“കശുവണ്ടി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളിതാ”

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി. വൈവിധ്യമാർന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യ സംരക്ഷണ ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. കശുവണ്ടി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു”. 

കശുവണ്ടി ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ്. ഇത് ശരീരത്തെ കൊഴുപ്പ് ലയിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. പരിമിതമായ അളവിൽ കശുവണ്ടി കഴിക്കുകയാണെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ചേക്കാം. ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ വർദ്ധിപ്പിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പുകളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.

കശുവണ്ടി കഴിക്കുന്നത് അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഇരുമ്പിന്റെ അഭാവത്തിൽ നിന്നാണ് വിളർച്ച ഉണ്ടാകുന്നത്. ശരീരത്തിൽ ചെമ്പിന്റെ കുറവ് ഉണ്ടാകുന്നത് തടയാൻ കശുവണ്ടിപ്പരിപ്പ് പതിവായി കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളം കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം ചർമ്മത്തിന് വളരെ അത്യാവശ്യമാണ്. സ്‌കിൻ കാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.” 

പ്രമേഹമുള്ള ആളുകൾക്ക് പലപ്പോഴും അനുഭവപ്പെടുന്ന കാലിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മരവിപ്പ് ചികിത്സിക്കാൻ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി. ദിവസവും ഒരു പിടി കശുവണ്ടി കഴിയ്ക്കുന്നത് രാത്രി കാലിലെ വേദന കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കശുവണ്ടി ഗുണം ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കശുവണ്ടിയിലെ ആന്റി ഓക്‌സിഡന്റുകളാണ് സീയാക്സാന്തിനും ല്യൂട്ടിനും. കശുവണ്ടി പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുകയും പ്രായത്തിനനുസരിച്ച് കാഴ്ച നഷ്ടപ്പെടുന്നത് തടയുകയും ചെയ്യും…’ – പോഷകാഹാര വിദഗ്ധ റുജുത ദിവേകർ  പറയുന്നു.”

Verified by MonsterInsights