും നിങ്ങൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ നൽകുന്നില്ല .