കണ്ണ് നിറയാതെ കാണാനാകില്ല; ചൂരല്മലയുടേയും വിദ്യാലയത്തിന്റെയും പഴയ ദൃശ്യങ്ങള്‍.
കോടമഞ്ഞും, തെളിനീരും പച്ചപ്പും നിറഞ്ഞ വെള്ളരിമലയുടെ താഴ്വാരത്ത് തലയുയര്‍ത്തി നിന്ന വിദ്യാലയം ഇന്ന് കണ്ണീര്‍ക്കടലാണ്. ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന അക്ഷരമുറ്റത്തുയരുന്നത് നിലവിളികള്‍ മാത്രം.ഉള്ളുപൊള്ളിക്കുകയാണ് ചൂരല്‍മലയുടെ ആ പഴയ ഹരിതഭംഗി. വിദ്യാലയത്തെക്കുറിച്ച് മുന്‍പെപ്പോഴോ ഒരുക്കിയ പാട്ടാണ് സോഷ്യല്‍മീഡിയ നിറയെ. വിദ്യാലയവും പച്ചപ്പണിഞ്ഞ പ്രകൃതിയും തെളിനീരായൊഴുകുന്ന ചെറിയ പുഴയും കണ്ണ്നിറയാതെ കാണാനാകില്ല