വിമാനത്തിൽ കയറി ആകാശക്കാഴ്ചകൾ കണ്ടൊരു യാത്ര. എത്ര ചെറിയ യാത്രയാണെങ്കിലും വിമാനത്തിൽ കയറിയുള്ള യാത്രാനുഭവം എന്താണെന്നറിയുക സാധാരണക്കാരുടെ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ ചിലവ് പോക്കറ്റിൽ ഒതുങ്ങില്ല എന്ന കാരണത്താല്‍ സാധാരണക്കാരുടെ വിമാനയാത്രാ സ്വപ്നങ്ങള്‍ ആഗ്രഹങ്ങളായി തന്നെ നിൽക്കാറാണ് കൂടുതലും. കണ്ണൂർ- കൊച്ചി യാത്രയാണെങ്കിലും കൊച്ചി- തിരുവനന്തപുരം യാതയാണെങ്കിലും കുറഞ്ഞത് 2500 രൂപയെങ്കിലും ആകും.എന്നാൽ എല്ലാവരും ഒരു ചെറിയ യാത്ര പോകുന്ന ചെലവിലോ ഒരു ഫുൾ മന്തി ഓർഡർ ചെയ്യുന്ന തുകയിലോ ഒരു വിമാന യാത്ര നടത്താന്‍ സാധിക്കുമെന്ന് പറഞ്ഞാലോ.. വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ.. നേരത്തെ മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വെറും 400 രൂപാ മാത്രം വരുന്ന വിമാനയാത്രപോലെ വടക്കു കിഴക്കൻ ഇന്ത്യ വരെയൊന്നും പോകണ്ട കേട്ടോ… ഈ ചെലവ് കുറഞ്ഞ വിമാനയാത്ര നമ്മുടെ കൊച്ചിയിൽ നിന്നാണ്.കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാൻ പദ്ധതി വഴിയാണ് ഇത് സാധ്യമാകുന്നത്. ഉഡേ ദേശ് കാ ആം നാഗരിക് എന്ന ഉഡാന്‍ (UDAN) പദ്ധതി വഴി വിമാനയാത്രകൾ സാധാരണക്കാർക്കു കൂടി താങ്ങാനാകുന്ന ചെലവിൽ ലഭ്യമാക്കും.
കേരളത്തിൽ നിന്നും പോകാൻ പറ്റിയ ചെലവ് കുറഞ്ഞ വിമാന യാത്രാ റൂട്ട് കൊച്ചി- സേലം റൂട്ട് ആണ്. വെറും ഒരു മണിക്കൂർ മാത്രമാണ് യാത്രാ ദൈർഘ്യം. ഈ യാത്രയുടെ അടിസ്ഥാന നിരക്ക് എത്രയാണെന്ന് അറിയേണ്ടെ? വെറും 600 രൂപാ മാത്രം. അതെ, ഒരു അറുനൂറ് രൂപാ മാറ്റിവെയ്ക്കാനുണ്ടെങ്കിൽ നിങ്ങളുടെ വിമന യാത്ര എന്ന സ്വപ്നം വളരെ വേഗത്തില് പൂർത്തിയാക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.അലയൻസ് എയർ ആണ് ഈ ചെലവ് കുറഞ്ഞ കൊച്ചി- സേലം വിമാന സർവീസ് നടത്തുന്നത്. അവരുടെ വെബ്സൈറ്റിൽ കയറി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിമാൻഡ് കൂടുതലുള്ള അവസരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെങ്കിലും നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ തന്നെ സേലത്തിന് പറക്കാം.നേരത്തെ സൂചിപ്പിച്ചതു പോലെ കേന്ദ്രസര്‍ക്കാരിന്‍റെ ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് അലൈന്‍സ് എയർ സര്‍വീസ് നടത്തുന്നത്. പ്രാദേശിക എയര്‍ കണക്റ്റിവിറ്റിയാണ് ഇതിന്‍റെ ലക്ഷ്യം റീജ്യണല്‍ കണക്റ്റിവിറ്റി സ്‌കീം എന്നും ഇതറിയപ്പെടുന്നു. സാധാരണ എയര്പോർട്ടിൽ വിമാനം ലാന്‍ഡ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുള്ള ചെലവാണ് എയര്‍ലൈനുകളുടെ ഏറ്റവും വലിയ ചെലവ്.
എന്നാൽ ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന എയർ ലൈനുകളുടെ വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും നിരക്ക് ഈടാക്കില്ല. ഈ കുറവ് ടിക്കറ്റ് നിരക്കിൽ കാണാം. അതിനാലാണ് ഇത്രയും കുറഞ്ഞ നിരക്കിൽ വിമാന യാത്ര സാധ്യമാകുന്നത്. സാധാരണക്കാർക്ക് പ്രാദേശിക വിമാന യാത്രകൾ വളരെ കുറഞ്ഞ നിരക്കിൽ നടത്തുകയും ചെയ്യാം.ഗുവാഹത്തി-ഷില്ലോങ്- 400 രൂപ
ഇംഫാൽ- ഇസാവൽ – 500 രൂപയിൽ താഴെ
ദിമ്മാപൂര്‍-ഷില്ലോങ്- 500 രൂപയിൽ താഴെ
ഷില്ലോങ്-ലൈലാബാരി – 500 രൂപയിൽ താഴെ
കേലഹട്ടി-ബാഷിഗട്ട് – 999 രൂപ
ലൈലാബാരി-ഗുവാഹത്തി – 5954 രൂപ
രൂപബാംഗ്ലൂര്‍-സേലം – 525 രൂപ
കൊച്ചിയിൽ നിന്ന് സേലത്തിന് റോഡ് മാര്‍ഗം 351 കിലോമീറ്ററാണ് ദൂരം. ഏഴു മണിക്കൂറിന് മുകളിൽ സമയം വേണം റോഡ് മാർഗം പോകുവാൻ. ട്രെയിനിലാണ് യാത്രയെങ്കിലും ആറര മുതൽ ഏഴ് മണിക്കൂർ വരെ യാത്ര വേണ്ടി വന്നേക്കും.