കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണിനേക്കാൾ ഡിമാൻഡ് കൂടുതലാണ്. ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നീ ബ്രാൻഡുകളുടെ വിൽപ്പനയെ കടത്തിവെട്ടിയിരിക്കുകയാണ് ആപ്പിൾ വാച്ചുകൾ.
വാച്ചിന്റെ വില മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളേക്കാൾ കൂടുതലാണ്, 2017 ലെ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപ മാത്രമായിരുന്നു. എന്നാൽ 2024 ൽ ആപ്പിൾ വാച്ചിൻ്റെ സീരീസ് 10 പതിപ്പിന് 46,900 രൂപയാണ് ഇന്ത്യൻ മാർക്കറ്റുകളിൽ വില. ഈ കാലയളവിനുള്ളിൽ വാച്ചിൻ്റെ പണപ്പെരുപ്പം, 56.9 ശതമാനമായി. ഐഫോണിൻ്റെ പണപ്പെരുപ്പത്തേക്കാൾ കൂടുതലാണ് ഇത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വാച്ചുകളുടെ വില ഏകദേശം 25 ശതമാനമാണ് വർദ്ധിച്ചത്.
അതേസമയം, കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനി 79,900 രൂപയ്ക്ക് സെപ്റ്റംബർ 9 ന് ആപ്പിൾ ഐഫോൺ 16 മോഡൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഒരു മാറ്റവുമില്ലാതെ ഇതേ വിലയിൽ തന്നെയാണ് മോഡൽ വില്പന തുടരുന്നത്.
എന്നാൽ ഈ അടുത്ത് ആപ്പിൾ വാച്ച് 10 സീരീസ് പുറത്തിറങ്ങിയിരുന്നു. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ആവേശകരമായ പുതുമകൾ നിറഞ്ഞത് തന്നെയായിരുന്നു. ഇതിൽ ആദ്യം അവതരിപ്പിച്ചത് ആപ്പിൾ വാച്ച് 10 സീരീസ് ആണ്.
ആപ്പിൾ വാച്ച് സീരീസ് 10ന്റെ ഡിസ്പ്ലേ മുൻ പതിപ്പുകളെക്കാൾ വലുതാണ്. വാച്ച് അൾട്രാ 2നേക്കാൾ വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീരീസ് 6മായി ഇത് താരതമ്യം ചെയ്യുമ്പോൾ പ്രധാന മാറ്റവും ഇത് തന്നെയാണ്. ഇതിന് വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. അനായാസം ടൈപ് ചെയ്യാവുന്ന ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസിലും മികവ് കാണാം. 30 മിനിറ്റിൽ 80 ശതമാനവരെ ഇതിൽ ചാർജ് ചെയ്യാവുന്നതാണ്.
ആപ്പിൾ ഈ വർഷം അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് മോഡലുകളാണ്. പുതിയ വാച്ചിന്റെ കനം കേവലം 9.7 മില്ലീമീറ്ററാണ്. ആപ്പിൾ വാച്ച് സീരീസ് 10 സീരീസ് ഒൻപതിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതാണ്. കനം കുറഞ്ഞ വാച്ച് അവതരിപ്പിക്കുന്നതിനായി എസ്ഐപി ഡിജിറ്റൽ ക്രൗൺ പോലുള്ള നിരവധി ചെറിയ ആന്തരിക മൊഡ്യൂളുകളുടെ കനവും കുറച്ചിട്ടുണ്ട്. സീരീസ് ഒൻപതിനേക്കാൾ സീരീസ് 10ന്റെ ഭാരം സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ 20 ശതമാനം കുറവാണ്. എയ്‌റോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് കേസ് നിർമിച്ചിരിക്കുന്നത്. മൂന്ന് അതിശയകരമായ നിറങ്ങളിലാണ് പുതിയ വാച്ചുകൾ വരുന്നത്