ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ ജൂണ്‍ 1ന്. തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
പ്രവേശന സമയത്ത് (2025 ജനുവരി 1ന്) ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ ഏഴാം ക്ലാസ് പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി രണ്ടിനും 2013 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഫോമും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജുകളില്‍ അപേക്ഷ നല്‍കണം“
“ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് ഏപ്രില്‍ 15ന് മുമ്പായി ലഭിക്കുന്ന രീതിയില്‍ താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം.
വിലാസം: പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rimc.gov.in, https://pareekshabhavan.kerala.gov.in.”