കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ ക്രിക്കറ്റ് പൂരം. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി-20 ക്കായി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. രാത്രി 7.30നാണ് മത്സരം.ഇരു ടീമുകളുടെയും പരിശീലനം നടക്കുകയാണ്. ഇന്ത്യൻ ടീം വൈകിട്ട് 5 മുതൽ പരിശീലനം ആരംഭിച്ചത്. ഇന്നലെ ദക്ഷിണാഫ്രിക്കൻ ടീം മൂന്ന് മണിക്കൂറോളം പരിശീലനം നടത്തി.മൂന്ന് മത്സര പരമ്പരയിൽ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകൾ 90 ശതമാനവും വിറ്റുപോയി.തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്.
താമസസ്ഥലമായ കോവളം റാവിസ് ഹോട്ടലിലും താരങ്ങൾക്ക് ആവേശകരമായ സ്വീകരണം ആണ് ലഭിച്ചത്.പവർ പ്ലേയിൽ ഇന്ത്യൻ ബൗളർമാരെ നേരിടുക ബുദ്ധിമുട്ടാകും. ലോകകപ്പിനുള്ള ഒരുക്കം നന്നായി പോകുന്നതായും ദക്ഷിണാഫ്രിക്കൻ നായകൻ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യക്കെതിരായ നാളത്തെ മൽസരം കടുപ്പമേറിയതാകുമെന്ന് ദക്ഷിണ ആഫ്രിക്കൻ ക്യാപ്റ്റൻ ടെംപ ബാവുമ പറഞ്ഞു. ഗ്രീൻ ഫീൽഡിലേത് മികച്ച വിക്കറ്റാണ്.
നാലാം അന്താരാഷ്ട മൽസരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റഡിയം വേദിയൊരുക്കുന്നത്. ഇവിടെ നടന്ന 3 മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ ഒന്നിൽ പരാജയമറിഞ്ഞു.