എരിവുള്ള ഭക്ഷണപ്രിയരാണ് കേരളീയര്‍ അധികവും. കാരണം അതിന്റെ രുചി തന്നെയാണ്. സ്‌പൈസി ഭക്ഷണങ്ങള്‍ക്ക് ഇവിടെ പഞ്ഞവുമില്ല. ഈ ഭക്ഷണങ്ങളിലൊക്കെ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകുമാണ്. എന്നാല്‍, ഇവയില്‍ ഏതാണ് ആരോഗ്യത്തിന് ഉത്തമം. നോക്കാം. ഇവ രണ്ടും ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നവയാണ്. ഇവയ്ക്കു ഗുണവും ദോഷവുമുണ്ട്.
പച്ചമുളക് വിറ്റാമിനുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. പച്ചമുളകില്‍ വിറ്റാമിന്‍ സി, എ എന്നിവയും ധാരാളമായി ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മെറ്റബോളിസം വര്‍ധിപ്പിക്കാനും പച്ചമുളക് സഹായിക്കുന്നു. ഇതിലടങ്ങിയ കാപ്‌സൈസിന്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നു.
പച്ചമുളക് ഷുഗര്‍ കുറയുന്നതിനു കാരണമാവുന്നു. ഹൃദയത്തിന്റെ ആരോഗ്യവും പച്ചമുളകിന്റെ ഉപയോഗം മൂലം മെച്ചപ്പെടുത്താവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. അതുപോലെ ചുവന്ന മുളകുപൊടിയിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല, ചുവന്ന മുളകുപൊടി സ്വാഭാവിക വേദനസംഹാരി ഗുണങ്ങളുള്ളവയുമാണ്.

ഇത് സന്ധി പേശി വേദനയ്ക്ക് ആശ്വാസവും നല്‍കുന്നു. ദഹനം നന്നായി നടക്കാനും ചുവന്ന മുളകുപൊടി സഹായിക്കും. ആമാശയത്തിലെ ദഹനരസങ്ങളുടെ സ്രവണം വര്‍ധിപ്പിക്കുന്നതിലൂടെയാണ് മുളകുപൊടി വേഗത്തില്‍ ഭക്ഷണത്തിലൂടെ ദഹിപ്പിക്കുന്നത്. മാത്രമല്ല, ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ അണുബാധകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ചൂടകറ്റാനും മുളകുപൊടി സഹായിക്കുന്നു.
എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളൊക്കെയുണ്ടെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. ചുവന്ന മുളകുപൊടി പലവിധ പ്രക്രിയയിലൂടെ സംസ്‌കരിച്ചു വരുന്നതിനാല്‍ പച്ചമുളകിലൂടെ ലഭിക്കുന്ന സ്വാഭാവിക ഗുണം ചുവന്നമുളക് പൊടിക്ക് ലഭിക്കില്ല. ഇങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, പച്ചമുളകില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്.
മുളകുപൊടി സംസ്‌കരിക്കുന്നതിലൂടെ ഈ ഗുണങ്ങളൊക്കെ നഷ്ടപ്പെടുകയാണ്. ചുവന്ന മുളക് കഴിക്കുന്നത് അസിഡിറ്റിക്കും കാരണമാവും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നല്ലത് പച്ചമുളകു തന്നെയാണ്. എന്നാല്‍ പൂര്‍ണമായി മുളകുപൊടി ഒഴിവാക്കുകയും വേണ്ട. പച്ചമുളകും മുളകുപൊടിയും ബാലന്‍സ്ഡ് ആയി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധര്‍ക്കും.
