“ആരോഗ്യകരമായ രക്ഷാകര്‍തൃത്വമാണ് ഒരു കുട്ടിയുടെ വിധി നിര്‍ണയിക്കുന്നത്. നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ കുട്ടികളില്‍ വളര്‍ത്തിയാല്‍ വലിയ ഗുണം ചെയ്യും. അവരുടെ ക്രിയാത്മക വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതത്തിനും ഇത് സഹായിക്കും കുട്ടികളിലെ ആകാംക്ഷ, വൈകാരിക ഘടകങ്ങള്‍, പഠനം എന്നിവ വളര്‍ത്തിയെടുക്കുന്നതും ആത്മവിശ്വാസം, സമ്മര്‍ദ്ദം, പ്രതിരോധ ശേഷി, മാനസിക വികാസം എന്നിവ വളരാനും ഇത് കുട്ടികളെ ജീവിതത്തില്‍ വിജയിക്കാനും പ്രാപ്തരാക്കുകയും ചെയ്യുന്നു.
സര്‍ഗാത്മകത, സാമൂഹിക ബുദ്ധി, സ്വാതന്ത്ര്യം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വര്‍ധിപ്പിക്കുന്നു. ഇത് കുട്ടികളില്‍ പ്രശ്‌നപരിഹാര കഴിവുകളും വൈകാരിക പ്രതിരോധശേഷിയും രസകരവും ആകര്‍ഷകവുമായ രീതിയില്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു. സ്വതന്ത്രമായി കളിക്കാനും ചിന്തിക്കാനും അവരെ അനുവദിക്കുക. നല്ല രീതിയില്‍ പെരുമാറുന്ന കുട്ടികളെ പ്രശംസിക്കുകയും കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ദയയുള്ള വാക്കുകളും സ്വരങ്ങളും ആംഗ്യങ്ങളുമാവാം.

കുട്ടികളിലെ ചോദ്യങ്ങളെ പ്രോല്‍സാഹിപ്പിക്കുക
ചോദ്യങ്ങളോട് മാതാപിതാക്കള്‍ ക്ഷമയോടെ പ്രതികരിക്കുന്നത് കുട്ടിയുടെ സഹജമായ ജിജ്ഞാസയെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഇത് പ്രശ്‌നപരിഹാര ശേഷിയും സര്‍ഗാത്മകതയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനത്തോടുള്ള അഭിനിവേശവും വികസിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നു. അവരുടെ മാനസികവും വൈകരികവുമായ വളര്‍ച്ചയെ രൂപപ്പെടുത്തുന്നു.
കുട്ടികളെ ദിവസവും വായിച്ചു കേള്‍പ്പിക്കുക, ഉറക്കെ വായിപ്പിക്കുക, പദാവലി ചെയ്യിപ്പിക്കുക തുടങ്ങിയവ കുട്ടികളുടെ ഗ്രാഹ്യശേഷി, ഭാവന എന്നിവ മെച്ചപ്പെടുത്താനും വൈകാരിക ബന്ധങ്ങള്‍ വളര്‍ത്താനും വൈജ്ഞാനിക കഴിവുകള്‍ വികസിപ്പിക്കാനും ചെറുപ്പം മുതലേ കുട്ടികളെ അക്കാദമിക് വിജയത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു.
അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്തുക
ആശയങ്ങള്‍, വികാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക. പസിലുകളും കഥപറച്ചിലും പ്രായോഗിക അനുഭവങ്ങളും പോലുള്ളവ പ്രോല്‍സാഹിപ്പിച്ചാല്‍ വിമര്‍ശനാത്മക ചിന്തയും ശ്രദ്ധയും വൈജ്ഞാനിക കഴിവുകളും വര്‍ധിക്കുകയും ഡിജിറ്റല്‍ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.

“ആരോഗ്യകരമായ ജീവിതശൈലിയെ പ്രോല്‍സാഹിപ്പിക്കുക, സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ഓര്‍മ നിലനിര്‍ത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ആജീവനാന്ത ആരോഗ്യകരമായ ശീലങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള കടങ്കഥകള്‍ യഥാര്‍ഥ ലോകത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ സ്വതന്ത്രമായി പരിഹരിക്കാന്‍ പറഞ്ഞുകൊടുക്കുക. ഇത് ആത്മവിശ്വാസവും യുക്തിസഹമായ ചിന്ത, പൊരുത്തപ്പെടല്‍, തീരുമാനമെടുക്കല്‍ എന്നീ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വികാരങ്ങളെ തിരിച്ചറിയാനും ആശയവിനിമയം നടത്താനും നിയന്ത്രിക്കാനും കുട്ടികളെ സഹായിക്കുന്നത് അവരിലെ സഹാനൂഭൂതി, ക്ഷമ, ആത്മവിശ്വാസം എന്നിവ വളര്‍ത്താനും ജീവിതത്തിലും ജോലിയിലും അവരെ വിജയത്തിലേക്കെത്തിക്കാനും സഹായിക്കുന്നു.
