കോഹ്‌ലി തുടങ്ങി, ഉമ്രാൻ തീർത്തു; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 67 റൺസ് ജയം

ഗുവാഹത്തിയിൽ നടന്ന 3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ആധികാരിക വിജയം സ്വന്തമാക്കി. വിരാട് കോഹ്‌ലിയും ഉമ്രാൻ മാലിക്കും ചേർന്നാണ് 67 റൺസിന്റെ മാർജിനിൽ കനത്ത മഞ്ഞുവീഴ്‌ചയ്ക്ക് ഇടയിലും ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. വിരാട് കോഹ്‌ലി സെഞ്ചുറിയുമായി അക്കൗണ്ട് തുറക്കുകയും ക്യാപ്റ്റൻ രോഹിത് ശർമ്മ 83 റൺസിന്റെ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്‌തതോടെ ഈ വർഷത്തെ തുടക്കം ഗംഭീരമായി. 

ഏറെക്കാലമായി ടീം ആഗ്രഹിച്ച നേർ ചിത്രമായിരുന്നു ഇന്ത്യൻ ഇന്നിംഗ്‌സ്. ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം ഓപ്പണർമാരായ ഗില്ലും രോഹിത് ശർമ്മയും ആക്രമണാത്മക ശൈലിയിൽ തുടങ്ങി അതിവേഗ നിരക്കിൽ റൺസ് വാരിക്കൂട്ടി. ആദ്യ വിക്കറ്റ് വീഴുമ്പോൾ കളിയുടെ 19-ാം ഓവർ പിന്നിടുമ്പോഴേക്കും ഇന്ത്യ 140 റൺസിലധികം നേടിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ  83 റൺസ് നേടി. 2020ന് ശേഷമുള്ള തന്റെ ആദ്യ ഏകദിന സെഞ്ചുറിയായി ഇന്നിംഗ്‌സ് മാറ്റാൻ കഴിഞ്ഞില്ല എന്നത് മാത്രമാണ് രോഹിതിനെ അലട്ടുക.

ഇന്നിംഗ്‌സ് ഇടവേളയിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ശ്രീലങ്കൻ ടീം ബൗൾ ചെയ്‌ത രീതിയെ വിമർശിച്ചു. ബൗളർമാരുടെ സമീപനത്തെയും തീവ്രതയെയും അദ്ദേഹം വിമർശിക്കുകയും അവരുടെ സൗമ്യമായ പെരുമാറ്റം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പറഞ്ഞു. അതേസമയം, മത്സരത്തിൽ രണ്ട് തവണ കോഹ്ലിയുടെ ക്യാച്ചും ശ്രീലങ്ക കൈവിട്ടിരുന്നു.

Verified by MonsterInsights