ജില്ലകളിലെ ഒട്ടേറെ ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്.

ഒരു ജോലിക്കായുള്ള പ്രയത്നത്തിലാണോ? ജില്ലകളിലെ ഒട്ടേറെ ഒഴിവുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. അധ്യാപകർ, തെറപ്പി.സ്റ്റ്, ഫാർമസിസ്റ്റ്, മേട്രൺ ഉൾപ്പെടെയുള്ള ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം.

ആലപ്പുഴ

ഗവ.ടിഡി മെഡിക്കല്‍ കോളജിലെ അനസ്തീസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറുടെ 4ഒഴിവ്. കരാര്‍ നിയമനം. 

യോഗ്യത: എംഎസ്/ഡിഎന്‍ബി, 3 വര്‍ഷ അധ്യാപക പരിചയം, മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷൻ. അഭിമുഖം ജൂലൈ 26 നു 11ന്.

എറണാകുളം


തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ആയുര്‍വേദ തെറപ്പിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. ഡിഎഎംഇ നൽകുന്ന ആയുര്‍വേദ തെറപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായം: 50 നു താഴെ. അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിനു 11 ന് ആശുപത്രി ഓഫിസില്‍ ഹാജരാകുക. 0484–2777489, 2776

മലപ്പുറം

താനൂർ സിഎച്ച്എംകെഎം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്.അഭിമുഖം ജൂലൈ 26 നു 10 ന്. യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളജ് വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ ഹാജരാകുക

കണ്ണൂർ

ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ് നിയമനം. ദിവസവേതന നിയമനം. അഭിമുഖം ജൂലൈ 24 നു 11ന് പരിയാരം ഗവ. ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. കേരള സർക്കാർ അംഗീകൃത യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. 0497–2801688

തിരുവനന്തപുരം

വിവിധ നഴ്‌സറി സ്കൂളുകളിൽ പാർട്ട് ടൈം നഴ്സറി സ്കൂൾ ടീച്ചർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, അംഗീകൃത പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് സർട്ടിഫിക്കറ്റ്/തത്തുല്യം/അംഗീകൃത ബാലസേവികാ ട്രെയിനിങ് സർട്ടിഫിക്കറ്റ്. അഭിമുഖം ജൂലൈ 26 നു 10.30 ന്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ രേഖ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകുക. 0471–2314238, 2314232..

മേട്രൺ കം റസിഡൻ്റ് ട്യൂട്ടർ

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിൽ മേട്രൺ കം റസിഡൻ്റ് ട്യൂട്ടറുടെ 4 ഒഴിവ്. കരാർ നിയമനം. ശമ്പളം: 12,000. യോഗ്യത; ബിരുദം, ബിഎഡ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. അഭിമുഖം ജൂലൈ 24 നു 10.30 ന്. സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, തിരിച്ചറിയൽ രേഖ സഹിതം തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകുക. 0471–2314238….

സ്പീച്ച് തെറപ്പിസ്റ്റ്

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്പീച്ച് തെറപ്പിസ്റ്റ് ആൻഡ് ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ് ഒഴിവ്.യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഎഎസ്എൽപി/ഡിപ്ലോമ. അഭിമുഖം ജൂലൈ 27നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുമായി.ഹാജരാകുക പ്രായപരിധി:18-40. 0471-2227866

 

സോഷ്യൽ വർക്കർ
പട്ടികജാതി വികസന വകുപ്പിൽ കമ്യൂണിറ്റി സോഷ്യൽ വർക്കർ ഒഴിവിൽ താൽക്കാലിക നിയമനം. പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: എംഎസ്ഡബ്യൂ. പ്രായം: 21-35. അഭിമുഖം ജൂലൈ 25 നു 11 ന്. സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകുക. 0471-2314238
ക്ലീനർ

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ ക്ലീനർ ഒഴിവ്. ദിവസവേതന നിയമനം. പ്രായം;60 നു താഴെ. ജൂലൈ 27 നകം അപേക്ഷിക്കണം

ലാബ് അസിസ്റ്റന്റ്

ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ്ഒഴിവിൽ താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 24 നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക

Verified by MonsterInsights