കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയവസരം; ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 12 വരെ.

കേരള സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ ജോലി നേടാം. ഇപ്പോള്‍ ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 4 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (IAV) യില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ് പോസ്റ്റില്‍ 4 ഒഴിവുകള്‍. 

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് = 01

ലബോറട്ടറി ടെക്‌നീഷ്യന്‍ = 02

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്= 01 

പ്രായപരിധി

ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍ = 35 വയസ്. 
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്=  40 വയസ്. 
 
യോഗ്യത
ലബോറട്ടറി മാനേജര്‍ കം മൈക്രോബയോളജിസ്റ്റ് 
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം (മൈക്രോബയോളജി)/ മെഡിക്കല്‍ മൈക്രോബയോളജി/ വൈറോളജി/ മൈക്രോബയോളജി ഡയഗ്നോസ്റ്റിക്‌സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്

.ബിരുദം

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ. 

ഡാറ്റ എന്‍ട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ ഫീസ്
എല്ലാ വിഭാഗക്കാരും 236 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
Verified by MonsterInsights