ഇലഞ്ഞി :കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജലവിഭവവകുപ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പരിതിയിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷനിൽ visat എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിതത്തിന് തുടക്കമിട്ടു. അതിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടിയിൽ ശ്രീ സാബു തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി, പിറവം ഉൽഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു. Visat ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്ടുറ്റിഷൻസ് ഡയറക്ടർ റിട്ട. വിംഗ്. കമൻഡർ പ്രമോദ് നായർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷാജി ആറ്റുപുറം, സിവിൽ എഞ്ചിനീയറിംഗ് വകുപ്പുമേധാവി ടിമി തോമസ് എന്നിവർ പങ്കെടുത്തു.