Present needful information sharing
മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഈടാക്കുന്നത് ഒഴിവാക്കും. ഇക്കാര്യത്തിലടക്കം എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള ഗതാഗതവകുപ്പിന്റെ ഉന്നതതലയോഗം ഇന്ന് ചേരും. മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടി, അല്ലെങ്കില്‍ മാതാവിനോ പിതാവിനോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള രണ്ട് കുട്ടികള്‍. ഇങ്ങനെയുള്ള യാത്രക്കാരെ പിഴയില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചന.
ഇത് കേന്ദ്രനിയമത്തിന് വിരുദ്ധമായതിനാല്‍ ഇളവ് എങ്ങിനെ നടപ്പാക്കുമെന്നതാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് എന്ന് മുതല്‍ പിഴ ഈടാക്കണമെന്നതിലും ഇന്ന് തീരുമാനമാകും. ഇരുപതാം തീയതി മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം. ഇതില്‍ മാറ്റം വരുത്തണോയെന്നാണ് ആലോചിക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.