ജിയോയും എയർടെലും നിരക്ക് ഉയർത്തട്ടെ; പാവങ്ങൾക്ക് ബിഎസ്എൻഎൽ ഉണ്ടല്ലോ, അടിപൊളി പ്ലാനുകൾ ഇതാ.

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ എന്നിവ നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. സാമാന്യം വലിയ രീതിയിൽ തന്നെ നിരക്ക് വർധനയാണ് ഇക്കുറി കമ്പനികൾ വരുത്തിയിരിക്കുന്നത്. വരുമാനം കൂട്ടുക എന്ന ലക്ഷ്യവുമായാണ് ഇത്തവണ കമ്പനികൾ ഈ വർധനവ് നടപ്പിലാക്കുന്നത്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ നിരക്കുകളിൽ ആവും കമ്പനികൾ റീചാർജ് പ്ലാനുകൾ നൽകി തുടങ്ങുക.രാജ്യത്തെ വിലക്കയറ്റത്തിലും മറ്റും പൊറുതി മുട്ടി നിൽക്കുന്ന സാധാരണക്കാരന് കൂടുതൽ തിരിച്ചടിയാണ് തീരുമാനമെന്ന് പറയാതെ വയ്യ. പുറമേ നിന്ന് നോക്കുമ്പോൾ പ്രകടമായ വർധനവ് ഇല്ലെങ്കിലും ഒരു കുടുംബത്തിലെ മൂന്നോ നാലോ പേർക്ക് ഇത്തരത്തിൽ റീചാർജ് ചെയ്യുമ്പോൾ ആ വർധനവ് പെട്ടെന്ന് മനസിലാവും.സ്വകാര്യ ടെലികോം സേവനദാതാക്കളുടെ ഈ വില വർധനവിൽ മടുത്തവരാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് നല്ലത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പ്ലാനുകളാണ്. നിരവധി മികച്ച ഓഫറുകളാണ് അവർ ഉപഭോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഓഫറുകളാണ് ഇപ്പോൾ ജനപ്രീതി നേടുന്നത്.

ബിഎസ്എൻഎൽ പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്.ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.ബിഎസ്എൻഎൽ പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.

പ്ലാൻ 107: ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയോടെ 3ജിബി 4ജി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്‌ദാനം ചെയ്യുന്നു. അതുപോലെ, പുതിയ ഉപയോക്താക്കൾക്ക് മാത്രം ബാധകമായ ഫസ്‌റ്റ് റീചാർജ് കൂപ്പൺ എന്നറിയപ്പെടുന്ന 108 രൂപയുടെ പ്ലാനുമുണ്ട്. ഇത് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, 28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. ബിഎസ്എൻഎൽ പ്ലാൻ 197: ഇതിൽ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റി വാഗ്‌ദാ ചെയ്യുന്നു. 70 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.ബിഎസ്എൻഎൽ പ്ലാൻ 397: മൊത്തം 150 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നുവെങ്കിലും അൺലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും ആദ്യ 30 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാവുക. പ്ലാൻ കാലാവധി മാത്രമാണ് 150 ദിവസം. 797 രൂപയുടെ പ്ലാനും സമാനമായി 300 ദിവസത്തെ വാലിഡിറ്റിയുണ്ടെങ്കിലും ഈ പ്ലാൻ ആദ്യ 60 ദിവസത്തേക്ക് മാത്രമാണ് അൺലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നത്.
ബിഎസ്എൻഎൽ പ്ലാൻ 1999: ഈ റീചാർജ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും മുഴുവൻ കാലയളവിലേക്കും 600ജിബി 4ജി ഡാറ്റയും വാഗ്‌ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ട്യൂണുകളും വിവിധ മൂന്നാം കക്ഷി സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ആസ്വദിക്കാനാകും എന്ന പ്രത്യേകത കൂടിയുണ്ട്.

Verified by MonsterInsights