കൊല്ലം: അഷ്ടമുടിക്കായലോരത്തുള്ള കുരീപ്പുഴ ചണ്ടിഡിപ്പോയിലെ അഞ്ചര ഏക്കറിലെ മാലിന്യമല ഓര്‍മയിലേക്ക്. ഇവിടത്തെ മാലിന്യം പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കാതെ വേര്‍തിരിച്ച് നീക്കംചെയ്യുന്ന സമ്പൂര്‍ണ ബയോമൈനിങ് രീതിയെക്കുറിച്ച് പഠിക്കാന്‍ ബുധനാഴ്ച ലോകബാങ്കിന്റെ സംഘമെത്തും. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 3,000 കോടി രൂപയുടെ ഖരമാലിന്യസംസ്‌കരണ പദ്ധതിയില്‍ 2,300 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നത് ലോകബാങ്കാണ്. അഷ്ടമുടിക്കായലിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠിക്കാനെത്തുന്ന നിയമസഭാ പരിസ്ഥിതിസമിതിയും 22-ന് കുരീപ്പുഴ സന്ദര്‍ശിക്കും.