ഇടത്തരക്കാർക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ഇക്കൂട്ടത്തിലുൾപ്പെടുന്നു. നിക്ഷേപിച്ച തുകയ്ക്ക് മികച്ച പലിശയും ലഭിക്കുന്നുവെന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ഏറെ ജനപ്രിയമാക്കുന്നത്.
മികച്ച പലിശനിരക്കിൽ നല്ലൊരു സമ്പാദ്യം വാഗ്‌ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളിലൊന്നാണ് എംഐഎസ്. 7.4 ശതമാനമാണ് ഈ പദ്ധതിയിലെ പലിശ നിരക്ക്. ഈ പദ്ധതിയിൽ നിക്ഷേപകർക്ക് മാസം തോറും പണം ലഭിക്കും. മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകൾ പോലെ ഈ പദ്ധതിക്കും ധനമന്ത്രാലയത്തിന്റെ അംഗീകരാമുണ്
ഒരു പോസ്റ്റ് ഓഫീസിൽ പ്രതിമാസ വരുമാന പദ്ധതി (MIS) അക്കൗണ്ട് തുറന്നാൽ, 5 വർഷത്തിനുശേഷമല്ലാതെ അക്കൗണ്ടിൽ നിക്ഷേപിച്ച തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. നിക്ഷേപകന് ഈ സ്കീമിന് കീഴിൽ ഒരു വർഷത്തിന് മുമ്പ് ഒരു സാഹചര്യത്തിലും പണം പിൻവലിക്കാൻ കഴിയില്ല. ഒരു വർഷത്തിന് ശേഷം അടിയന്തര സാഹചര്യങ്ങളിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും, പക്ഷേ, അതിന് നിങ്ങൾ പിഴ അടയ്‌ക്കേണ്ടി വരും.
നിങ്ങൾ 5 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് എംഐഎസിൽ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും. പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, പ്രതിമാസം 5,550 രൂപ നേടാം. ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ സ്കീമിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 9,250 രൂപ നേടാം.