പുത്തൻ നേട്ടവുമായി ഇസ്രോ. അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.രോഹിണി 560 (ആർഎച്ച്560) സൗണ്ടിംഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ ഘടിപ്പിച്ച് അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്.

സാധാരണ റോക്കറ്റിൽ കുതിച്ചുയരാൻ ആവശ്യമായ ത്രസ്റ്റ് ഇന്ധനവും ഇന്ധനം ജ്വലിപ്പിക്കുന്നത്. റോക്കറ്റ് ശബ്ദാതിവേഗത്തിലേക്ക് എത്തുമ്പോൾ വലിച്ചെടുക്കുന്ന വായുവിലെ ഓക്സിജനെ റോക്കറ്റിന്റെ വേഗം കൊണ്ടുണ്ടാകുന്ന മർദം ഉപയോഗിച്ച് കംപ്രസ് ചെയ്ത്, ഓക്സിഡൈസർ ആയി മാറ്റും. ഹൈഡ്രജൻ ഇന്ധനം കത്താൻ ഇത് സഹായിക്കും.റോക്കറ്റിന്റെ ഭാരം കുറയ്‌ക്കുന്നതിനും കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷിയും ഇത്തരം എടിവിക്ക് സാധിക്കും. വിക്ഷേപണത്തിന്റെ ചെലവ് കുറയ്‌ക്കുന്നതിലും ഇത് നിർണായകമാണ്. സാധാരണ റോക്കറ്റത്തിന്റെ ഭാരത്തിന്റെ 80 ശതമാനവും ഇന്ധനവും ഓക്സിഡൈസറുമാണ്.