സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുന്നു. ഇത് കെ.എസ്.ഇ.ബി.യുടെ സാമ്പത്തികബാധ്യത കൂട്ടുകയാണ്. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ആഭ്യന്തര ഉത്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം വേണ്ടത് 69 മുതല്‍ 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതില്‍ 50 മുതല്‍ 56 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങുകയാണ്. എല്ലാദിവസവും ഏതാണ്ട് ഇതേ അനുപാതത്തിലാണ് വാങ്ങുന്നത്. ജലവൈദ്യുതപദ്ധതികളില്‍നിന്നുള്ള വൈദ്യുതോത്പാദനത്തിന് താരതമ്യേന ചെലവ് കുറവാണ്. എന്നാല്‍, പുറത്തുനിന്ന് വാങ്ങുന്നതിന് ആവശ്യകത അനുസരിച്ച് ഉയര്‍ന്നവില നല്‍കണം.