കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയിൽ തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.
ജലാശയങ്ങൾ വൃത്തിയാക്കുന്നതിനായി ജില്ലയിൽ മുമ്പും കെവികെയുടെ നേതൃത്വത്തിൽ ഗ്രാസ് കാർപ് മത്സ്യങ്ങളെ വിജയകരമായി ഉപയോഗിച്ചിരുന്നു. ശരാശരി ഒരു ഗ്രാസ് കാർപ്പ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഈ മത്സ്യങ്ങൾ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽ പെടുന്നതിനാൽ ഇവ പെറ്റ് പെരുകുന്ന പ്രശ്നം ഉണ്ടാകുന്നില്ല. ഒരു ഏക്കർ വലിപ്പമുള്ള പായൽ നിറഞ്ഞ കുളം വൃത്തിയാക്കുന്നതിന് 20 വലിയ ഗ്രാസ് കാർപ്പ് മത്സ്യങ്ങൾ മതിയാകും.
പായൽ അമിതമായി വളരുന്നത് മൂലം ജല സ്രോതസ്സുകൾ പലതും നാശത്തിന്റെ വക്കിലാണ്. കെട്ടിക്കിടക്കുന്ന കുളങ്ങളിൽ ആണ് പായൽ മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായുള്ളത്. ഏകദേശം 140ൽ പരം തരത്തിലുള്ള കുളപ്പായലുകൾ ഉണ്ടെങ്കിലും സാൽവീനിയ, ഹൈഡ്രില്ല, പിസ്റ്റിയ എന്നീ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഏറ്റവും അധികമായി കാണപ്പെടുന്നതും ഉപദ്രവകാരികൾ ആയിട്ടുള്ളതും. കളസസ്യങ്ങളെ നശിപ്പിക്കുന്നതിന് രാസസംയുക്തങ്ങളായ കളനാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ചിലവേറിയതും മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കും മറ്റും ഹാനികരവുമാണ്.
നാലു വർഷം മുമ്പ് സർവീസ് അവസാനിപ്പിച്ച വിമാനം ഇനി റെസ്റ്റോറന്‍റാകും. തിരുവനന്തപുരം ചാക്കയിലെ ഹാംഗർ യൂണിറ്റിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനമാണ് റെസ്റ്റോറന്‍റായി രൂപമാറ്റം വരുത്തുക. ഇതിനായി വിമാനം കഷ്ണങ്ങളാക്കി ഹൈദരാബാദിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാല് ട്രെയിലറുകളിലായി വിമാനം വിവിധ ഭാഗങ്ങളിലാക്കി റോഡ് മാർഗം കൊണ്ടുപോയത്. മുന്‍ഭാഗം, എന്‍ജിന്‍, ചിറകുകള്‍, വാല്‍ഭാഗം എന്നിങ്ങനെ മുറിച്ചാണ് വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. എഞ്ചിന്‍ ഏവിയേഷന്‍ പഠിപ്പിക്കുന്ന എന്‍ജിനിയറിംഗ് കോളേജിന് വില്‍ക്കും.
30 വര്‍ഷത്തെ സര്‍വീസിന് ശേഷം 2018 ഒക്ടോബറിലാണ് വിമാനം തിരുവനന്തപുരത്തെത്തിച്ചത്. കാലാവധി കഴിഞ്ഞതിനാല്‍ വ്യോമയാന ചട്ടപ്രകാരം ഉപയോഗിക്കാന്‍ കഴിയില്ല. വിമാനത്തിന്‍റെ അവസാന സർവീസ് ഡല്‍ഹിയില്‍ നിന്ന് 186 യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തിയതാണ്. അതിനുശേഷം ചാക്കയിലെ ഹാംഗര്‍ യൂണിറ്റിന് സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. അവിടത്തെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ചുവരികയായിരുന്നു,